ബൈക്കിൻ്റെ സ്ഥം മതി, 1.99 ലക്ഷം രൂപയുടെ ഇലക്‌ട്രിക് കാറുമായി ഇന്ത്യൻ കമ്പനി; ഡെലിവറി ഉടൻ

ഒരു ഇലക്‌ട്രിക് കാർ വാങ്ങണമെന്ന് ആഗ്രഹിക്കത്തവർ ഇപ്പോൾ ഉണ്ടാവില്ലല്ലോ. പെട്രോളടിക്കാതെ നിസാര ചെലവിൽ നഗരം ചുറ്റാൻ ഇഷ്‌പ്പെടാത്തവർ ഉണ്ടാവില്ലല്ലോ. എന്നാൽ വാങ്ങായിലോ എന്ന് ചിന്തിക്കുമ്പോൾ ആദ്യം മുടക്കേണ്ട തുകയോർത്ത് പലരും വറണ്ടറടിക്കാറുണ്ട്. കുറഞ്ഞത് 8 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലെ ഇന്ത്യയിൽ ഒരു വൈദ്യുത കാർ സ്വന്തമാക്കാനാവൂവെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. ഒരു പ്രീമിയം മോട്ടോർസൈക്കിൾ വാങ്ങുന്ന പൈസയുണ്ടേൽ ഇലക്‌ട്രിക് കാർ വാങ്ങാൻ പറ്റുമെന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ 2 ലക്ഷം രൂപയ്ക്ക് നമ്മുടെ രാജ്യത്ത് തന്നെ നിർമിക്കുന്ന ഇവി വാങ്ങിക്കാൻ പറ്റും.

പറ്റിക്കാനായി പറയുന്നതല്ല, സംഭവം സത്യമാണെന്ന് കേട്ടോ. ഇന്ത്യൻ വിപണിക്കായി ഇലക്ട്രിക് ക്വാഡ്രിസൈക്കിൾ നിർമിക്കുന്ന ബ്രാൻഡാണ് വിംഗ്‌സ് ഇവി (Wings EV). കുറച്ച് നാളുകൾക്ക് മുമ്പ് കമ്പനി റോബിൻ ഇവി എന്നൊരു കുഞ്ഞൻ 2 സീറ്റർ ഇവിയെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിൻ്റെ ഡെലിവറി ആരംഭിക്കാൻ കമ്പനി തയാറെടുക്കുകയാണെന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് കാർടോക്ക്.

India s Affordable Electric Car Wings Robin EV Ready To Start Delivering

മധ്യപ്രദേശിലെ ഇൻഡോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിംഗ്‌സ് ഇവിയാണ് ഇത്തരത്തിലൊരു വാഹനം രാജ്യത്തിനായി സമർപ്പിക്കുന്നത്. കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ച ബൈക്കിൻ്റെ വലിപ്പത്തിലുള്ള ഇലക്ട്രിക് കാർ അഥവാ ക്വാഡ്രിസൈക്കിൾ ആണ് റോബിൻ ഇവി. 2+1 കിഡ് ക്വാഡ്രിസൈക്കിൾ എന്ന് ഇതിനെ വിശേഷിപ്പിക്കാം. സിറ്റി ഉപയോഗങ്ങൾക്ക് വേണ്ടി മാത്രം പ്രത്യേകമായി വികസിപ്പിച്ചെടുത്ത മോഡൽ ശരിക്കും കാഴ്ച്ചയിലും കൗതുകമുണർത്തുന്നുണ്ട്.

ആയതിനാൽ വീടനത്തുള്ള കടയിൽ പോവാനോ അല്ലെങ്കിൽ ചെറിയ സിറ്റി ഉപയോഗത്തിന് വേണ്ടി മാത്രം ചെറിയ ഇലക്ട്രിക് കാർ ആഗ്രഹിക്കുന്നവർക്ക് റോബിൻ ഇവി അനുയോജ്യമായിരിക്കും. ഇവിക്ക് 2.25 മീറ്റർ നീളവും 945 മില്ലീമീറ്റർ വീതിയും 1,560 മില്ലീമീറ്റർ ഉയരവുമേയുള്ളൂവെന്ന് കേട്ടാൽ ആശ്ചര്യം തോന്നിയേക്കാം. ഒരു മോട്ടോർസൈക്കിളിൻ്റെ അത്രയും സ്ഥലം മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഏതെങ്കിലും വാഹനം പുനർനിർച്ചിതൊന്നുമല്ല കേട്ടോ.

