ഹേറ്റേഴ്‌സില്ലാത്ത ഹാച്ച്ബാക്ക്, ഹ്യുണ്ടായിയുടെ 'പോക്കറ്റ് റോക്കറ്റ്' വാങ്ങണേൽ ഇനി എസ്‌യുവിയുടെ വില കൊടുക്കണം

അധികമാരും ഇപ്പോൾ അങ്ങനെ പറഞ്ഞുകേൾക്കുന്നില്ലെങ്കിലും പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഒരുകാലത്ത് ഏവർക്കും പ്രിയങ്കരനായിരുന്നു ഹ്യുണ്ടായിയുടെ i20. ഒന്നാന്തരം പെർഫോമൻസും അടിപൊളി ലുക്കും ഫീച്ചേഴ്‌സുമെല്ലാമായി ബലേനോയെ പോലും മാറ്റിനിർത്തുന്ന വിൽപ്പനയായിരുന്നു കാറിനുണ്ടായിരുന്നത്. പക്ഷേ മൂന്നാംതലമുറയിലേക്ക് ചേക്കേറിയതോടെ ഡിമാന്റ് ഒന്ന് ചെറുതായി ഇടിഞ്ഞു. ഒപ്പം ഡീസൽ എഞ്ചിൻ വിടപറഞ്ഞതും വാഹനത്തിന് ക്ഷീണമുണ്ടാക്കിയെന്ന് പറയാം. എങ്കിലും ഹേറ്റേഴ്‌സില്ലാത്ത മിടുക്കനായി മുമ്പോട്ട് പോവാൻ ഇപ്പോഴും i20 കാറിനാവുന്നുണ്ട്. ശരിക്കും ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിനെ വെറെ ലെവലിൽ എത്തിച്ചതും ഹ്യുണ്ടായിയുടെ ഈ മോഡലാണെന്ന് നിസംശയം അവകാശപ്പെടാം.

എലൈറ്റ് i20 രൂപമെടുത്തതോടെയാണ് ശരിക്കും ഷോറൂമുകൾ നിറഞ്ഞത്. ഇപ്പോൾ എല്ലാവരും എസ്‌യുവികളുടെ പിന്നാലെയായതിനാൽ ക്ഷീണതനായി നിൽക്കുകയാണ് ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക്. ഡീസൽ കളമൊഴിഞ്ഞപ്പോൾ പെട്രോൾ, എൻ-ലൈൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് കാർ വിപണനത്തിന് എത്തുന്നത്. പെർഫോമൻസ് പ്രേമികളെ കൈയിലെടുക്കാനായി പണികഴിപ്പിച്ചിരിക്കുന്ന എൻ-ലൈൻ ഇതുവരെ ചീത്തപ്പേര് കേൾപ്പിച്ചിട്ടുമില്ല.

Hyundai i20 N Line Become Costlier In India

എന്നാൽ ഇപ്പോഴിതാ കാറിന്റെ വിലയും കൂട്ടി ഇരുട്ടടി നൽകിയിരിക്കുകയാണ് കമ്പനി. കാപ്പ 1.2 ലിറ്റർ എഞ്ചിനുമായി വരുന്ന സ്റ്റാൻഡേർഡ് പതിപ്പിൽ തൊടാതെ എൻ-ലൈൻ പതിപ്പിൽ മാത്രമാണ് വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. i20-യുടെ പുതിയ വില എങ്ങനെയാണെന്ന് വിശദമായി നോക്കിയാലോ? പ്രീമിയം ഹാച്ച്ബാക്കിന്റെ പെർഫോമൻസ് പതിപ്പായ എൻ-ലൈലിന് 4,000 രൂപയോളമാണ് കമ്പനി ഉയർത്തിയിരിക്കുന്നത്.

ഇതിന്റെ എൻട്രി ലെവൽ N6 മാനുവൽ, N6 മാനുവൽ ഡ്യുവൽ-ടോൺ വേരിയന്റുകളുടെ വിലയിൽ കൈതൊടാതെ മറ്റെല്ലാ വകഭേദങ്ങൾക്കുമാണ് വില പരിഷ്ക്കാരം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നടപ്പിലാക്കിയിരിക്കുന്നത്. അങ്ങനെ ഹ്യുണ്ടായി i20 എൻ ലൈനിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില ഇപ്പോൾ 9.99 ലക്ഷം രൂപ മുതൽ 12.56 ലക്ഷം രൂപ വരെയാണ് വരുന്നത്.

Hyundai i20 N Line Become Costlier In India

വില കൂടിയെങ്കിലും മെക്കാനിക്കലായി കമ്പനി മാറ്റങ്ങളൊന്നും അവതരിപ്പിച്ചിട്ടുമില്ല. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി i20 എൻ-ലൈനിന്റെ ഹൃദയം. ഇത് 118 bhp കരുത്തിൽ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കാല് കൊടുത്താൽ പറക്കുന്ന രീതിയിലുള്ള ട്യൂണിംഗാണ് ഇതിലുള്ളത്.

സേഫ്റ്റിയിലേക്ക് വന്നാൽ ഹ്യുണ്ടായി i20 എൻ ലൈനിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) ഹൈലൈൻ എന്നിവയുൾപ്പെടെ 35 സ്റ്റാൻഡേർഡ് ഫീച്ചറുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളുടെ ഭാഗമായി നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകളും എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ഒരുക്കിയിട്ടുമുണ്ട്.

Hyundai i20 N Line Become Costlier In India

ഇതോടൊപ്പം ബർഗ്ലാർ അലാറം, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, റിയർ പാർക്കിംഗ് ക്യാമറ, ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംഗ്‌ഷൻ എന്നിവയുൾപ്പെടെ 40 അധിക സുരക്ഷാ സവിശേഷതകളും ഹ്യുണ്ടായിയുടെ സ്പോർട്ടി ഹാച്ച്ബാക്കിൽ കൊടുത്തിട്ടുണ്ട്. N ലോഗോയുള്ള ലെതർ അപ്‌ഹോൾസ്റ്ററി, റെഡ് ആംബിയന്റ് ലൈറ്റുകൾ, ലെതർ ഗിയർ ഷിഫ്റ്റർ, N ലോഗോയുള്ള ലെതർ സ്റ്റിയറിംഗ് വീൽ എന്നിവയാണ് സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും ഇവയെ വ്യത്യസ്‌തമാക്കുന്നത്.

52 ഹിംഗ്ലീഷ് വോയ്‌സ് കമാൻഡുകളും OTA അപ്‌ഡേറ്റുകളും പിന്തുണയ്ക്കുന്നതാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. 60-ലധികം കണക്റ്റഡ് ഫീച്ചറുകൾ, മൾട്ടി-ലാംഗ്വേജ് യുഐ സപ്പോർട്ട്, 127 എംബഡഡ് വോയ്‌സ് റെക്കഗ്നിഷൻ കമാൻഡുകൾ എന്നിവയും കാറിലുണ്ട്. ഇന്ത്യൻ വിപണിയിൽ നേരിട്ട് എതിരാളികളൊന്നുമില്ലെങ്കിലും പല മിഡ്-സൈസ് എസ്‌യുവികളുടെയും വിലയാണ് i20 എൻ-ലൈനിന് വരുന്നത് എന്നതിനാൽ പലരും ഇതിനെ പരിഗണിക്കാറില്ല.

More from DriveSpark

Article Published On: Tuesday, February 18, 2025, 17:15 [IST]
English summary
Hyundai i20 n line become costlier in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X