ഹോണ്ട സിറ്റിയൊന്നുമല്ല, ഏറ്റവും റീസെയിൽ വാല്യുവുള്ള സെഡാൻ ഏതാണെന്ന് അറിഞ്ഞാൽ പലരും ഞെട്ടും

ഒരു കാർ വാങ്ങുമ്പോൾ മിക്കവരും റീസെയിൽ വാല്യു എങ്ങനെയുണ്ടെന്ന് വരെ നോക്കാറുണ്ടാവും. കുറച്ചുകാലം ഉപയോഗിച്ചതിന് ശേഷം എപ്പോഴെങ്കിലും വിൽക്കണമെന്ന് തോന്നിയാൽ മുടക്കിയ പൈസ മുഴുവൻ പോവുന്ന തരത്തിലുള്ളൊരു വണ്ടി വാങ്ങാൻ ആരും താത്പര്യപ്പെടുന്നുണ്ടാവില്ല. പലരും മാരുതിയും ടൊയോട്ടയുമെല്ലാം വാങ്ങുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. എസ്‌യുവികളുടെ വരവോടെ പഴയ പ്രതാപം നഷ്‌ടപ്പെട്ടവരാണ് സെഡാനുകൾ. എന്നിരുന്നാലും ഇപ്പോഴും ചിലർ ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങൾ വാങ്ങാൻ ഇഷ്‌ടപ്പെടുന്നവരാണ്. നല്ല യാത്രാസുഖവും മൈലേജുമെല്ലാം തരുന്ന സെഡാനുകളുടെ പല കഴിവുകളേയും പകരംവെക്കാൻ എസ്‌യുവികൾക്കൊന്നും ആവില്ല.

ഏറ്റവും റീസെയിൽ വാല്യുവുള്ള സെഡാൻ ഏതാണെന്ന് ചോദിച്ചാൽ പലരും ആദ്യം പറയുന്ന പേര് ഹോണ്ട സിറ്റിയുടേതാവും. പക്ഷേ സംഭവം അങ്ങനെയല്ലെന്ന് ഒരു പഠനം തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. ചിലര് എന്നാൽ മാരുതി സുസുക്കി സിയാസിനാവും റീസെയിൽ വാല്യുവുള്ളതെന്ന് ചിന്തിച്ചേക്കാം അല്ലേ. ഇതൊന്നുമല്ല ഗയ്‌സ്, ഇന്ത്യയിലെ മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യുവുള്ള കാർ ഹ്യുണ്ടായി വെർണയാണെന്നാണ് സ്പിന്നി നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

Hyundai Verna Gets More Resale Value Than Honda City Study Report

ഈ വിഭാഗത്തിൽ മാരുതി സിയാസാണ് റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ ഏറ്റവും സ്ഥിരതയുള്ളത്. ഒരു വർഷത്തിനുശേഷം കാറിന്റെ മൂല്യത്തിന്റെ 17 ശതമാനം മാത്രമാണ് നഷ്ടപ്പെടുന്നതെന്നാണ് സ്പിന്നി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പഴയ മോഡലുകൾക്ക് വളരെ വേഗത്തിൽ മൂല്യം നഷ്ടപ്പെടുന്നുണ്ടെന്നും പഠനത്തിലൂടെ മനസിലാക്കാനായിട്ടുണ്ട്. മറുവശത്ത്, ഹ്യുണ്ടായി വെർണയാണ് ഏറ്റവും സ്ഥിരതയാർന്ന ഡിപ്രിസിയേഷൻ വക്രം പ്രദർശിപ്പിക്കുന്നത്.

വെർണ കാലക്രമേണ എതിരാളികളേക്കാൾ മികച്ച മൂല്യം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. അതേസമയം അഞ്ച് വർഷം പഴക്കമുള്ള ഒരു ഹോണ്ട സിറ്റി ഓട്ടോമാറ്റിക് സാധാരണയായി അതിന്റെ യഥാർഥ വിലയുടെ പകുതിക്കാണ് സെക്കൻഡ് ഹാൻഡ് വിപണിയിൽ വിൽക്കുന്നത്. ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ സെഡാനുകളുടെ മൂല്യത്തകർച്ച നിരക്കും സമാനമാണ്.

Hyundai Verna Gets More Resale Value Than Honda City Study Report

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യത്തെ ഇന്ത്യൻ ഹ്യുണ്ടായി കാറാണ് വെർണ. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ മിഡ്-സൈസ് സെഡാന് ഇപ്പോൾ 11.07 ലക്ഷം രൂപ മുതൽ 17.55 ലക്ഷം രൂപ വരെയാണ് രാജ്യത്ത് എക്സ്ഷോറൂം വില വരുന്നത്. EX, S, SX, SX (O) എന്നീ നാല് വേരിയൻ്റുകളിലാണ് ഹ്യുണ്ടായിയുടെ സി-സെഗ്മെന്റ് സെഡാൻ വിപണിയിൽ എത്തുന്നത്.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ CRDi ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെർണ വിപണനത്തിന് എത്തുന്നത്. അതായത് ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ എഞ്ചിൻ തരങ്ങൾ അവതരിപ്പിച്ചിരിക്കുന്ന കാറാണിതെന്ന് സാരം. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ വെർണയുടെ NA പെട്രോൾ യൂണിറ്റിന് 115 bhp പവറിൽ 144 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്.

Hyundai Verna Gets More Resale Value Than Honda City Study Report

മറുവശത്ത് വെർണയുടെ ഡീസൽ എഞ്ചിന് 115 bhp കരുത്തിൽ പരമാവധി 250 Nm torque നിർമിക്കാനും കഴിവുണ്ട്. ടർബോ എഞ്ചിൻ ഓപ്ഷൻ വാങ്ങുന്നവർക്ക് 160 bhp പവറിൽ 253 Nm torque വരെ പുറത്തെടുക്കാനാവും. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഉൾപ്പെടെ വൈവിധ്യമാർന്ന മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ഹ്യുണ്ടായി വെർണ പ്രീമിയം സെഡാൻ തെരഞ്ഞെടുക്കാനാവും കേട്ടോ.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫ്രണ്ട് വെൻ്റിലേറ്റഡ് ഹീറ്റഡ് സീറ്റുകൾ, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, 8 സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ലെവൽ-2 ADAS സിസ്റ്റം തുടങ്ങിയ മോഡേൺ ഫീച്ചറുകളാലും ഹ്യുണ്ടായി സമ്പന്നമാണ്.

Hyundai Verna Gets More Resale Value Than Honda City Study Report

ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ സെൻസ്യൂസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ വെർണ പണികഴിപ്പിച്ചിരിക്കുന്നത്. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ,മെലിഞ്ഞ എൽഇഡി ഡിആർഎൽ, ഫാസ്റ്റ്ബാക്ക് സ്റ്റൈൽ, കിടിലൻ അലോയ് വീലുകൾ, കണറ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് കാറിന്റെ എക്സ്റ്റീരിയറിനെ മനോഹരമാക്കുന്ന കാര്യങ്ങൾ.

More from DriveSpark

Article Published On: Wednesday, May 28, 2025, 14:56 [IST]
English summary
Hyundai verna gets more resale value than honda city study report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X