കല്യാണത്തിനുള്ള ആള് കൊള്ളും, ഒരുതുള്ളി പെട്രോളും വേണ്ട! 490 KM റേഞ്ചുള്ള 7-സീറ്ററിന്റെ ബുക്കിംഗ് തുടങ്ങിയേ

മാരുതി എർട്ടിഗയോടും ടൊയോട്ട ഇന്നോവ ക്രിസ്റ്റയോടും പടവെട്ടി ഇന്ത്യയിലെ എംപിവി വിഭാഗത്തിൽ വെന്നിക്കൊടി പാറിച്ച കിയ കാരെൻസ് ഇലക്ട്രിക്കിലേക്കും വേഷം മാറിയെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച വില പ്രഖ്യാപനമെല്ലാം കഴിഞ്ഞ് ആളുകളെ കൈയിലെടുത്ത കാരെൻസ് ക്ലാവിസ് (Kia Carens Clavis EV) ഇവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറാണെന്ന പ്രത്യേകതയും ഇതിനുണ്ടെന്നതും ശ്രദ്ധേയമാണ്. വിലയിലും ലുക്കിലും റേഞ്ചിലുമെല്ലാം ഫ്ലാറ്റായവർക്ക് ഇന്ന് മുതൽ വാഹനം പ്രീ-ബുക്ക് ചെയ്‌തിടാം.

അതിനായി എന്താണ് ചെയ്യേണ്ടതെന്നും ബുക്കിംഗ് തുക എത്രയാണ് വേണ്ടതെന്നുമുള്ള വിശദാംശങ്ങളൾ പറഞ്ഞുതരാം. പുതിയ കാരെൻസ് ക്ലാവിസ് ഇലക്ട്രിക് എംപിവി വാങ്ങാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനായോ ഡീലർഷിപ്പുകളിലോ വാഹനം ബുക്ക് ചെയ്യാം. ഓൺലൈനായി ബുക്ക് ചെയ്യാനിരിക്കുന്നവർക്ക് https://www.kia.com/in/home.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് നടപടികൾ പൂർത്തിയാക്കാം.

Kia Carens Clavis EV Bookings Started

വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന ഇലക്ട്രിക് എംപിവിക്ക് 17.99 ലക്ഷം മുതൽ 24.49 ലക്ഷം വരെയാണ് വില വരുന്നത്. 26.90 ലക്ഷം മുതൽ 29.90 ലക്ഷം വിലയുള്ള ബിവൈഡി ഇമാക്‌സ് 7 ഇവിയെ അപേക്ഷിച്ച് ക്ലാവിസ് ഇവിയുടെ എല്ലാ വേരിയന്റുകളും വളരെ താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവും. 404 കിലോമീറ്റർ റേഞ്ചുള്ള 42kWh യൂണിറ്റ്, 490 കിലോമീറ്റർ റേഞ്ച് നൽകുന്ന വലിയ 51.4kWh യൂണിറ്റ് എന്നിങ്ങനെ രണ്ട് ബാറ്ററിപായ്ക്ക് ഓപ്ഷനുകളും ഇതിലുണ്ട്.

സ്റ്റാൻഡേർഡ് റേഞ്ച് (SR) ബാറ്ററി 135 bhp കരുത്ത് ഉത്പാദിപ്പിക്കന്ന മോട്ടോറാണ് ഉപയോഗിക്കുന്നതെങ്കിൽ ലോംഗ് റേഞ്ച് (LR) പായ്ക്ക് കൂടുതൽ ശക്തമായ 171 bhp പവർ നൽകുന്ന മോട്ടോറുമായാണ് വരുന്നത്. രണ്ട് ഇ-മോട്ടോറുകളും ഫ്രണ്ട് ആക്‌സിലിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ക്ലാവിസ് ഇവി ലോംഗ് റേഞ്ച് മോഡലുകൾ 8.4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും യോഗ്യമാണ്.

Kia Carens Clavis EV Bookings Started

ഇനി ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാലും വാഹനം ശരിക്കും പ്രായോഗികമാണെന്ന് വേണം പറയാൻ. 7.4kW, 11kW AC ചാർജർ ഓപ്ഷനുകളാണ് ഇലക്ട്രിക് എംപിവിക്കൊപ്പം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 11kW യൂണിറ്റ് ഉപയോഗിക്കുകയാണെങ്കിൽ 42kWh ബാറ്ററി 4 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാവും, അതേസമയം 51.4kWh പായ്ക്ക് 4 മണിക്കൂർ 45 മിനിറ്റിനുള്ളിൽ ചാർജാവുമെന്നും കമ്പനി പറയുന്നു.

ഈ രണ്ടും 10 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്കുള്ള കണക്കാണ് കേട്ടോ. ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാണ് കിയ കാരെൻസ് ക്ലാവിസ് ഇവി ചാർജ് ചെയ്യുന്നതെങ്കിൽ SR, LR ബാറ്ററികൾ 10-80 ശതമാനത്തിൽ നിന്ന് വെറും 39 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് കിയ അവകാശപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ ചാർജിംഗ് ആർക്കുമൊരു തലവേദനയേ ആവില്ലെന്ന് വേണം പറയാൻ.

Kia Carens Clavis EV Bookings Started

കിയയുടെ ഇലക്ട്രിക് എംപിവിയായതിനാൽ തന്നെ എല്ലാത്തരം മോഡേൺ ഫീച്ചറുകളാലും വാഹനം സമ്പന്നമാണെന്ന് വേണം പറയാൻ. ഓൾ-എൽഇഡി ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഇരട്ട 12.3 ഇഞ്ച് സ്‌ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവയെല്ലാം ഇതിനുള്ള ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്.

ഇതുകൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, രണ്ടാം നിര സീറ്റിനായി വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഫങ്ഷൻ, ബോസ് മോഡ്, V2L ചാർജിംഗ് സപ്പോർട്ട്, ലെവൽ 2 ADAS, 6 എയർബാഗുകൾ, ESC, ABS, 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, TPMS, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയും കൂടിയാവുമ്പോൾ സംഗതി കളറാവും. 6-സീറ്റർ ഓപ്ഷനിൽ മാത്രമേ കാരെൻസ് ക്ലാവിസ് വാങ്ങാനാവൂ കേട്ടോ.

More from DriveSpark

Article Published On: Tuesday, July 22, 2025, 9:51 [IST]
English summary
Kia carens clavis ev bookings started how to book the new 7 seater mpv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X