വെടിച്ചില്ലൻ ജീപ്പ്! പഴയ വില്ലീസ് പ്രേമികളെ കോരിത്തരിപ്പിച്ച് റാങ്ലറിന്റെ പുത്തൻ മോഡൽ; 30 പേർക്ക് വാങ്ങാം

ജീപ്പ് (Jeep) എന്നാൽ ഇന്ത്യക്കാർക്ക് പണ്ടത്തെ മഹീന്ദ്ര അസംബിൾ ചെയ്‌ത് നിരത്തുകളിൽ കുതിച്ചുപാഞ്ഞിരുന്ന വില്ലീസും കമാന്ററുമെല്ലാമായിരുന്നു. ഇന്നും അതേപടി തുടരുന്നുണ്ടെങ്കിലും പലരും ജീപ്പ് എന്ന് വിളിക്കുന്നത് മഹീന്ദ്ര ഥാറിനെയാണ്. പക്ഷേ ഈ വിളിപ്പേരിന് ശരിക്കുമൊരു ഉടയോനുണ്ടെന്ന് വണ്ടിപ്രേമികൾ പോലും വിസ്‌മരിക്കുന്നുണ്ട്. അങ്ങ് അമേരിക്കയിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ഒന്നാന്തരം സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ഒറിജിനൽ ജീപ്പാണ് ഈ പേരുകൾക്കെല്ലാം ശരിക്കുള്ള ഉടമ. കോമ്പസിലൂടെ ബ്രാൻഡ് ഇന്ത്യയിൽ അരങ്ങേറ്റം കുറച്ചുവെങ്കിലും ഇന്ന് പ്രതാപം ചെറുതായൊന്ന് മങ്ങിയിട്ടുണ്ട്.

പ്രീമിയം ബ്രാൻഡും പ്രീമിയം വില നിലവാരവും തന്നെയാണ് ഇതിന് കാരണമെങ്കിലും ആളുകളിലേക്ക് കൂടുതൽ അടുക്കാനുള്ള പദ്ധതികളെല്ലാം ആവിഷ്ക്കരിച്ച് അമേരിക്കൻ വാഹന നിർമാതാക്കൾ മുമ്പോട്ട് കുതിക്കുകയാണ്. അതിന്റെ ഭാഗമായി ഇപ്പോഴിതാ ഓഫ്-റോഡ് എസ്‌യുവികളിലെ കിങിന് പുത്തനൊരു മോഡൽ കൂടി സമ്മാനിച്ചിരിക്കുകയാണ്. ഇതൊരു ലിമിറ്റഡ് എഡിഷൻ പതിപ്പായതിനാൽ വളരെ ചുരുങ്ങിയ യൂണിറ്റുകളിൽ മാത്രമാണ് വാങ്ങാനാവുക കേട്ടോ.

Jeep Wrangler Willys Special Edition Launched In India Price Features Specs

റാങ്‌ലർ വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ എന്നറിയപ്പെടുന്ന എസ്‌യുവിയുടെ വെറും 30 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വാങ്ങാനാവുക. 1941 ലെ ഒറിജിനൽ മിലിട്ടറി വില്ലീസിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം നിർമിച്ചിരിക്കുന്നതും. ഡിസൈനിലേക്ക് നോക്കിയാൽ വില്ലീസിനെ ഓർമപ്പെടുത്തുന്ന തരത്തിലുള്ള പഴയ ആ കളർ ഓപ്ഷൻ പുതിയ ലിമിറ്റഡ് എഡിഷൻ നിലനിർത്തിയിട്ടുണ്ടെന്ന് കാണാം.

വില്ലീസിന്റെ പ്രത്യേകത നിലനിർത്തിക്കൊണ്ട് മറ്റൊരു മോഡലിലും ഈ നിറം ലഭ്യമാവില്ല താനും. മിലിട്ടറി ഗ്രീൻ എന്നറിയപ്പെടുന്ന നിറത്തിനൊപ്പം 1941 എന്ന വർഷത്തെ ഓർമപ്പെടുത്തുന്ന ഡീക്കൽ സ്റ്റാമ്പും എസ്‌യുവിയുടെ ബോണറ്റിൽ കൊടുത്തിട്ടുണ്ട്. ജീപ്പിന്റെ യുദ്ധക്കളത്തിലെ തുടക്കങ്ങളെയാണ് ഇതെല്ലാം ഓർമിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നുമുണ്ട്. ഓഫ്-റോഡിനായി എപ്പോഴും റെഡിയാണെന്ന് വിളിച്ചുപറയുന്ന ചില സവിശേഷതകളും ഇതിൽ ഒരുക്കിയിട്ടുണ്ടേ.

