4-സിലിണ്ടർ എഞ്ചിനുള്ള സെഗ്മെന്റിലെ അപൂർവ പെട്രോൾ കാർ, എന്നിട്ടും ഹ്യുണ്ടായിയുടെ ഹാച്ചിന് കച്ചോടം മടുപ്പ്

പണ്ട് ഒത്തിരി പേർ വാങ്ങുന്നൊരു കാറായിരുന്നു ഹ്യുണ്ടായിയുടെ i10. കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ മിടുക്കനായി അരങ്ങുവാണിരുന്ന ആശാൻ മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി വാഗൺആർ പോലുള്ള വമ്പൻമാരോട് പോരാടിയാണ് തന്റേതായ സ്ഥാനം കണ്ടെത്തിയത്. ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനും താങ്ങാനാവുന്ന വിലയും നല്ല ഇന്റീരിയറും എല്ലാമായി മിഡിൽ ക്ലാസുകാരെ ആകർഷിക്കാൻ i10 എന്ന കൊമ്പനായിരുന്നു. എന്നാൽ എസ്‌യുവികൾ ട്രെൻഡിംഗായതും ഹാച്ച്ബാക്കുകളിൽ നിന്ന് ഡീസൽ എഞ്ചിനുകൾ പതിയെ പടിയിറങ്ങിയതുമെല്ലാം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഹാച്ചിന് തിരിച്ചടിയായിരുന്നു.

എന്നിട്ടും തരക്കേടില്ലാതെ ഇന്നും പിടിച്ചുനിൽക്കാൻ ഹ്യുണ്ടായിയുടെ ഹാച്ച്ബാക്കിനാവുന്നുണ്ട്. മൂന്നാംതലമുറ ആവർത്തനത്തിൽ ഗ്രാൻഡ് i10 നിയോസ് എന്ന പേരിൽ ഇന്നും വിപണിയിൽ എത്തുന്ന മോഡലിന് 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന അത്ര ശുഭമായിരുന്നില്ല. കഴിഞ്ഞ മാസം കാറിന്റെ 4,238 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷം ഇതേസമയം വിറ്റഴിച്ച 5,103 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കച്ചോടം 17 ശതമാനം നഷ്ടമാണ് നേരിടുന്നത്.

hyundai grand i10 nios side design

എങ്കിലും മാരുതി സെലേറിയോ, മാരുതി ഇഗ്നിസ് എന്നിവയെ അപേക്ഷിച്ച് നോക്കുമ്പോൾ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് മോശമാക്കാതെ പിടിച്ചുനിൽക്കാനാവുന്നുണ്ടെന്ന് വേണം പറയാൻ. എറ, മാഗ്ന, സ്‌പോർട്‌സ്, സ്‌പോർട്‌സ് (O), ആസ്റ്റ എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് വേരിയന്റുകളിൽ വിപണിയിലെത്തുന്ന മോഡലിന് നിലവിൽ 5.47 ലക്ഷം മുതൽ 7.92 ലക്ഷം വരൊണ് എക്സ്ഷോറൂം വില വരുന്നത്.

ജിഎസ്‌ടി കുറവുകൾ സംഭവിച്ചതിന് ശേഷമുള്ള പുതുക്കിയ വിലയാണിത്. സ്വിഫ്റ്റിന് പോലുമില്ലാത്ത ഫോർ സിലിണ്ടർ എഞ്ചിൻ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് ഇപ്പോഴുമുണ്ടെന്നതാണ് ഏവരേയും ആകർഷിക്കുന്ന കാര്യം. കാറിലെ 1.2 ലിറ്റർ കാപ്പ 4-സിലിണ്ടർ പെട്രോൾ എഞ്ചിന് 83 bhp പവറിൽ പരമാവധി 113.8 Nm torque വരെ ഉത്പാദിപ്പിക്കാവുമാവും. 5-സ്പീഡ് മാനുവൽ, സ്മാർട്ട് ഓട്ടോ എഎംടി എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

hyundai grand i10 nios hy duo cng

മൈലേജ് കൊതിയൻമാർക്കായി നിയോസിൽ സിഎൻജി ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട് കേട്ടോ. ബൈ-ഫ്യുവൽ സിഎൻജി വേരിയന്റിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂവെന്ന് മാത്രം. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ, പെർഫോമൻസ് കണക്കുകളിലും മാറ്റമുണ്ടാവും. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് 69 bhp കരുത്തിൽ 95.2 Nm torque വരെയാവും ഉത്പാദിപ്പിക്കുക.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ഗ്രാൻഡ് i10 നിയോസിന്റെ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് മോഡലുകൾക്ക് 18 കിലോമീറ്റർ മൈലേജും സിഎൻജി വേരിയന്റുകൾക്ക് 27 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യണ്ടായി അവകാശപ്പെടുന്നത്. ഒന്നാന്തരം ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയും മികച്ച ഇന്റീരിയർ സ്പേസും ചേർന്ന മികച്ചൊരു ഫാമിലി കാറായാണ് ഹ്യുണ്ടായി നിയോസ് അറിയപ്പെടുന്നത്.

hyundai grand i10 nios interior

അതിനാൽ ഇനിയും കുറേക്കാലംക്കൂടി വിപണി പിടിക്കാൻ മോഡലിനാവും. . പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന, 20.25 സെൻ്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫുട്‌വെൽ ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ, ടിൽറ്റ് സ്റ്റിയറിംഗ് പോലുള്ള സവിശേഷതകളെല്ലാം കാറിനെ വേറിട്ടു നിർത്തുന്നുണ്ട്.

കൂടാതെ സേഫ്റ്റിലും മിടുക്കനാണ് കക്ഷി. 6 എയർബാഗുകൾ സ്റ്റാൻഡേർഡ്, ടിപിഎംഎസ് ഹൈലൈൻ, റിയർ പാർക്കിംഗ് ക്യാമറ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC) തുടങ്ങിയ വിപുലമായ സുരക്ഷാ ഫീച്ചറുകളും ഹാച്ച്ബാക്കിൽ ഒരുക്കിയിട്ടുണ്ട്. കാറിന് സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Sunday, October 19, 2025, 7:00 [IST]
English summary
Hyundai grand i10 sales dropped by 17 per cent in september 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X