പാവങ്ങളുടെ ബേസ് മോഡലിൽ തൊട്ടില്ല, പക്ഷേ ഈ എസ്‌യുവിയിൽ 7 പേർക്ക് ഒന്നിച്ച് പോവാൻ ചെലവ് കൂടുമെന്ന് കമ്പനി

എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ടയ്ക്കും ഫോർച്യൂണറിനും വെല്ലുവിളിയാവാൻ തീരുമാനിച്ചിറങ്ങിയവരാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. കോമ്പസിലൂടെ നല്ലൊരു തുടക്കം കിട്ടിയെങ്കിലും പിന്നീട് എത്തിയവരൊന്നും കാര്യമായ സംഭാവന ചെയ്‌തില്ല. ഏറെ പ്രതീക്ഷയോടെയെത്തിയ മെറിഡിയൻ തമ്മിൽ ഭേദം തൊമ്മനായപ്പോൾ ബ്രാൻഡിന് ആശ്വാസമായി വിൽപ്പനയും മോശമാക്കിയില്ല. ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ അങ്ങനെ തകർക്കുന്ന വാഹനം ഏവർക്കും പ്രിയപ്പെട്ടതാണ്. പക്ഷേ പുതുവർഷത്തിൽ ഒന്ന് വാങ്ങി വീട്ടിലിടാമെന്ന് വിചാരിച്ചിരുന്നവർക്ക് നിരാശ നൽകുന്നൊരു വാർത്തയാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മറ്റൊന്നുമല്ല, മെറിഡിയൻ ഇനി പഴയ വിലയ്ക്ക് വാങ്ങാൻ കിട്ടില്ലെന്നാണ് ജീപ്പിന്റെ പക്ഷം.

പുതുവർഷത്തോട് അനുബന്ധിച്ച് ജീപ്പ് മെറിഡിയന്റെ വില വർധിപ്പിച്ചിരിക്കുകയാണ്. 2024 ഡിസംബറിൽ തന്നെ ഇക്കാര്യം കമ്പനി മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരുന്നെങ്കിലും എത്രത്തോളം കൂടുമെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇനി മുതൽ മെറിഡിയൻ വാങ്ങാൻ എത്തുമ്പോൾ 30,000 രൂപ കൈയിൽ അധികം കരുതിക്കോണമെന്നാണ് ബ്രാൻഡ് പറയുന്നത്.

Jeep Meridian SUV Prices Hiked In India

ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വാങ്ങാൻ പറ്റുന്ന ജീപ്പ് മെറിഡിയന്റെ മൂന്ന് മോഡലുകൾക്കും 30,000 രൂപയാണ് ഇനി അധികം മുടക്കേണ്ടി വരിക. അതേസമയം എൻട്രി ലെവൽ ലോങ്കിറ്റ്യൂഡ് 4x2 മാനുവൽ പതിപ്പിന്റെ വിലയിൽ കമ്പനി വർധനവ് നടപ്പിലാക്കിയിട്ടില്ലെന്ന് വേണം പറയാൻ. പുതുക്കിയ വില പ്രകാരം 24.99 ലക്ഷം രൂപ മുതൽ 38.79 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് ഇപ്പോൾ വരുന്ന വില.

ജീപ്പിന് പുറമെ മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, എംജി മോട്ടോർ, കിയ ഇന്ത്യ, സിട്രൺ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഔഡി, മെർസിഡീസ് ബെൻസ്, എന്നിവയുൾപ്പെടെ എല്ലാ ബ്രാൻഡുകളും ജനുവരി മുതൽ കാറുകൾക്ക് വില കൂട്ടിയിട്ടുണ്ട്. മെറിഡിയനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ എസ്‌യുവിയുടെ 5-സീറ്റർ മോഡലും ജീപ്പ് പുറത്തിറക്കിയിരുന്നു. അങ്ങനെ ഇപ്പോൾ 5 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ വാഹനം പോർച്ചിലെത്തിക്കാനാവും.

Jeep Meridian SUV Prices Hiked In India

ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ് പ്ലസ്, ലിമിറ്റഡ് (O), ഓവർലാൻഡ് എന്നീ മെറിഡിയന്റെ നാല് വേരിയന്റുകൾക്കും ഒരേ 2.0 ലിറ്റർ, നാല് സിലിണ്ടർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഓയിൽ ബർണർ യൂണിറ്റിന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

എസ്‌യുവിയുടെ ലോഞ്ചിറ്റ്യൂഡ് ട്രിം മാത്രമേ 5 സീറ്റർ ഫോർമാറ്റിൽ ലഭിക്കൂവെന്നാണ് ജീപ്പ് പറയുന്നത്. മറ്റെല്ലാ വേരിയന്റുകളും മൂന്ന്-വരി കോൺഫിഗറേഷനിൽ 7-സീറ്റർ ഓപ്ഷനിൽ മാത്രമേ വാങ്ങാനാവൂ. ഫീച്ചറുകളുടെ കാര്യത്തിലും ആളിച്ചിരി മുറ്റാണിപ്പോൾ. ഫ്രീസ്റ്റാൻഡിംഗ് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വലിയ 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് തുടങ്ങിയ അത്യാധുക സംവിധാനങ്ങളെല്ലാം കോർത്തിണക്കിയാണ് മെറിഡിയൻ വരുന്നത്.

Jeep Meridian SUV Prices Hiked In India

9 സ്പീക്കർ ആൽപൈൻ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, കണക്റ്റഡ് ഫീച്ചറുകളുNdN യുകണക്റ്റ് സ്യൂട്ട്, ലെതർ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, റിയർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ADAS എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സുരക്ഷാ ഫീച്ചറുകളിലേക്ക് നോക്കിയാലും ആള് പുലിയാണ്. സ്റ്റാൻഡേർഡായി എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകളും ആറ് എയർബാഗുകളും എസ്‌യുവിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സ്മാർട്ട് ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, കൂട്ടിയിടി ലഘൂകരണ ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ജീപ്പ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലെ ADAS സ്യൂട്ടിൽ ജീപ്പ് മെറിഡിയൻ വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യയിലെ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് എന്നിവയുമായാണ് മെറിഡിയൻ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Thursday, January 2, 2025, 10:05 [IST]
English summary
Jeep meridian suv prices hiked in india check out the new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X