ഇന്നോവയുടെ വിലയുമില്ല, ഇഷ്‌ടംപോലെ സ്പേസുമുള്ള 7-സീറ്റർ! കാരെൻസ് എംപിവിയുടെ കച്ചോടം പൊടിപൊടിച്ച് കിയ

സെവൻ സീറ്റർ വാഹനങ്ങളോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ആരാധനയാണുള്ളത്. ടൊയോട്ടയുടെ ഇന്നോവയാണ് ഈയൊരു വിഭാഗത്തിന് ജീവൻ നൽകിയതെങ്കിലും സാധാരണക്കാരന്റെ 7-സീറ്റർ സ്വപ്‌നം യാഥാർഥ്യമാക്കിയത് മാരുതി സുസുക്കി എർട്ടിഗയാണ്. കുറഞ്ഞ വിലയും നല്ല എഞ്ചിനും മൈലേജും ആവശ്യത്തിന് സ്പേസും എല്ലാമായി മോഡൽ ഹിറ്റായി. എന്നാൽ ഫീച്ചറുകളുടെ കുറവ് അപ്പോഴും ഈ വാഹനത്തിൽ നിഴലിച്ചുവെന്ന് വേണം പറയാൻ. അങ്ങനെ നിരാശരായി ഇരുന്നവരുടെ മുന്നിലേക്ക് പ്രത്യക്ഷപ്പെട്ട വണ്ടിയായിരുന്നു കിയ കാരെൻസ്. ഇന്നോവ വാങ്ങാൻ കാശില്ലാതിരുന്നവരെ ആകർഷിക്കാൻ കക്ഷിക്ക് സാധിച്ചുവെന്ന് വേണം പറയാൻ.

അങ്ങനെ അതിവേഗം ഹിറ്റായ കിയ കാരെൻസ് ഇന്ന് 2 ലക്ഷത്തിലധികം ആളുകളുടെ വീട്ടിലെ രഥമായി നിലകൊള്ളുന്നുണ്ട്. കുറഞ്ഞ വിലയോടൊപ്പം വൈവിധ്യമാർന്ന എഞ്ചിൻ, ട്രാൻസ്മിഷൻ ചോയ്‌സുകളും മോഡേൺ ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും. ഇപ്പോഴിതാ 2024-25 സാമ്പത്തിക വർഷത്തെ കാരെൻസ് എംപിവിയുടെ വിൽപ്പന കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.

kia carens side view

ഇക്കാലയളവിൽ കിയ കാരെൻസിന്റെ 64,609 യൂണിറ്റുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് വിറ്റഴിക്കാനായിട്ടുള്ളത്. 2023-2024 കാലഘട്ടത്തെ 63,167 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വിൽപ്പനയിൽ 2 ശതമാനത്തിന്റെ വളർച്ച കൈവരിക്കാനും എംപിവിക്കായിട്ടുണ്ട്. 7-സീറ്റർ സെഗ്മെന്റിലെ വിൽപ്പന കണക്കുകളിൽ ആറാം സ്ഥാനത്താണ് കാരെൻസ് എങ്കിലും വിൽപ്പനയിലെ ചെറിയ വർധനവ് കിയയ്ക്ക് ആശ്വാസമേകുന്നതാണ്.

മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര സ്കോർപിയോ, ടൊയോട്ട ഇന്നോവ, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര XUV700 എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടിയത്. വരും മാസങ്ങളിൽ കൂടുതൽ ആളുകളെ ആകർഷിക്കാനായി കിയ കാരെൻസിന്റെ പുതുക്കിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മെയ് എട്ടിന് കമ്പനി പുറത്തിറക്കും. റിപ്പോർട്ടുകൾ കാരന്‍സിന് ഒരു പുതിയ പേര് ലഭിക്കുമെന്നും സൂചനയുണ്ട്. പുത്തൻ ആവർത്തനം എത്തിയാലും നിലവിലെ മോഡൽ വിൽപ്പനയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

kia carens

നിലവില്‍ വില്‍പ്പനക്കെത്തുന്ന കാരന്‍സ് നിര്‍ത്തലാക്കുന്നതിന് പകരം രണ്ട് മോഡലുകളും ഒരുമിച്ച് വില്‍ക്കാനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ തീരുമാനം. അതായത് ടൊയോട്ട ഇന്നോവ നിരയിൽ ക്രിസ്റ്റയും ഹൈക്രോസും അവതരിപ്പിച്ച അതേ തന്ത്രമായിരിക്കും കിയ പയറ്റുകയെന്ന് ചുരുക്കം. റീഡിസൈൻ ചെയ്ത ഹെഡ്‌ലാമ്പുകൾ, സ്ലീക്കർ ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതിയ അലോയ് വീലുകൾ എന്നിവയെല്ലാം മുഖംമിനുക്കിയെത്തുന്ന വാഹനത്തിൽ എത്തിച്ചേരും

ഇതുകൂടാതെ പിൻഭാഗത്ത് പുതുക്കിയ എൽഇഡി ലൈറ്റ്ബാർ, പനോരമിക് സൺറൂഫ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ​​ഡിഗ്രി ക്യാമറ, ലെവൽ 2 ADAS തുടങ്ങിയ സവിശേഷതകളോടെയാവും പുതുപുത്തൻ കിയ കാരെൻസ് രംഗത്തിറങ്ങുക. അതായത് മുൻഗാമിയേക്കാൾ പ്രീമിയം ഫീലായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനുണ്ടാവുകയെന്ന് സാരം.

kia carens 6 seater

എഞ്ചിൻ ഓപ്ഷനുകളും ട്രാൻസ്മിഷൻ ചോയ്‌സുകളുമെല്ലാം സമാനമായിരിക്കും. 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളാവും കാരെൻസ് എംപിവിയിലുണ്ടാവുക. ഇതിൽ ആദ്യത്തെ NA പെട്രോള്‍ 115 bhp പവറിൽ പരമാവധി 144 Nm torque വരെ നല്‍കുമ്പോള്‍ ടര്‍ബോ പെട്രോൾ 160 bhp കരുത്തിൽ 253 Nm torque ആയിരിക്കും സമ്മാനിക്കുക.

ഇനി കാരെൻസിലെ ഡീസൽ എഞ്ചിനിലേക്ക് വന്നാൽ 116 bhp പവറിൽ 250 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതായിരിക്കുമിത്. 6-സ്പീഡ് മാനുവൽ, കാരെന്‍സിന്റെ ടര്‍ബോ-പെട്രോളിനൊപ്പം 6-സ്പീഡ് iMT അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ ലഭിക്കും. അതേസമയം ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായാവും വരിക. നിലവില്‍ 10.60 ലക്ഷം മുതല്‍ 19.70 ലക്ഷം രൂപ വരെയാണ് വിലയെങ്കിലും പുതുമോഡലിന് അൽപം ഉയർന്ന തുക മുടക്കേണ്ടതായി വന്നേക്കാം.

More from DriveSpark

Article Published On: Tuesday, April 29, 2025, 17:00 [IST]
English summary
Kia carens mpv posted 63167 unit sales in fy2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X