എർട്ടിഗയിലില്ലാത്ത ഡീസൽ എഞ്ചിൻ വരെയുണ്ട്, കുടുംബങ്ങളുടെ പ്രിയങ്കരനെ സ്വന്തമാക്കാനിരുന്നവർ ഇതറിഞ്ഞോ?

മാരുതി എർട്ടിഗയും ടൊയോട്ട ഇന്നോവയുമെല്ലാം അരങ്ങുവാഴുന്ന 7-സീറ്റർ എംപിവി സെഗ്മെന്റിലെത്തി വെന്നിക്കൊടി പാറിച്ച മോഡലാണ് കിയ കാരെൻസ്. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് 7-സീറ്റർ കാറുകളുടെ ഡിമാന്റിൽ വലിയ വർധവുണ്ടായത് മുതലെടുക്കാനായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കൊണ്ടുവന്ന മോഡൽ വളരെ വേഗത്തിൽ ഹിറ്റടിക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ശരിക്കും പറഞ്ഞാൽ വിലയുടെ കാര്യത്തിൽ എർട്ടിഗയ്ക്കും ഇന്നോവയ്ക്കും ഇടയിലാണ് കാരെൻസിന്റെ സ്ഥാനം. നല്ല ഒന്നാന്തരം ഫീച്ചറുകളും ഇഷ്ടം പോലെ സ്പേസും വ്യത്യസ്‌തമായ ഡിസൈനും എല്ലാം കാരണം കിയയുടെ നാലാമന് വളരെ വേഗത്തിൽ വിജയം കൈവരിക്കാനായി.

എംപിവി സെഗ്മെന്റിൽ മാരുതി എർട്ടിഗയോടും (Maruti Ertiga) ടൊയോട്ട ഇന്നോവയോടും (Toyota Innova) മത്സരിച്ച് മഹീന്ദ്ര മറാസോയ്ക്ക് നേടാനാവാതെ പോയത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ കാരെൻസിലൂടെ നേടിയെടുത്തുവെന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വിപണനത്തിന് എത്തിയതും കാരെൻസിന്റെ വിൽപ്പന കൂടാൻ കാരണമായിട്ടുണ്ട്.

Kia Carens MPV Become Costlier In India

എന്തായാലും ഇന്നോവയ്ക്കും എർട്ടിഗയ്ക്കും വില കൂട്ടിയതിന് പിന്നാലെ കാരെൻസിനും വില വർധിപ്പിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് കിയ. വർധിച്ച ഇൻപുട്ട് ചെലവ്, ചരക്ക് വിലയിലെ നിരന്തരമായ ഉയർച്ച, പ്രതികൂലമായ വിനിമയ നിരക്കുകൾ എന്നിവയാണ് ഈ വില പരിഷ്ക്കാരം നടപ്പിലാക്കാൻ പ്രധാന കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. എന്തായാലും കാരെൻസ് വാങ്ങാനെത്തുന്നവർ ഇനി മുതൽ അധികം മുടക്കേണ്ടി വരിക 10,000 രൂപയോളമാണ്.

അങ്ങനെ 10.60 ലക്ഷം രൂപ മുതൽ 19 ലക്ഷം രൂപ വരെയാണ് ഇപ്പോൾ കിയ കാരെൻസ് സ്വന്തമാക്കുവാനായി ചെലവഴിക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പ്രീമിയം, പ്രീമിയം (O), പ്രസ്റ്റീജ് (O), ഗ്രാവിറ്റി, പ്രസ്റ്റീജ് പ്ലസ്, പ്രസ്റ്റീജ് പ്ലസ് (O), ലക്ഷ്വറി പ്ലസ്, X ലൈൻ എന്നിങ്ങനെ എട്ട് വേരിയൻ്റുകളിൽ കിയയുടെ എംപിവി തെരഞ്ഞെടുക്കാൻ സാധിക്കും. വിലയിൽ മാറ്റം വരുത്തിയെങ്കിലും മോഡലിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Kia Carens MPV Become Costlier In India

പഴയതു പോലെ തന്നെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാവും കിയ കാരെൻസിനുണ്ടാവുക. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് എംപിവി തെരഞ്ഞെടുക്കാനാവുക.

6,7 സീറ്റർ ഓപ്ഷനുകളും കാരെൻസ് സ്വന്തമാക്കാനാവുക. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുവിഒ കണക്ട്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വയർലെസ് ചാർജർ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-പേൻ സൺറൂഫ്, റൂഫ് മൗണ്ടഡ് റിയർ എസി വെന്റുകൾ, ഡ്രൈവ് മോഡുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് കിയ കാരൻസിലെ പ്രധാന ഫീച്ചറുകൾ.

Kia Carens MPV Become Costlier In India

സേഫ്റ്റിയിലും കിയയുടെ മൾട്ടി പർപ്പസ് വാഹനം അടിപൊളിയാണ്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബൂഷൻ (EBD) ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ബ്രേക്ക് അസിസ്റ്റ് സിസ്റ്റങ്ങള്‍ (BAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ്, ഓള്‍-വീല്‍ എന്നിവയാണ് കാരെൻസിലെ സുരക്ഷാ സന്നാഹങ്ങൾ.

കമ്പനിയുടെ മൊത്തം ആഭ്യന്തര മൊത്തവ്യാപാരത്തിൻ്റെ 15 ശതമാനവും സംഭാവന ചെയ്യുന്നത് കാരെൻസാണ്. മോഡൽ വാങ്ങാനെത്തുന്നവരിൽ 50 ശതമാനം ആളുകളും തെരഞ്ഞെടുക്കുന്നത് ടോപ്പ്, മിഡ് വേരിയന്റുകളാണെന്നും കമ്പനി പറയുന്നു. അതേസമയം വിൽപ്പനയുടെ 57 ശതമാനവും പെട്രോൾ മോഡലുകളാണ് നേടിയെടുക്കുമ്പോൾ ഡീസൽ വേരിയൻ്റിന് 43 ശതമാനം സംഭാവനയാണുള്ളത്.

More from DriveSpark

Article Published On: Friday, February 14, 2025, 11:40 [IST]
English summary
Kia carens mpv become costlier in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X