5-സ്റ്റാർ സേഫ്റ്റിയുള്ള എസ്‌യുവിയുടെ വിൽപ്പന നിർത്തി ഹ്യുണ്ടായി, എല്ലാത്തിനും കാരണമായത് വില?

ചെറിയ ഹാച്ച്ബാക്ക് മുതൽ വലിയ ഇലക്‌ട്രിക് എസ്‌യുവികൾ വരെയുള്ള വ്യത്യസ്‌ത തരം കാറുകൾ പുറത്തിറക്കി ഇന്ത്യക്കാരുടെ മനസിൽ കുടിയേറിപാർത്തവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. സാൻട്രോ, i10, i20 പോലുള്ള ഹാച്ച്ബാക്ക് മോഡലുകളിലൂടെയായിരുന്നു ബ്രാൻഡ് പണ്ട് പണംവാരിയിരുന്നത് എങ്കിൽ ഇപ്പോൾ എസ്‌യുവികളാണ് ഹ്യുണ്ടായിയുടെ ടോപ്പ് സെല്ലിംഗ് മോഡലുകൾ. ക്രെറ്റയും (Hyundai Creta) വെന്യുവുമെല്ലാം (Hyundai Venue) ഓരോ മാസവും പതിനായിരക്കണക്കിനാണ് വിറ്റഴിയുന്നത്. എന്നാൽ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ മിടുക്കൻ മോഡൽ വാങ്ങാൻ ആളില്ലെന്നതാണ് സത്യം.

ക്രാഷ് ടെസ്റ്റിലെല്ലാം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള ട്യൂസോണിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ഫോർവീൽ ഡ്രൈവ് സംവിധാനവും അടിപൊളി യാത്രാസുഖവും ഗംഭീര എഞ്ചിനും ഫീച്ചറുകളും എല്ലാം ഉണ്ടായിരുന്നിട്ടും ആളുകൾ വേണ്ടവിധത്തിൽ പരിഗണിക്കാത്ത അണ്ടർറേറ്റഡ് എസ്‌യുവിയാണിത്. ഇപ്പോഴിതാ ഇന്ത്യയിൽ ട്യൂസോൺ എസ്‌യുവിയുടെ വിൽപ്പന അവസാനിപ്പിച്ചിരിക്കുകയാണ് കമ്പനി.

Hyundai Tucson SUV Discontinued In India Due To Poor Sales

കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് എസ്‌യുവിയെ നീക്കം ചെയ്തതോടെയാണ് ഹ്യുണ്ടായി ട്യൂസോൺ നിർത്തലാക്കിയെന്ന വാർത്തകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്രാൻഡിന്റെ ഫ്ലാഫ്ഷിപ്പ് എസ്‌യുവി ഔദ്യോഗികമായി നിർത്തലാക്കിയതായും ഇനിയൊരു റീഎൻട്രി ഉണ്ടായിരിക്കില്ലെന്നും ഹ്യുണ്ടായി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഓട്ടോകാർ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ നിലവിലെ നാലാം തലമുറ ട്യൂസോണിന് പ്രീമിയം എസ്‌യുവി വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല.

വിൽപ്പനയില്ലാത്തതിനാലാവാം എസ്‌യുവിയുടെ വിൽപ്പന തുടരേണ്ടതെന്ന തീരുമാനത്തിൽ കമ്പനി എത്തിയിരിക്കുന്നത്. വിപണിയിലെത്തി ആദ്യ നാളുകളിൽ ട്യൂസോൺ വാങ്ങാനായി നിരവധി പേർ എത്തിയിരുന്നു. 2022-ൽ 27.7 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയ മോഡൽ ജീപ്പ് കോമ്പസ് പോലുള്ള വമ്പൻമാരുമായാണ് മത്സരിച്ചിരുന്നത്. നൂതന ഫീച്ചറുകൾ, കിടിലൻ സേഫ്റ്റി, ഓൾ-വീൽ ഡ്രൈവ് ശേഷി എന്നിവയാൽ ട്യൂസോൺ വേറിട്ടുനിൽക്കുകയും ചെയ്‌തിരുന്നു.

