പടവെട്ടി ജയിച്ചത് സ്വിഫ്റ്റിനോട്! 33 ലക്ഷം വീടുകളിൽ സന്തോഷം നിറച്ച് ഹ്യുണ്ടായിയുടെ കുഞ്ഞൻ ഫാമിലി കാർ

ഒരുകാലത്ത് ഇന്ത്യക്കാർക്ക് കാർ എന്നാൽ ഹാച്ച്ബാക്കുകളായിരുന്നു. അംബാസിഡർ, പത്മിനി തുടങ്ങിയ സെഡാനുകളിൽ നിന്നും മിഡിൽ ക്ലാസുകാരൻ ആദ്യ കാർ വാങ്ങാൻ തുടങ്ങിയത് മാരുതിയുടെ വരവോടെയായിരുന്നു. 800 അരങ്ങുവാണിരുന്ന കാലമൊക്കെ ആളുകൾക്ക് ഇന്നും ഓർത്തെടുക്കാൻ വളരെ എളുപ്പമാണ്. പക്ഷേ ഹാച്ച്ബാക്ക് സങ്കൽപ്പങ്ങളെ എല്ലാം പൊളിച്ചെഴുതിക്കൊണ്ട് ദക്ഷിണ കൊറിയയിൽ നിന്നും ഒരു വാഹന നിർമാതാക്കൾ രാജ്യത്ത് അവതരിക്കുകയുണ്ടായി. മറ്റാരുമല്ല, നമ്മുടെ സ്വന്തം ഹ്യുണ്ടായിയാണ് ഇന്ത്യയിലെ ആദ്യത്തെ ടോൾബോയ് ഹാച്ച്ബാക്ക് എന്ന വിശേഷണത്തോടെ സാൻട്രോ (Hyundai Santro) എന്ന അതികായകനെ വിപണിയിൽ എത്തിക്കുന്നത്.

അതുവരെ താഴ്ന്നിരുന്ന് യാത്ര ചെയ്‌തിരുന്ന ആളുകളെ അൽപം ഉയരത്തിൽ നിവർന്നിരുന്ന് സഞ്ചരിക്കാൻ പഠിപ്പിച്ച ഹാച്ച്ബാക്കായിരുന്നു ഹ്യുണ്ടായി സാൻട്രോ. എന്തിന് ഏറെ പറയുന്നു, മാരുതിയുടെ എക്കാലത്തേയും ഹിറ്റ് ഫാമിലി കാറായ വാഗൺആർ വരെ രൂപമെടുക്കാൻ കാരണക്കാരനായ വണ്ടിയാണ് സാൻട്രോ. ഇന്ത്യയിലെ ഹാച്ച്ബാക്ക് വിഭാഗത്തിന് പുതുമുഖവും ഭാവവും സമ്മാനിച്ച മോഡൽ വലിയ വിജയമായിരുന്നു.

Hyundai i10 Hatchback Crossed 3 Million Sales Milestone

പിന്നീട് സാൻട്രോയുടെ വിജയത്തിന് പിന്നാലെ i10 എന്ന അൽപം പ്രീമിയം ഫീൽ ലഭിക്കുന്ന മറ്റൊരു കോംപാക്‌ട് ഹാച്ച്ബാക്കും ഹ്യുണ്ടായി വിപണിയിൽ അവതരിപ്പിച്ചു. അതും ഹിറ്റായതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി ദക്ഷിണ കൊറിയക്കാർ മാറി. ഇന്നും മൂന്ന് തലമുറ ആവർത്തനങ്ങളിലായി ഇന്ത്യക്കാരുടെ ജനപ്രിയ ഹാച്ച്ബാക്കായി i10 വെന്നിക്കൊടി പാറിക്കുകയാണ്.

2007-ൽ ആദ്യമായി അരങ്ങേറ്റം കുറിച്ച ഹ്യുണ്ടായി i10 ഇപ്പോഴിതാ 33 ലക്ഷം വിൽപ്പന മറികടന്നിരിക്കുകയാണ്. ഇന്ത്യയിൽ 20 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായും 140 ലധികം രാജ്യങ്ങളിലേക്ക് 13 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തതായും കാർ നിർമാതാക്കൾ പറയുന്നു. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ചിലി, പെറു എന്നീ രാജ്യങ്ങളിലേക്കാണ് മെയ്ഡ് ഇൻ ഇന്ത്യ i10 ഹാച്ച്ബാക്കുകൾ പ്രധാനമായും കയറ്റുമതി ചെയ്യുന്ന വിപണികൾ.