Jeep Wrangler Willys Special Edition Launched In India Price Features Specs

പ്രായോഗികത വാഗ്ദാനം ചെയ്യുന്ന പവർ-ഡിപ്ലോയിംഗ് സൈഡ് സ്റ്റെപ്പുകൾ, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഫ്ലോർ മാറ്റുകൾ, ഗ്രാബ് ഹാൻഡിലുകൾ, വാഹനത്തിന്റെ രണ്ടറ്റത്തും ഡിജിറ്റൽ വീഡിയോ റെക്കോർഡർ സജ്ജീകരണം തുടങ്ങിയ പ്രത്യേക ഫീച്ചറുകളാണ് ജീപ്പ് റാങ്‌ലർ വില്ലീസ് 41 ലിമിറ്റഡ് എഡിഷൻ എസ്‌യുവിയിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളായി കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ ഓഫ്-റോഡ് ശേഷി ആഗ്രഹിക്കുന്നവർക്കായി റാങ്ലർ വില്ലീസ് 41 മോഡലിനായി മാത്രം രൂപകൽപ്പന ചെയ്ത ഒരു എക്സ്ക്ലൂസീവ് ആക്സസറി പായ്ക്കും ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്റഗ്രേറ്റഡ് സൈഡ് ലാഡറുകളുള്ള റൂഫ് കാരിയർ, സൺറൈഡർ സോഫ്റ്റ്-ടോപ്പ് റൂഫ് തുടങ്ങിയ യൂട്ടിലിറ്റി അധിഷ്ഠിത സവിശേഷതകളെല്ലാമാണ് ഇതിലൂടെ സ്വന്തമാക്കാനാവുക. 4.56 ലക്ഷം രൂപ വിലയുള്ള ഈ പാക്കേജ് വില്ലീസിന് ഒരു മുതൽക്കൂട്ട് തന്നെയാവും.

Jeep Wrangler Willys Special Edition Launched In India Price Features Specs

ആള് ക്ലാസിക് ശൈലിയിലാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ഇന്റീരിയിൽ കയറിയാൽ ഇതൊരു പക്കാ മോഡേൺ എസ്‌യുവിയാണ്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, 12 തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, TPMS, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും എല്ലാം എസ്‌യുവിയിൽ ലഭ്യമാണ്.

റാങ്‌ലർ റൂബിക്കണിനെ അടിസ്ഥാനമാക്കിയാണ് റാങ്‌ലർ വില്ലീസ് 41 സ്പെഷ്യൽ എഡിഷൻ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത് കേട്ടോ. വില എത്രയാണെന്ന് നോക്കിയിരിക്കുന്നവർ ഒന്ന് ഞെട്ടാൻ ഒരുങ്ങിക്കോ. 73.16 ലക്ഷം രൂപയാണ് മോഡലിനായി മുടക്കേണ്ടി വരിക. അതായത് റാങ്ലർ റൂബിക്കൺ പതിപ്പിനേക്കാൾ ഏകദേശം 1.51 ലക്ഷം രൂപ കൂടുതലായിരിക്കുമെന്ന് സാരം. റൂബിക്കോണിന് 71.65 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് റാങ്‌ലർ വില്ലീസ് 41 സ്പെഷ്യൽ എഡിഷന്റെ ഹൃദയം. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 270 bhp പവറിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ജീപ്പിൻ്റെ സെലക്-ട്രാക്ക് ഫുൾടൈം 4WD സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുള്ളതിനാൽ ഏത് തരം റോഡുകളും അസാമാന്യ പ്രകടനം പുറത്തെടുക്കാൻ വണ്ടിക്കാവും.

More from DriveSpark

Article Published On: Monday, May 5, 2025, 14:15 [IST]
English summary
Jeep wrangler willys special edition launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X