3 ലക്ഷം രൂപ വിലക്കുറച്ച് കൊടുത്തിട്ടും ഈ എസ്‌യുവി ആകെ വാങ്ങിയത് 8 പേർ, വണ്ടിയേതെന്ന് മനസിലായോ

വാഹന വിപണിയിലെ വിൽപ്പന കണക്കുകളും കിടമത്സരങ്ങളുമെല്ലാം കാണാനും അറിയാനും ഏല്ലാവർക്കും ഏറെ താത്പര്യമുള്ള വിഷയങ്ങളാണ്. ഓരോ മാസത്തെയും കണക്കുകൾ അറിയാൻ വാഹനങ്ങളെ സ്നേഹിക്കുന്നവർ കാത്തിരിക്കാറുണ്ട്. അവരവർക്കിഷ്‌ടപ്പെട്ട മോഡലുകൾ എത്രപേർ വാങ്ങിയെന്ന് അറിയുന്നതിലെല്ലാം പ്രത്യേക സുഖമാണുള്ളത്. മാരുതി സുസുക്കിയും മഹീന്ദ്രയും ഹ്യുണ്ടായിയുമെല്ലാം മത്സരം മുറുക്കുമ്പോൾ കാഴ്ച്ചക്കാരായ നമുക്കും കണ്ടുനിൽക്കാൻ രസമാണ്. ഇന്ത്യയിൽ പ്രത്യേക ഫാൻബേസുള്ള വണ്ടിക്കമ്പനിയാണ് ജീപ്പ് (Jeep). കോമ്പസ്, മെറിഡിയൻ, റാങ്‌ലർ, ഗ്രാൻഡ് ചെറോക്കി തുടങ്ങി വിരലിൽ എണ്ണാവുന്ന എസ്‌യുവികൾ മാത്രമാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നുള്ളൂ.

മെയ് മാസത്തെ മോഡൽ തിരിച്ചുള്ള ജീപ്പിന്റെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടപ്പോൾ അമ്പരപ്പിക്കുന്നൊരു സംഗതി പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. മറ്റൊന്നുമല്ല, അമേരിക്കൻ എസ്‌യുവി നിർമാതാക്കളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ വിൽപ്പന രണ്ടക്കം പോലും കടന്നില്ലെന്നതാണ് രസകരമായ കാര്യം. ഓരോ മാസവും അന്യായ ഡിസ്‌കൌണ്ട് ഓഫറുകളും മറ്റും പ്രഖ്യാപിച്ച് ജീപ്പ് ആളുകളെ ഷോറൂമിലേക്ക് ആകർഷിക്കാറുണ്ട്. എന്നിട്ടും ഗ്രാൻഡ് ചെറോക്കി ആകെ വാങ്ങാൻ എത്തിയത് 8 പേരാണ്.

Jeep Grand Cherokee Posted Only 8 Unit Sales In May 2025

ജീപ്പിന്റെ ഏറ്റവും ആഡംബരവും വിലയേറിയതുമായ ഗ്രാൻഡ് ചെറോക്കിയുടെ വിൽപ്പന വളരെ കുറവാണെന്ന കാര്യം അധികമാരും അങ്ങനെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല അല്ലേ. കഴിഞ്ഞ മാസം, അതായത് മെയ് മാസത്തിൽ ഈ എസ്‌യുവിയുടെ 8 എണ്ണം മാത്രമാണ് വിറ്റഴിച്ചത്. വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി കമ്പനി 3 ലക്ഷം രൂപയോളം ഡിസ്‍കൌണ്ട് ഓഫറുകൾ നൽകിയിട്ടും കച്ചോടം രണ്ടക്കം കടക്കാതിരുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്ന സംഗതിയാണ്.

കഴിഞ്ഞ 5 മാസത്തെ വിൽപ്പന ട്രെൻഡ് നോക്കുകയാണെങ്കിൽ 2025 ഫെബ്രുവരിയിൽ എസ്‌യുവിയുടെ 12 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചപ്പോൾ മാർച്ചിൽ ഇത് എട്ടായിരുന്നു. ഓഗസ്റ്റിൽ ഗ്രാൻഡ് ചെറോക്കിയുടെ 7 യൂണിറ്റുകളുമാണ് ജീപ്പിന് നിരത്തിലെത്തിക്കാൻ കഴിഞ്ഞത്. മൊത്തത്തിൽ ട്രെൻഡ് എതിരാണെങ്കിലും ഉയർന്ന വിലയുള്ള വിഭാഗത്തിൽ മത്സരിക്കുന്നതിനാൽ അമേരിക്കൻ ബ്രാൻഡിന് ആശങ്കപ്പെടേണ്ട കണക്കുകളൊന്നുമല്ല ഇത്.