Hyundai Tucson SUV Discontinued In India Due To Poor Sales

2023-ൽ വിൽപ്പന 3,692 യൂണിറ്റുകളി റിപ്പോർട്ട് ചെയ്‌തപ്പോൾ ഹ്യുണ്ടായിയും സന്തോഷിച്ചു. എന്നാൽ 2024-ൽ വിൽപ്പന 58 ശതമാനം ഇടിഞ്ഞ് 1,543 യൂണിറ്റായി. 2025-ൽ വിൽപ്പന കൂടുതൽ കുറഞ്ഞു. ഇതുവരെ ട്യൂസോണിന്റെ 650 യൂണിറ്റുകൾ മാത്രമാണ് കമ്പനി വിറ്റഴിച്ചത്. ഇന്ത്യയിൽ എത്തി ഒമ്പത് വർഷത്തിനിടയിൽ (2016-2024), ട്യൂസോൺ ഒരിക്കലും 4,000 യൂണിറ്റ് വാർഷിക വിൽപ്പനയെ മറികടന്നിട്ടില്ല.

ഉയർന്ന വില തന്നെയാണ് ട്യൂസോണിന്റെ ഏറ്റവും വലിയ പോരായ്‌മകളിൽ ഒന്നായി പലരും ചൂണ്ടിക്കാണിച്ചിരുന്നത്. ബിഎംഡബ്ല്യു X1, ഔഡി Q3 പോലുള്ള ആഡംബര എസ്‌യുവികളോട് അടുത്ത് വിലയുള്ളതിനാൽ മിക്കവരും ലക്ഷ്വറി വിഭാഗത്തിലേക്ക് ചേക്കേറുകയായിരുന്നു. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (CKD) യൂണിറ്റായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നതിനാലാണ് വാഹനത്തിന് ഈ വില വന്നിരുന്നത്.

Hyundai Tucson SUV Discontinued In India Due To Poor Sales

അവസാനം 27.70 ലക്ഷം മുതൽ 32.87 ലക്ഷം വരെയായിരുന്നു ട്യൂസോണിന് വന്നിരുന്ന എക്സ്ഷോറൂം വില വരുന്നത്. വെർണയ്ക്ക് ശേഷം ഇന്ത്യയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ രണ്ടാമത്തെ മോഡൽ കൂടിയാണിത്. പ്ലാറ്റിനം, സിഗ്നേച്ചർ, സിഗ്നേച്ചർ ഡ്യുവൽടോൺ, സിഗ്നേച്ചർ 4WD എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലാണ് ട്യൂസോൺ വിപണനത്തിന് എത്തിയിരുന്നത്.

2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി ട്യൂസോണിന് തുടിപ്പേകാൻ എത്തുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമാണ് മോഡൽ വാങ്ങാനായിരുന്നത്. കൂടാതെ, ഡീസൽ പതിപ്പ് 4x4 രൂപത്തിലും സ്വന്തമാക്കാനാവുമായിരുന്നു. ഇതിൽ ആദ്യത്തെ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് 154 bhp പവറിൽ പരമാവധി 192 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് 2.0 ലിറ്റർ ഡീസൽ എഞ്ചിനോടെയാണ് ട്യൂസോൺ വാങ്ങുന്നതെങ്കിൽ പെർഫോമൻസ് 184 bhp കരുത്തിൽ 416 Nm torque ആയി ഉയരും.

പെട്രോൾ പതിപ്പിന് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുമ്പോൾ അതേസമയം ഡീസൽ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റത്തോട് കൂടിയ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഡീസൽ മോഡലുകൾക്കൊപ്പം ലഭിക്കുക. 6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും റിമൈൻഡറുള്ള ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ ഔട്ട്ബോർഡ് സീറ്റുകൾക്ക് ISOFIX ആങ്കറുകൾ എന്നിവയായിരുന്നു എസ്‌യുവിയിലെ സേഫ്റ്റി ഫീച്ചറുകൾ.

More from DriveSpark

Article Published On: Tuesday, November 11, 2025, 13:12 [IST]
English summary
Hyundai tucson suv discontinued in india due to poor sales details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X