അപാര മൈലേജും 1.80 ലക്ഷം KM വാറണ്ടിയുമുള്ള ടാക്‌സി കാറുകൾ പുറത്തിറക്കി ഹ്യുണ്ടായി, മാരുതിയെ പൂട്ടാൻ തന്നെ

ടാക്‌സി കാറുകൾ വിറ്റ് ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്നവരാണ് മാരുതി സുസുക്കി. തങ്ങളുടെ നിരയിലെ ജനപ്രിയ കാറുകളെയെല്ലാം ടാക്‌സിയാക്കി വിൽക്കുന്ന തന്ത്രം മാരുതിയെ കണ്ട് മറ്റ് കമ്പനികളും അനുകരിക്കുന്നുണ്ടെങ്കിലും വേണ്ടവിധത്തിൽ അങ്ങനെ ക്ലിക്കായിട്ടില്ലെന്ന് വേണം പറയാൻ. ആൾട്ടോ, വാഗൺആർ, ഡിസയർ അങ്ങനെ നിരവധി മോഡലുകളാണ് സിഎൻജി കിറ്റോടെ ടാക്‌സിയായി വിൽക്കുന്നത്. ഇപ്പോഴിതാ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും (Hyundai) ഈ നിരയിലേക്ക് പുതിയ തന്ത്രങ്ങളുമായി എത്തിയിരിക്കുകയാണ്. 2 പുത്തൻ കാറുകളാണ് വാണിജ്യ വാഹന വിഭാഗത്തിലേക്ക് ബ്രാൻഡ് സമ്മാിച്ചിരിക്കുന്നത്.

പുതിയ പ്രൈം ടാക്സി ശ്രേണി അവതരിപ്പിച്ചുകൊണ്ട് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ വാണിജ്യ മൊബിലിറ്റി മേഖലയിൽ സാന്നിധ്യം വിപുലീകരിക്കുകയാണ്. വിശ്വാസ്യത, കുറഞ്ഞ പ്രവർത്തനച്ചെലവ്, ദീർഘകാല ഈട് എന്നിവയ്ക്ക് മുൻഗണന നൽകുന്ന ടാക്സി ഓപ്പറേറ്റർമാർക്കും ഫ്ലീറ്റ് ഉടമകൾക്കുമായി പ്രത്യേകം വികസിപ്പിച്ചെടുത്ത പ്രൈം HB, പ്രൈം SD എന്നീ രണ്ട് മോഡലുകളാണ് വിപണനത്തിന് എത്തിയിരിക്കുന്നത്.

Hyundai Prime HB And Prime SD Commercial Taxi Cars Launched At Rs 6 Lakh

പ്രൈം HB, പ്രൈം SD എന്നിവയ്ക്കുള്ള ബുക്കിംഗുകൾ ഇപ്പോൾ ഇന്ത്യയിലെ ഹ്യുണ്ടായി ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്. വാങ്ങാൻ താത്പര്യമുള്ളവർക്ക് 5,000 രൂപ ടോക്കൺ തുക നൽകി കാറുകൾ പ്രീ-ബുക്ക് ചെയ്‌തിടാം. അറ്റ്ലസ് വൈറ്റ്, ടൈഫൂൺ സിൽവർ, അബിസ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് മോഡലുകൾ ലഭ്യമാകുക. പ്രൈം HB പതിപ്പിന് 5,99,900 രൂപ മുതലും പ്രൈം SD സെഡാന് വില 6,89,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്.