Jeep Grand Cherokee Posted Only 8 Unit Sales In May 2025

ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്‌താണ് ഈ 5-സീറ്റർ എസ്‌യുവി വിപണനത്തിന് എത്തിക്കുന്നത്. ഇത്തരത്തിൽ ഗ്രാൻഡ് ചെറോക്കി പ്രാദേശികമായി കൂട്ടിച്ചേർക്കുന്ന വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ജീപ്പിന്റെ ആദ്യത്തെ വിപണിയാണ് ഇന്ത്യ. നിലവിൽ 67.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. വിൽപ്പന കൂട്ടാനായി ഇക്കഴിഞ്ഞ ദിവസം വാഹനത്തിന്റെ പുതിയ സിഗ്നേച്ചർ എഡിഷനും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു.

67.50 ലക്ഷം രൂപയ്ക്കാണ് ഇതിനെ വാങ്ങാനാവുക. ജീപ്പിന്റെ സിഗ്നേച്ചർ 7-സ്ലാറ്റ് ഗ്രിൽ, ജീപ്പ് ലോഗോ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ബോഡി ക്ലാഡിംഗ്, 20 ഇഞ്ച്, മെറ്റാലിക് അലോയ് വീലുകൾ, പിൻഭാഗത്ത് സ്ലിം എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം സറൗണ്ടുള്ള റിയർ വിൻഡ്‌ഷീൽഡ് എന്നിവയാണ് ഗ്രാൻഡ് ചെറോക്കി സിഗ്നേച്ചർ എഡിഷന്റെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

Jeep Grand Cherokee Posted Only 8 Unit Sales In May 2025

215 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ജീപ്പ് ഗ്രാൻഡ് ചെറോക്കിക്കുള്ളത്. അതിനാൽ ഗ്രാൻഡ് ചെറോക്കിക്ക് 533 മില്ലീമീറ്റർ വരെ വാട്ടർവേഡിംഗ് കപ്പാസിറ്റിയുമുണ്ട്. ഇത്തരം പ്രായോഗികതകൾക്ക് പുറമെ 1,076 ലിറ്റർ ബൂട്ട് സ്‌പേസും ജീപ്പിന്റെ ആഡംബര എസ്‌യുവിക്കുണ്ട് കേട്ടോ. ഇന്റീരിയറായാലും ആരേയും നിരാശപ്പെടുത്താത്ത കാര്യമാണ്. 10.25 ഇഞ്ച് ഫ്രണ്ട് കോ-പാസഞ്ചർ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള ക്ലാസ്-ലീഡിംഗ് സാങ്കേതികവിദ്യയാണ് വണ്ടിയിൽ ഒരുക്കിവെച്ചിരിക്കുന്നത്.

ഇതിനുപുറമെ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.0 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, സറൗണ്ട് വ്യൂ ക്യാമറ, വെന്റിലേഷനോടുകൂടിയ ലെതർ സീറ്റുകൾ, 9-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവ പോലുള്ള അത്യാധുനിക സവിശേഷതകളെല്ലാം ഗ്രാൻഡ് ചെറോക്കിയുടെ പ്രത്യേകതയാണ്.

സുരക്ഷയ്ക്കായി 8 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ടെറൈൻ റെസ്‌പോൺസ് മോഡ്, അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റെയിൻ ബ്രേക്ക് സപ്പോർട്ട്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സറൗണ്ട് വ്യൂ ക്യാമറ തുടങ്ങി നിരവധി സവിശേഷതകളും ജീപ്പ് കൊടുത്തിട്ടുണ്ട്. ഈ എസ്‌യുവിക്ക് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 270 bhp പവറും 400 Nm ടോർക്കും നൽകാനാവും.

More from DriveSpark

Article Published On: Tuesday, June 17, 2025, 9:27 [IST]
English summary
Jeep grand cherokee posted only 8 unit sales in may 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X