അന്യായ റീസെയിൽ വാല്യുവുള്ള കാറിന് പുത്തൻ വേരിയന്റുമായി കമ്പനി, ഇതിൽ ഇല്ലാത്തതായി ഇനി ഒന്നുമില്ല!

ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് പോലുള്ള മിഡ്-സൈസ് എസ്‌യുവികളുടെ വരവോടെ പ്രതാപം നഷ്‌ടപ്പെട്ടുപോയ മോഡലുകളാണ് സി-സെഗ്മെന്റ് സെഡാനുകൾ. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ് തുടങ്ങിയ ഇടിവെട്ട് കാറുകൾ നിരയിലുണ്ടെങ്കിലും ആവശ്യക്കാർ കുറവാണെന്നതാണ് സത്യം. എങ്കിലും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിക്കാൻ അതത് കമ്പനികൾക്കാവുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. കൂട്ടത്തിൽ ഏറ്റവും റീസെയിൽ വാല്യുവുള്ള സെഡാനായി അറിയപ്പെടുന്ന വാഹനമാണ് വെർണ. കാലങ്ങളായി ഇന്ത്യക്കാർക്ക് പരിചിതമായ മോഡൽ ശരിക്കും അൾട്രാ മോഡേൺ കാറാണ് കേട്ടോ.

ശരിക്കും പറഞ്ഞാൽ ക്രെറ്റ എസ്‌യുവിയുടെ സെഡാൻ പതിപ്പ് എന്നുപറഞ്ഞാലും തെറ്റൊന്നുമില്ല. കിടിലൻ ലുക്കും അന്യായ ഫീച്ചറുകളും 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമുള്ള മോഡൽ കണ്ടാൽ മോഹിക്കാത്തവരും കുറവായിരിക്കും. ഇപ്പോഴിതാ വെർണ നിരയിലേക്ക് പുത്തനൊരു വേരിയന്റിനെ അവതരിപ്പിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

Hyundai Verna SX Plus Variant Launched Price Starts At Rs 13 79 Lakh

SX+ എന്ന പുതിയ വേരിയന്റാണ് മിഡ്-സൈസ് സെഡാൻ നിരയിലേക്ക് കമ്പനി പുതുതായി ചേർത്തിരിക്കുന്നത്. 13.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന മോഡൽ ചില ഗംഭീര ഫീച്ചറുകളോടെയാണ് കടന്നുവരുന്നത്. സെഡാന്റെ പുതിയ SX+ പതിപ്പിന് 1.5 MPi എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഒപ്പം മാനുവൽ, iVT ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭ്യമാണ്.

ടോപ്പ് സ്പെക്ക് iVT വേരിയന്റിന് 15.04 ലക്ഷം രൂപയോളം വരും എക്സ്ഷോറൂം വില. ഹ്യുണ്ടായി വെർണയുടെ പുതിയ വകഭേദത്തിൽ എന്തെല്ലാം ഫീച്ചറുകൾ ലഭിക്കുമെന്ന് നോക്കിയാലോ. ഇൻ-കാബിൻ അനുഭവം ഉയർത്താൻ സഹായിക്കുന്ന ഒന്നിലധികം സവിശേഷതകൾ ഉൾപ്പെടുത്തിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. ബോസ് 8 സ്പീക്കർ സിസ്റ്റം, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Hyundai Verna SX Plus Variant Launched Price Starts At Rs 13 79 Lakh

ഇൻഫോടെയ്ൻമെന്റിനും ഡ്രൈവർ വിവരങ്ങൾക്കുമായി ഒരു വലിയ പനോരമിക് ഡിസ്‌പ്ലേയാണ് ഹ്യുണ്ടായി വെർണയിൽ ഉള്ളത്. 12 ഭാഷകൾ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് HD ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും TFT MID ഉള്ള ഡിജിറ്റൽ ക്ലസ്റ്ററും കർവ്ഡ് യൂണിറ്റ് കൂടിയാണ്. രണ്ട് ഡാഷ്‌ബോർഡ് കളർ ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇതിൽ കാറിന്റെ ടർബോ വേരിയന്റിൽ റെഡ് ആക്‌സന്റുകളുള്ള ബ്ലാക്ക് നിറവും ടർബോ ഇതര മോഡലുകൾക്ക് ബ്ലാക്ക് ബീജ് നിറവുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-ലൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജിംഗ്, ലെതർ സ്റ്റിയറിംഗ് വീൽ, പവർ ഡ്രൈവർ സീറ്റ്, ലെതർ സീറ്റുകൾ എന്നിവയും ഹ്യുണ്ടായി വെർണയുടെ ഫീച്ചർ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ADAS ലെവൽ 2 സവിശേഷതകളും കാറിന്റെ പ്രത്യേകതയാണ്. ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ-അവോയിഡൻസ് അസിസ്റ്റ്, സേഫ് എക്സിറ്റ് വാണിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Hyundai Verna SX Plus Variant Launched Price Starts At Rs 13 79 Lakh

ആറ് എയർബാഗുകളും സ്റ്റാൻഡേർഡായി തന്നെ വെർണയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രാൻഡിന്റെ 7 സീറ്റർ എസ്‌യുവിയായ ഹ്യുണ്ടായി അൽകസാറിന്റെ പുതിയ വകഭേദങ്ങൾ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് കൊറിയൻ കാർ നിർമാതാക്കൾ വെർണയിലേക്കും പുത്തനൊരു വേരിയന്റിനെ പണിതിറക്കിയിരിക്കുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.5 ലിറ്റർ ടർബോ പെട്രോളിലാണ് ഹ്യുണ്ടായി വെർണ ലഭ്യമാകുന്നത്.

6 സ്പീഡ് മാനുവൽ, IVT ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ 114 bhp പവറിൽ പരമാവധി 143.8 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളായി വരുന്ന വെർണയിലെ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 157 bhp കരുത്തിൽ 253 Nm ടോർക്കാണ് നൽകുന്നത്.

More from DriveSpark

Article Published On: Thursday, June 5, 2025, 10:02 [IST]
English summary
Hyundai verna sx plus variant launched price starts at rs 13 79 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X