ഇവ അടിസ്ഥാനപരമായി ഗ്രാൻഡ് i10 നിയോസിൻ്റെയും ഓറയുടേയും ടാക്‌സി വേരിയൻ്റുകളാണ്. വാണിജ്യ ഉപയോഗത്തിൻ്റെ ദൈനംദിന യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് പ്രൈം ശ്രേണിയുടെ പ്രധാന ലക്ഷ്യം. പ്രൈം HB ഹാച്ച്ബാക്കും പ്രൈം SD സെഡാനും ഹ്യുണ്ടായിയുടെ പരിചിതമായ 1.2 ലിറ്റർ കപ്പ ഫോർ സിലിണ്ടർ എഞ്ചിനാണ് നൽകുന്നത്. ഇന്ധനക്ഷമത വർധിപ്പിക്കുവാനായി ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Hyundai Prime HB And Prime SD Commercial Taxi Cars Launched At Rs 6 Lakh

പെട്രോൾ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ പ്രവർത്തനച്ചെലവ് താരതമ്യേന കുറവായിരിക്കും. പ്രൈം SD ഒരു കിലോ സിഎൻജിക്ക് 28.40 കിലോമീറ്റർ വരെ മൈലേജാണ് നൽകുകയെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. അതേസമയം പ്രൈം HB ഒരു കിലോയ്ക്ക് 27.32 കിലോമീറ്റർ ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നു. വാണിജ്യ നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി രണ്ട് കാറുകളും വാറണ്ടി പിന്തുണയുള്ള സിഎൻജി സംയോജനത്തോടൊപ്പം കമ്പനി ഫിറ്റ് ചെയ്‌ത സ്പീഡ് ലിമിറ്ററുമായാണ് വരുന്നത്.

ഇതുവഴി ഹ്യുണ്ടായിയുടെ പുത്തൻ ടാക്‌സി കാറുകൾക്ക് പരമാവധി 80 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാനാവൂ. ടാക്‌സി കാർ ആയിരുന്നിട്ട് പോലും നല്ല സേഫ്റ്റി ഫീച്ചറുകളോടെ വാഹനങ്ങളെ ഒരുക്കാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, റിയർ ഡീഫോഗർ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

Hyundai Prime HB And Prime SD Commercial Taxi Cars Launched At Rs 6 Lakh

ഇതോടൊപ്പം റിയർ എസി വെൻ്റുകൾ, പവർ വിൻഡോകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഫാസ്റ്റ് യുഎസ്ബി ചാർജിംഗ്, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരണം തുടങ്ങിയ സുഖകരവും സൗകര്യപ്രദവുമായ സവിശേഷതകളും പ്രൈം HB, പ്രൈം SD മോഡലുകളിലുണ്ട്. ഈ ഫീച്ചറിൽ തൃപ്ത്തിപ്പെടാത്തവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഓപ്ഷണൽ ആക്‌സസറികൾ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിയർ ക്യാമറ, ഒന്നിലധികം പാനിക് ബട്ടണുകളുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണം എന്നിവയാണ് ഓപ്ഷണൽ ആക്‌സസറി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ വാങ്ങാൻ അധിക പൈസ മുടക്കേണ്ടി വരുമെങ്കിലും സംഗതി ഉപകാരപ്രദമാവുമെന്നതിൽ സംശയമൊന്നും വേണ്ടവേണ്ട.

പ്രൈം ടാക്സി ശ്രേണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഓണർഷിപ്പ് സപ്പോർട്ടാണ്. നാലാമത്തെയും അഞ്ചാമത്തെയും വർഷം അല്ലെങ്കിൽ 1,80,000 കിലോമീറ്റർ വരെ നീളുന്ന എക്സ്റ്റൻഡഡ് വാറണ്ടി ഓപ്ഷനുകളാണ് കാറുകൾക്കൊപ്പം ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. അങ്ങനെ വാങ്ങാൻ ആശങ്കയുള്ളവരെ പോലും കൺവിൻസ് ചെയ്യാൻ ബ്രാൻഡിനാവുന്നുണ്ട്. കൂടാതെ 72 മാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഫ്ലെക്സിബിൾ ഫിനാൻസ് ഓപ്ഷനുകളും കാറുകൾക്കൊപ്പം ഹ്യുണ്ടായി നൽകുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, December 31, 2025, 10:08 [IST]
English summary
Hyundai prime hb and prime sd commercial taxi cars launched at rs 6 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X