India s Affordable Electric Car Wings Robin EV Ready To Start Delivering

ഈ കാർ പൂർണമായും പുതുതായി നിർമിച്ചതാണെന്ന് വിംഗ്‌സ് ഇവി പറയുന്നു. കൂടാതെ ബാറ്ററി കാറിൻ്റെ ഫ്ലോറിൽ സ്ഥാപിച്ചിരിക്കുന്ന ഒരു LFP യൂണിറ്റാണ്. 5.6 kWh ബാറ്ററി പായ്ക്കാണ് റോബിൻ ഇലക്ട്രിക് ക്വാഡ്രിസൈക്കിളിൻ്റെ ഹൃദയം. സിംഗിൾ ചാർജിൽ വാഹനത്തിന് 90 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടെന്നതും ശ്രദ്ധേയമാണ്. ആയതിനാൽ അടിക്കടിയുള്ള ചാർജിംഗിൻ്റെ ആവശ്യകതയൊന്നും വേണ്ടിവരില്ലെന്ന് ചുരുക്കം.

ബാറ്ററി പൂജ്യത്തിൽ നിന്ന് പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂർ സമയമാണ് വേണ്ടിവരിക. 30 മിനിറ്റിനുള്ളിൽ 10 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനുള്ള ചാർജ് കൈവരിക്കാനും സാധിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ എന്തെങ്കിലും പ്രശ്‌നമോ തകരാറോ ഉണ്ടായാൽ ഡ്രൈവറെ അറിയിക്കാൻ അലാറങ്ങളോ ശബ്ദ അറിയിപ്പുകളോ സഹിതമുള്ള പാസീവ് കൂളിംഗ് ടെക്നിക്കുകളും ഇവിയിൽ ഉപയോഗിച്ചിട്ടുണ്ട്.

India s Affordable Electric Car Wings Robin EV Ready To Start Delivering

E, S, X എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് റോബിൻ ഇവി വാങ്ങാനാവുക. ലോവർ വേരിയൻ്റുകളും ഉയർന്ന X വേരിയൻ്റും തമ്മിലുള്ള വ്യത്യാസം എസിയുടെ സാന്നിധ്യവും ഡ്രൈവിംഗ് റേഞ്ചുമായിരിക്കും. 1.99 ലക്ഷം രൂപ മുതൽ 2.99 ലക്ഷം രൂപ വരെയാണ് ഇതിൻ്റെ എക്സ്ഷോറൂം വില വരുന്നത്. ഇവിയിൽ ഫൈബർ ബോഡി പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് പാനലുകൾ വാഹനത്തിൻ്റെ ഫ്രെയിമിൽ സ്ക്രൂ ചെയ്തിരിക്കുകയാണെന്ന് സാരം.

എന്നുവെച്ച് സേഫ്റ്റിയുടെ കാര്യമോർത്ത് ആശങ്കപ്പെടേണ്ടതില്ല. സംഭവം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ARAI-യിൽ കാർ ക്രാഷ് ടെസ്റ്റുകളിൽ വിജയിച്ചിട്ടുണ്ടെന്നും റോഡ് നിയമപരമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 4 ഡോറുകളുള്ള 2+1 സീറ്റർ ഇവിയിൽ 12 ഇഞ്ച് വീലുകളാണ് ഒരുക്കിയിരിക്കുന്നത്. റോബിൻ ഇലക്ട്രിക് ക്വാഡ്രിസൈക്കിളിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 64 കിലോമീറ്ററാണെന്ന് പറയപ്പെടുന്നു.

കൂടാതെ 5 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇതൊരു ലോ-പവർ ഇവിയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ. കൂടാതെ 10 ഡിഗ്രി ഗ്രേഡബിലിറ്റിയുമുണ്ട്. അതായത് സിറ്റി ഫ്ലൈഓവറുകളിൽ വാഹനമോടിക്കുന്നത് ഒരു വെല്ലുവിളിയായിരിക്കില്ലെന്ന് സാരം. റിയർ വീലുകൾക്ക് കരുത്ത് പകരുന്ന രണ്ട് 3 kW BLDC ഇലക്ട്രിക് മോട്ടോറുകളാണ് റോബിൻ ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇവ ഒരുമിച്ച് ഏകദേശം 6 kW പവറിൽ 282 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കും.

തുടക്കത്തിൽ ബെംഗളൂരുവിൽ മാത്രം കാർ വാഗ്ദാനം ചെയ്യാനും പിന്നീട് മറ്റ് നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. റോബിൻ ഇവിയുടെ ടെസ്റ്റ് ഡ്രൈവുകൾ ബെംഗളൂരുവിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ബെംഗളൂരു പോലുള്ള തിരക്കേറിയ മെട്രോ നഗരങ്ങളിൽ ഇത്തരത്തിലുള്ള ഇലക്ട്രിക് കാറുകൾ വലിയ അനുഗ്രഹം തന്നെയായിരിക്കും. സംഭവം വിജയമാവുമോയെന്നത് കണ്ടുതന്നെ അറിയണം.

More from DriveSpark

Article Published On: Wednesday, December 24, 2025, 17:01 [IST]
English summary
Indias affordable electric car wings robin ev ready to start delivering
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X