നാളത്തോടെ എർട്ടിഗയുടെ കച്ചോടം കുറയും, പുതിയ 7-സീറ്റർ ഫാമിലി എംപിവിയുടെ വില അറിയാൻ മണിക്കൂറുകൾ മാത്രം

മാരുതി സുസുക്കി എർട്ടിഗ (Maruti Suzuki Ertiga) അരങ്ങുവാഴുന്ന 7-സീറ്റർ സെഗ്മെന്റിലേക്ക് കിയ പുതുതായി കൊണ്ടുവന്ന തുറുപ്പുചീട്ടാണ് കാരെൻസ് ക്ലാവിസ് (Kia Carens Clavis). ഏവർക്കും പരിചയമുള്ള കാരെൻസിന്റെ പ്രീമിയം പതിപ്പിയി ഇക്കഴിഞ്ഞ ദിവസമാണ് മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. ആഡംബര കാർ പോലുള്ള ഫീച്ചറുകളും പുതിയ ഡിസൈൻ മാറ്റങ്ങളുമെല്ലാമായി എത്തിയ ക്ലാവിസിന്റെ വില അറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യക്കാർ. എന്നാൽ അധികം മുഷിപ്പിക്കാതെ പുതിയ 7-സീറ്റർ എംപിവിയുടെ വില ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നാളെ പ്രഖ്യാപിക്കും.

വന്നകാലം മുതൽ ആളുകൾ നെഞ്ചിലേറ്റിയ കിയ കാരെൻസിന് ഇന്ന് 2 ലക്ഷത്തിലധികം ഉടമകളാണുള്ളത്. പുതിയ പ്രീമിയം ഭാവം സ്വീകരിച്ചിരിക്കുന്നതിനാൽ വിൽപ്പനയുടെ വേഗം വർധിക്കുമെന്ന കാര്യവും ഉറപ്പാണ്. നിലവിലെ തലമുറ കാരൻസിനൊപ്പം വിൽക്കാനിരിക്കുന്ന ഈ മോഡൽ നിലവിൽ അംഗീകൃത ഡീലർഷിപ്പുകളിൽ നിന്നോ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ താത്പര്യമുള്ളവർക്ക ബുക്ക് ചെയ്യാനാവും.

Kia Carens Clavis MPV To Launch Tomorrow Rival To Maruti Ertiga

HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിവയുൾപ്പെടെ ഏഴ് വേരിയന്റുകളിലായിരിക്കും 2025 കിയ കാരൻസ് ക്ലാവിസ് സ്വന്തമാക്കാനാവുക. അതേസമയം എംപിവിയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇനി മുതൽ സിംഗിൾ വേരിയന്റിലായിരിക്കും വിപണിയിലെത്തുക ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, ക്ലിയർ വൈറ്റ്, അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ 8 നിറങ്ങളും ക്ലാവിസിലുണ്ടാവും.

കിയ കാരെൻസിന്റെ അടിസ്ഥാന രൂപം നിലനിർത്തിക്കൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ക്ലാവിസിനെ പ്രീമിയമാക്കാനായി അടിപൊളി നവീകരണങ്ങളും എക്സ്റ്റീരിയറിൽ കിയ കൊണ്ടുവന്നിട്ടുണ്ട്. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകൾ, പുതിയ ബ്ലാങ്ക്ഡ്-ഓഫ് ഫ്രണ്ട് ബമ്പർ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, ഇരുവശത്തുമുള്ള എൽഇഡി ലൈറ്റ് ബാറുകൾ, പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയെല്ലാം ഗംഭീരമായിട്ടുണ്ട്.

Kia Carens Clavis MPV To Launch Tomorrow Rival To Maruti Ertiga

പോരാത്തതിന് റീഡിസൈൻ ചെയ്‌ത എൽഇഡി ടെയിൽ ലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത റൂഫ് റെയിലുകൾ എന്നിവയും പുതിയ കാരെൻസ് ക്ലാവിസിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നുണ്ട്. അങ്ങനെ കിയയുടെ ആഗോള മോഡലുകളിൽ നിന്നുള്ള സ്റ്റൈലിംഗ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ കിയ കാരെൻസ് ക്ലാവിസ് ഒറ്റനോട്ടത്തിൽ ആരുടേയും മനംകവരുമെന്നതിൽ തർക്കമൊന്നും വേണ്ട.

എക്സ്റ്റീരിയർ കണ്ടുമയങ്ങി ഇന്റീരിയറിലേക്ക് കയറുന്നവർ മയങ്ങിവീഴുന്ന തരത്തിലാണ് കിയ കാരെൻസ് ക്ലാവിസിലെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഇതിൽ ഇല്ലാത്ത ഫീച്ചറുകൾ കണ്ടുപിടിക്കാൻ ആളുകൾ കുറച്ച് പാടുപെടുമെന്നും പറയാം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീനാണ് എംപിവിയുടെ ഏറ്റവും വലിയ പ്രത്യേകത.

Kia Carens Clavis MPV To Launch Tomorrow Rival To Maruti Ertiga

ഓഫ്‌സെറ്റ് കിയ ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും അടിപൊളിയാണ്. രണ്ടാം നിരയിൽ വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഉള്ളതിനാൽ മൂന്നാം നിരയിലേക്ക് കടക്കുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനും ഒരുക്കിയിട്ടുണ്ട്. പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സ്യൂട്ട്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ഫോർ-വേ പവർഡ് ഡ്രൈവർ സീറ്റ്, UV-കട്ട് ഗ്ലാസ്, ഡ്യുവൽ ഡാഷ് ക്യാം എന്നിവയും ക്ലാവിസിലുണ്ടാവും.

6 എയർബാഗുകൾ, ESC, റിയർ സീറ്റ് ഒക്കുപെന്റ് അലേർട്ട്, 18 ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകൾ എന്നിവയും കിയ കാരെൻസ് ക്ലാവിസിലുണ്ട്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും പുതിയ കാരൻസ് ക്ലാവിസിലുമുണ്ടാവുക. മാനുവൽ, ഓട്ടോമാറ്റിക്, ഐഎംടി തുടങ്ങിയ ഗിയർബോക്‌സ് കോമ്പിനേഷനുകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും.

More from DriveSpark

Article Published On: Thursday, May 22, 2025, 17:22 [IST]
English summary
Kia carens clavis mpv to launch tomorrow rival to maruti ertiga
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X