18 കിലോമീറ്റർ മൈലേജുള്ള ഹ്യുണ്ടായി എസ്‌യുവി, ഇതിൽ 4x4 ഡ്രൈവുമുണ്ട്; ഇനി വാങ്ങണേൽ ഇതൊന്ന് അറിഞ്ഞിരുന്നോ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി. ചെറിയ ഹാച്ച്ബാക്ക് മുതൽ വലിയ ഇലക്‌ട്രിക് എസ്‌യുവികൾ വരെയുള്ള സെഗ്മെന്റിൽ സാന്നിധ്യമറിയിച്ചിട്ടുള്ള വേറൊരു ബ്രാൻഡ് ഇന്ത്യയിലുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. സാൻട്രോ, i10, i20 പോലുള്ള ഹാച്ച്ബാക്കുകളിലൂടെയായിരുന്നു പണ്ട് കമ്പനി പണംവാരിയിരുന്നത് എങ്കിൽ ഇന്ന് എസ്‌യുവികളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ തുറുപ്പ്ചീട്ട്. എക്സ്റ്റർ മുതൽ ട്യൂസോൺ വരെയുള്ള ICE എഞ്ചിൻ നിരയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. എക്സ്റ്ററും ക്രെറ്റയുമെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെങ്കിലും പ്രീമിയം മോഡലുകളെ ആളുകൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് പറയുന്നതാവും ശരി.

ഫോർവീൽ ഡ്രൈവ് സംവിധാനവും അടിപൊളി യാത്രാസുഖവും ഗംഭീര എഞ്ചിനും ഫീച്ചറുകളും എല്ലാം ഉണ്ടായിരുന്നിട്ടും ആളുകൾ വേണ്ടവിധത്തിൽ പരിഗണിക്കാത്ത അണ്ടർറേറ്റഡ് എസ്‌യുവിയാണ് ഹ്യുണ്ടായി ട്യൂസോൺ. പോരാത്തതിന് വെർണയ്ക്ക് ശേഷം ഇന്ത്യയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ രണ്ടാമത്തെ മോഡൽ കൂടിയാണിത്. പ്ലാറ്റിനം, സിഗ്നേച്ചർ, സിഗ്നേച്ചർ ഡ്യുവൽടോൺ, സിഗ്നേച്ചർ 4WD എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലായി ട്യൂസോൺ എത്തുന്നുമുണ്ട്.

Hyundai Tucson SUV Become More Expensive In India

ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രം ജോടിയാക്കിയ 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി ട്യൂസോണിന് തുടിപ്പേകാൻ എത്തുന്നത്. കൂടാതെ, ഡീസൽ പതിപ്പ് 4x4 രൂപത്തിലും വാങ്ങാനാവുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഇപ്പോഴിതാ ഹ്യുണ്ടായി ട്യൂസോണിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 10,000 മുതൽ 25,000 രൂപ വരെയാണ് കൂടിയിരിക്കുന്നത്.

ഹ്യുണ്ടായി ട്യൂസോൺ പ്രീമിയം എസ്‌യുവിയുടെ പ്ലാറ്റിനം പെട്രോൾ ഓട്ടോമാറ്റിക്, സിഗ്നേച്ചർ പെട്രോൾ ഓട്ടോമാറ്റിക്, സിഗ്നേച്ചർ പെട്രോൾ ഓട്ടോമാറ്റിക് ഡ്യുവൽ ടോൺ എന്നിവയുൾപ്പെടെയുള്ള വേരിയന്റുകൾക്ക് കാൽ ലക്ഷം രൂപ വരെയാണ് ഇനി അധികം മുടക്കേണ്ടി വരുന്ന തുക. അതേസമയം വാഹനത്തിന്റെ മറ്റ് വേരിയന്റുകൾക്ക് 10,000 രൂപയും ഇനി മുതൽ അധികം ചെലവാക്കേണ്ടി വരുമേ.

Hyundai Tucson SUV Become More Expensive In India

വില വർധനവ് പ്രകാരം ഹ്യുണ്ടായി ട്യൂസണിൻ്റെ ഇപ്പോഴത്തെ എക്സ്ഷോറൂം വില 29.27 ലക്ഷം രൂപ മുതൽ 36.04 ലക്ഷം രൂപ വരെയാണ് വരുന്നത്. മുകളിൽ പറഞ്ഞതുപോലെ പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പ്രീമിയം എസ്‌യുവി വിപണനത്തിന് എത്തുന്നത്. ഇതിൽ ആദ്യത്തെ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് 154 bhp പവറിൽ പരമാവധി 192 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

മറുവശത്ത് 2.0 ലിറ്റർ ഡീസൽ എഞ്ചിനോടെയാണ് ട്യൂസോൺ വാങ്ങുന്നതെങ്കിൽ പെർഫോമൻസ് 184 bhp കരുത്തിൽ 416 Nm torque ആയി ഉയരും. പെട്രോൾ പതിപ്പിന് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുമ്പോൾ അതേസമയം ഡീസൽ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റത്തോട് കൂടിയ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഡീസൽ മോഡലുകൾക്കൊപ്പം ലഭിക്കുക. അതായത് മാനുവൽ സംവിധാനും എസ്‌യുവിയിൽ ലഭ്യമല്ലെന്ന് സാരം.

Hyundai Tucson SUV Become More Expensive In India

കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (CKD) യൂണിറ്റായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ഹ്യുണ്ടായി ട്യൂസോൺ സേഫ്റ്റിയുടെ കാര്യത്തിലും വേറെ ലെവലാണ് കേട്ടോ. ആറ് എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും റിമൈൻഡറുള്ള ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ ഔട്ട്ബോർഡ് സീറ്റുകൾക്ക് ISOFIX ആങ്കറുകൾ എന്നീ സവിശേഷതകളെല്ലാം സ്റ്റാൻഡേർഡായി സജ്ജീകരിച്ചാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഒപ്പം AIS-100 കാൽനട സംരക്ഷണ മാനദണ്ഡങ്ങളും ട്യൂസോൺ പാലിക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ കഴിഞ്ഞ വർഷം നടന്ന ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് എസ്‌യുവി ഇടിച്ചെടുത്തത്. എസ്‌യുവി മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ 32-ല്‍ 30.84 പോയന്റ് നേടിയപ്പോൾ കുട്ടികളുടെ സേഫ്റ്റിയിൽ ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവി 49-ല്‍ 41 പോയിന്റാണ് സ്‌കോര്‍ ചെയ്‌തത്.

More from DriveSpark

Article Published On: Monday, February 3, 2025, 18:16 [IST]
English summary
Hyundai tucson suv become more expensive in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X