കാരെൻസ് വാങ്ങാൻ ഒരു കാരണം കൂടിയായി, മൈലേജ് കൂട്ടുന്ന ടെക്‌നിക്കുമായി കിയ; വില 11.77 ലക്ഷം

ടൊയോട്ട ഇന്നോവയോടും മാരുതി സുസുക്കി എർട്ടിഗയോടും പടവെട്ടി എംപിവി സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ മോഡലാണ് കിയ കാരെൻസ് (Kia Carens). ചെറിയ വിലയിൽ കിടിലൻ ഫീച്ചറുകളെല്ലാം കുത്തിനിറച്ചെത്തിയ സെവൻ സീറ്റ വാഹനത്തെ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തത് വളരെ വേഗത്തിലായിരുന്നു. നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകി ആളുകളെ ചാക്കിലാക്കിയ കാരെൻസിനെ തേടി ആളുകൾ ഇനി കൂടുതലായി എത്താൻ പോവുകയാണ്. അതിനുള്ള പുതിയൊരു കാരണം കൂടിയുണ്ടാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ.

മൈലേജ് കൂടുതൽ കിട്ടുന്ന സാങ്കേതികവിദ്യയായ സിഎൻജിയെ കൂട്ടുപിടിച്ച് കിയ കാരെൻസിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. കാരെൻസ് ക്ലാവിസും കാരെൻസ് ക്ലാവിസ് ഇവിയും പുറത്തിറക്കിയ ശേഷം പഴയ മോഡലിനെ ജനങ്ങളിലേക്ക് ഒന്നുകൂടി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈയൊരു നീക്കം. ഫ്ലീറ്റ് ഓപ്പറേറ്റർമാരിൽ നിന്നുള്ള വിൽപ്പനയിൽ വലിയ ഉത്തേജനം നൽകുന്ന പുതിയ ഡീലർ-ലെവൽ സിഎൻജി കിറ്റിനാണ് കമ്പനി അംഗീകാരം നൽകിയത്.

Kia Carens Dealer Level CNG Kit Launched In India Priced At Rs 11 77 Lakh

അതയാത് കാരെൻസ് സിഎൻജി ഡീലർ ഫിറ്റഡ് കിറ്റായിട്ടാണ് വാങ്ങാനാവുക. കിയ അംഗീകൃത ഡീലർമാർ വാഗ്ദാനം ചെയ്യുന്ന ഈ സിഎൻജി കിറ്റ് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അംഗീകാരം നേടിയ യൂണിറ്റാണ്. ആയതിനാൽ കൂടുതൽ ആശങ്കകളുടെ ആവശ്യമൊന്നുമില്ലെന്ന് സാരം. വിലനിർണയത്തിന്റെ കാര്യത്തിലും കീശ കീറില്ലെന്നത് ആശ്വാസകരമാണ്. കിയ കാരെൻസിന്റെ എക്സ്ഷോറൂം വിലയ്ക്ക് പുറമെ സിഎൻജി കിറ്റിന് അധികമായി 77,900 രൂപ മുടക്കിയാൽ മതിയാവും.

പ്രശസ്ത ആഫ്റ്റർ മാർക്കറ്റ് സിഎൻജി കിറ്റ് ദാതാക്കളായ ലൊവാറ്റോയിൽ നിന്നാണ് എംപിവിയിലേക്ക് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് എത്തുന്നത്. മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ നൽകുന്ന പ്രീമിയം (O) ട്രിം ലെവലിൽ മാത്രമേ ഇത് വാഗ്ദാനം ചെയ്യുന്നുള്ളൂ. മറ്റ് ട്രിം ലെവലുകളോ ഗിയർബോക്സ് ഓപ്ഷനുകളോ ഓഫറിൽ ഇല്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.

Kia Carens Dealer Level CNG Kit Launched In India Priced At Rs 11 77 Lakh

തടസരഹിതമായ ഉടമസ്ഥാവകാശത്തിനായി കാരെൻസിന്റെ സിഎൻജി കിറ്റിന് കമ്പനി 3 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ പരിരക്ഷ നൽകുന്ന തേർഡ് പാർട്ടി വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. സിഎൻജി കിറ്റ് എംപിവിയുടെ ബൂട്ടിൽ ഘടിപ്പിക്കുന്നത് എന്നതിനാൽ ബൂട്ട് സ്പേസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും. മാരുതി എർട്ടിഗ, മാരുതി XL6 തുടങ്ങിയ സിഎൻജി എംപിവികൾക്കും ഈയൊരു പോരായ്മയുണ്ട്.

വ്യക്തിഗത ഉപയോഗത്തിനായി ആർക്കും കിയ കാരെൻസ് സിഎൻജി വാങ്ങാമെങ്കിലും, ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കാവും കൂടുതൽ അനുഗ്രഹമാവുക. ടാക്സി ആപ്ലിക്കേഷനായി കാരെൻസ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് പോലും ഇപ്പോൾ സിഎൻജി വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പ്രവർത്തനച്ചെലവിൽ നിന്ന് പ്രയോജനം നേടാം. അതിന്റെ പരിസ്ഥിതി സൗഹൃദ യോഗ്യതകൾ കാരണം ഡൽഹി എൻസിആർ പോലുള്ള നഗരങ്ങളിൽ കാരെൻസ് സിഎൻജിക്ക് വലിയ അനുഗ്രഹമായിരിക്കും.

Kia Carens Dealer Level CNG Kit Launched In India Priced At Rs 11 77 Lakh

മുകളിൽ സൂചിപ്പിച്ചത് പോലെ നിലവിൽ മാനുവൽ ഗിയർബോക്സിനൊപ്പം നാച്ചുറലി പെട്രോൾ, ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളുള്ള ഒരു പ്രീമിയം (O) ട്രിമ്മിലാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത്. ഒരു കാരെൻസ് പെട്രോൾ വാങ്ങുന്നതിനും ഡീലർ-ലെവൽ സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിനും 11.77 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം കാരെൻസ് ഡീസലിന് 12.77 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

കിയ കാരെൻസ് സിഎൻജി ഒരു ആഫ്റ്റർ മാർക്കറ്റ് കിറ്റ് ആയതിനാൽ അതിന്റെ പെർഫോമൻസ് കണക്കുകളിലെ മാറ്റവും മൈലേജ് കണക്കുകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയന്റ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ ഉയർന്ന മൈലേജ് കാരെൻസ് സിഎൻജി നൽകുമെന്ന് പ്രതീക്ഷിക്കാം. ഏകദേശം 20 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത ലഭിച്ചേക്കുമെന്നാണ് വിവരം.

More from DriveSpark

Article Published On: Tuesday, October 28, 2025, 6:00 [IST]
English summary
Kia carens dealer level cng kit launched in india priced at rs 11 77 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X