Hyundai i10 Hatchback Crossed 3 Million Sales Milestone

നിലവിൽ 18-ാം വർഷത്തിലേക്ക് കടക്കുന്ന ഹ്യുണ്ടായിയുടെ കോംപാക്‌ട് ഹാച്ച്ബാക്ക് i10, ഗ്രാൻഡ് i10, ഗ്രാൻഡ് i10 നിയോസ് എന്നിങ്ങനെ മൂന്ന് തലമുറകളിലായി പരിണമിച്ചിട്ടുണ്ട്. നിലവിൽ 1.2 ലിറ്റർ കാപ്പ പെട്രോൾ മാനുവൽ, 1.2 ലിറ്റർ കാപ്പ പെട്രോൾ എഎംടി, 1.2 ലിറ്റർ ബൈ-ഫ്യുവൽ കാപ്പ സിഎൻജി എന്നിവയുൾപ്പെടെ 3 എഞ്ചിൻ ഓപ്ഷനുകളിലായാണ് വിപണനത്തിന് എത്തുന്നത്. ബിഎസ്-VI കാലഘട്ടത്തിന് മുമ്പ് വരെ ഡീസലിലും ഈ കുഞ്ഞൻ വാഹനം ലഭ്യമായിരുന്നു.

ഹ്യുണ്ടായി ഇന്ത്യയിൽ പ്രതിവർഷം ശരാശരി ഒരു ലക്ഷത്തിലധികം i10 കാറുകളാണ് വിപണനം ചെയ്യുന്നത്. ഡ്യുവൽ എയർബാഗുകൾ, എബിഎസ്, കീലെസ് എൻട്രി എന്നിവയുൾപ്പെടെ നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് 2007-ൽ ഹ്യുണ്ടായി i10 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് വർഷങ്ങളായി, ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും അനുസൃതമായി കാർ സ്ഥിരമായി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

Hyundai i10 Hatchback Crossed 3 Million Sales Milestone

2019-ലാണ് നിലവിലെ രൂപത്തിൽ ഗ്രാൻഡ് i10 നിയോസ് രാജ്യത്ത് അവതരപ്പിക്കപ്പെടുന്നത്. അടുത്തിടെ ഈ മൂന്നാംതലമുറയുടെ 4 ലക്ഷം യൂണിറ്റ് വിൽപ്പന മറികടക്കാനും കമ്പനിക്കായിട്ടുണ്ട്. ഗ്രാൻഡ് i10 നിയോസിന് നിലവിൽ 5.92 ലക്ഷം രൂപ മുതൽ 8.56 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. എറ, മാഗ്ന, കോർപ്പറേറ്റ്, സ്‌പോർട്‌സ്, ആസ്റ്റ എന്നീ അഞ്ച് വേരിയന്റുകളിലായാണ് കാർ തെരഞ്ഞെടുക്കാനാവുക.

83 bhp കരുത്തിൽ പരമാവധി 113.8 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ കാപ്പ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ, സ്മാർട്ട് ഓട്ടോ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളും കോംപാക്‌ട് ഹാച്ച്ബാക്കിന് ലഭിക്കും. ബൈ-ഫ്യുവൽ സിഎൻജി വേരിയന്റിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂ. സിഎൻജിയിൽ കാറിന് 69 bhp പവറിൽ 95.2 Nm torque മാത്രമേ ഉത്പദാപ്പിക്കാനാവൂ.

Hyundai i10 Hatchback Crossed 3 Million Sales Milestone

പുതിയ രൂപത്തിൽ 6 എയർബാഗുകൾ എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡാണ്. ഇതുകൂടാതെ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ എന്നിവയെല്ലാം ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിലുണ്ട് കേട്ടോ. സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ടെൻഷനൊന്നുമില്ലാതെ കൊണ്ടുനടക്കാനും കഴിയും.

More from DriveSpark

Article Published On: Monday, April 28, 2025, 14:02 [IST]
English summary
Hyundai i10 hatchback crossed 3 million sales milestone details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X