ഹ്യുണ്ടായി വാങ്ങിയവരോട് അസൂയ തോന്നിപ്പോവും, പുതിയ സർവീസ് ക്യാമ്പയിനുമായി കമ്പനി! ഒപ്പം കുറേ ഓഫറുകളും

ഉപഭോക്താക്കളെ തൃപ്ത്തിപ്പെടുത്തുന്നതിൽ നിരന്തരം പ്രയത്നിക്കുന്നവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഡിസ്‌കൗണ്ട് ഓഫറുകളിലൂടെയും നല്ല വിൽപ്പനാനന്തര സേവനങ്ങൾ നൽകിയും ആളുകളുടെ മനസിൽ പ്രത്യേക ഇടമുണ്ടാക്കിയെടുക്കാൻ ബ്രാൻഡിനായിട്ടുണ്ട്. ഇപ്പോഴിതാ ഉപഭോക്തൃ സംതൃപ്തിയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് കമ്പനി സ്മാർട്ട് കെയർ ക്ലിനിക് സർവീസ് ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്. ഹ്യുണ്ടായി ഉടമകൾക്ക് സൗകര്യപ്രദമായ സർവീസ് എക്സ്പീരിയൻസും എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസ് ക്യാമ്പയിൻ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ വെന്യു എസ്‌യുവിയുടെ വരവിന് പിന്നാലെയാണ് ഈയൊരു പ്രഖ്യാപനവും എത്തുന്നത്.

സമഗ്രമായ ഫ്രീ വെഹിക്കിൾ ഹെൽത്ത് ചെക്കപ്പും ഉപഭോക്താക്കൾക്ക് എക്സ്ക്ലൂസീവ് ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായിയുടെ ഉപഭോക്തൃ കേന്ദ്രീകൃത സംരംഭമാണിത്. 2025 നവംബർ 18 മുതൽ 2025 ഡിസംബർ രണ്ട് വരെയാണ് ഹ്യുണ്ടായി സ്മാർട്ട് കെയർ ക്ലിനിക് സർവീസ് ക്യാമ്പ് നടക്കുക. ഇന്ത്യയിലെ ബ്രാൻഡിന്റെ 1600 ലധികം സർവീസ് സെന്ററുകളിലൂടെയാണ് പരിപാടി നടക്കുക.

Hyundai Smart Care Clinic Service Camp Announced From November 18

ശൈത്യകാലത്ത് തണുപ്പിനെ മറികടക്കുന്നതിനായി വാഹനങ്ങളെ സജ്ജരാക്കാൻ ഉപഭോക്താക്കളെ സഹായിക്കുക എന്നതാണ് ഹ്യുണ്ടായി സ്മാർട്ട് കെയർ ക്ലിനിക് സർവീസ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ഇടയ്ക്കിടെ ഇത്തരത്തിലുള്ള പരിശോധനകളും മെയിന്റനെൻസും വഴി ഉപഭോക്താക്കൾക്ക് അവരുടെ കാറുകൾ മികച്ച കണ്ടീഷനിലാണെന്ന് ഉറപ്പുവരുത്താനും സാധിക്കും. മാത്രമല്ല, ഈ സർവീസ് ക്യാമ്പ് ഉപഭോക്താക്കൾക്ക് വിപുലമായ ആനുകൂല്യങ്ങളും ഉറപ്പാക്കും.

എഞ്ചിൻ, ബ്രേക്കുകൾ, സസ്‌പെൻഷൻ, ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ 70 പോയിന്റ് സൗജന്യ പരിശോധനയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹ്യുണ്ടായി ഉടമകൾക്ക് ആവേശകരവും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും കാത്തിരിപ്പുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇതിൽ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 25 ശതമാനം വരെ ബെനഫിറ്റ് ഉപയോഗപ്പെടുത്താനാവുമെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

Hyundai Smart Care Clinic Service Camp Announced From November 18

ഒപ്പം മെക്കാനിക്കൽ ലേബറിൽ 30 ശതമാനം വരെ ആനുകൂല്യം, ഇന്റീരിയർ, എക്സ്റ്റീരിയർ, സെറാമിക് കോട്ടിംഗ് എന്നിവയിൽ 15 ശതമാനം ഓഫർ, മെക്കാനിക്കൽ, മെയിന്റനൻസ് പാർട്‍‌സുകളിൽ 10 ശതമാനം വരെ ബെനഫിറ്റ്, റോഡ്‌സൈഡ് അസിസ്റ്റൻസ് പോളിസിയിൽ 15 ശതമാനം വരെ ഡിസ്‌കൗണ്ട് എന്നിവയും ഹ്യുണ്ടായിയുടെ സർവീസ് ക്യാമ്പയിനിലൂടെ ഉടമകൾക്ക് ഉപയോഗപ്പെടുത്താനാവും. ഒരോ ഇടവേളകളിൽ ഇത്തരം പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നതിൽ ബ്രാൻഡ് നേരത്തെയും വിജയം കണ്ടിട്ടുണ്ട്.

ഹ്യുണ്ടായിയുടെ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് വരെ സർവീസ് ക്യാമ്പയിനിന്റെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവുന്നതാണ്. ഇക്കഴിഞ്ഞ ദിവസം വിപണിയിൽ അവതരിപ്പിച്ച ന്യൂജെൻ വെന്യുവിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. കുറഞ്ഞ വിലയും ഫീച്ചറുകൾ കുത്തിനിറച്ചിരിക്കുന്നതും ആളുകൾക്ക് നന്നേ ഇഷ്‌ടമായിട്ടുണ്ടെന്നാണ് വിവരം. പെട്രോൾ വേരിയന്റുകളുടെ വില 7.89 ലക്ഷം മുതൽ 14.56 ലക്ഷം രൂപ വരെയാണ്.

Hyundai Smart Care Clinic Service Camp Announced From November 18

അതേസമയം ഹ്യുണ്ടായി വെന്യുവിന്റെ ഡീസൽ മോഡലുകൾക്ക് 9.69 ലക്ഷം മുതൽ 15.51 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില മുടക്കേണ്ടതായി വരും. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് കോംപാക്‌ട് എസ്‌യുവി വിപണനത്തിന് എത്തിയിരിക്കുന്നത്. ഒന്നിലധികം ട്രാൻസ്മിഷൻ ഓപ്ഷനുകളും കൂടിയാവുമ്പോൾ എല്ലാത്തരം ഉപഭോക്താക്കളേയും തൃപ്ത്തിപ്പെടുത്താനും പുത്തൻ വെന്യുവിനാവും.

മൈലേജിന്റെ കാര്യത്തിലും ആള് പുലിയാണെന്നാണ് ഹ്യുണ്ടായിയുടെ വാദം. മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ 1.2 ലിറ്റർ പെട്രോൾ വേരിയന്റ് 18.05 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമ്പോൾ 1.0 ലിറ്റർ ടർബോ-പെട്രോൾ മാനുവൽ 18.74 കിലോമീറ്ററും ഡിസിടി ഓട്ടോമാറ്റിക് 20 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്നാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ പറയുന്നത്. ഡീസൽ മാനുവൽ 20.99 കിലോമീറ്ററും ഡീസൽ ഓട്ടോമാറ്റിക് 17.9 കിലോമീറ്റർ മൈലേജുമാണ് പറയുന്നത്.

More from DriveSpark

Article Published On: Friday, November 14, 2025, 17:00 [IST]
English summary
Hyundai smart care clinic service camp announced from november 18
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X