ഇന്നോവയുടെ വിലയുമില്ല, അടിപൊളി യാത്രാസുഖവും; ഇന്ത്യക്കാരുടെ പ്രിയപ്പെട്ട 7-സീറ്ററിന് ഒടുക്കത്തെ ഡിമാന്റ്

കിയയെന്നാൽ ഇന്ത്യക്കാർക്ക് സെൽറ്റോസായിരുന്നു (Kia Seltos) എല്ലാമെല്ലാം. എന്നാൽ കുറച്ച്കാലമായി മിഡ്-സൈസ് എസ്‌യുവി വിൽപ്പനയിൽ നിറം മങ്ങി നിൽക്കുകയാണ് ആശാൻ. സെൽറ്റോസിന്റെ ജനപ്രീതി വരെ കൈക്കലാക്കി കിയയുടെ ഫേവറീറ്റ് കാറായി മാറിയിരിക്കുകയാണ് കാരെൻസ്. ഫാമിലി എംപിവിയായി അരങ്ങുവാഴുന്ന മോഡൽ എർട്ടിഗയോടും ഇന്നോവയോടും പടവെട്ടി വിൽപ്പനയിലും കുതിക്കുകയാണ്. നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകി ആളുകളെ ചാക്കിലാക്കിയ കാരെൻസ് സെപ്റ്റംബർ മാസത്തിലെ വിൽപ്പനയിൽ നേട്ടം കൊയ്‌ത് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഈ സെവൻ സീറ്റർ.

സോനെറ്റിന് ശേഷം കിയയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മോഡലായാണ് കാരെൻസ് മാറിയിരിക്കുന്നത്. ശക്തമായ ഡിമാൻഡുള്ള എംപിവി കഴിഞ്ഞ മാസം 7,338 യൂണിറ്റ് വിൽപ്പനയാണ് കരസ്ഥമാക്കിയത്. 2024 സെപ്റ്റംബർ മാസത്തെ 6,217 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 18.03 ശതമാനത്തോളം വർധനവാണ് കാരെൻസ് നേടിയിരിക്കുന്നത്.

Kia Carens Clavis MPV Sales Grew To 7 338 Units In September 2025

അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം ലഭിച്ച മോഡൽ ഇപ്പോൾ കാഴ്ച്ചയിൽ ആഡംബര കാറുകളെ വരെ തോൽപ്പിക്കുന്ന സ്റ്റൈലിലാണ് വരുന്നത്. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിൽ സ്വന്തമാക്കാനാവും. പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന ആകർഷണം.

പുതിയ സിറോസിലെയും EV9 ഇവിലും കണ്ട പുതിയ ക്ലോസ്ഡ് ഗ്രിൽ കാരെൻസിലും ഇടംപിടിച്ചിട്ടുണ്ട്. കൂടുതൽ ആംഗിൾ ടച്ചുകൾ ഉപയോഗിച്ച് ബമ്പർ റീഡിസൈൻ ചെയ്‌തിട്ടുണ്ട്. വശക്കാഴ്ച്ചയിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് കാര്യമായ അലങ്കോലപണികളൊന്നും ചെയ്യാൻ കിയ തയാറായിട്ടില്ല. പിൻവശത്തേക്ക് വന്നാൽ ലൈറ്റ്ബാറുള്ള 'സ്റ്റാർമാപ്പ്' എൽഇഡി ടെയിൽലൈറ്റുകളാണ് ക്ലാവിസിനെ അടിപൊളിയാക്കുന്നത്.

Kia Carens Clavis MPV Sales Grew To 7 338 Units In September 2025

ഇന്റീരിയറിലേക്ക് കയറിയാലും സംഗതി രാജകീയമാണെന്ന് പറയാം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെന്റുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം കിയയുടെ ഫാമിലി എംപിവിയുടെ അകത്തളം കിടിലമാക്കുന്നു.

കഴിഞ്ഞില്ല, ഇവകൂടാതെ സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ പോലുള്ള മറ്റനേകം സവിശേഷതകളും കിയ കാരെൻസ് ക്ലാവിസിലുണ്ട്. ഇരുപതോളമുള്ള സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജും , 18 പാസിവ് സേഫ്റ്റി മെഷറോടെയാണ് എംപിവി ഇപ്പോൾ കച്ചോടത്തിന് എത്തിച്ചിരിക്കുന്നത്.

Kia Carens Clavis MPV Sales Grew To 7 338 Units In September 2025

അവയിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ സീറ്റ് യാത്രക്കാർക്കുള്ള അലേർട്ടുകൾ എന്നിവയെല്ലാമാണ് കിയ വാഗ്‌ദാനം ചെയ്യുന്നത് കേട്ടോ. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കാരെൻസ് ക്ലാവിസിന് കരുത്ത് പകരാനായി എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ NA പെട്രോള്‍ 115 bhp കരുത്തിൽ 144 Nm torque ആണ് നൽകുന്നത്.

കാരെൻസിലെ ടര്‍ബോ പെട്രോൾ 160 bhp പവറിൽ 253 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ 116 bhp പവറിൽ 250 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ, കാരെന്‍സിന്റെ ടര്‍ബോ-പെട്രോളിനൊപ്പം 6-സ്പീഡ് iMT അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ ലഭിക്കും. ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായാണ് വരുന്നത്.

More from DriveSpark

Article Published On: Friday, October 17, 2025, 17:30 [IST]
English summary
Kia carens clavis mpv sales grew to 7338 units in september 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X