എർട്ടിഗയോട് മുട്ടിയിട്ടും കച്ചോടം കൂടി, കഴിഞ്ഞ മാസം നേട്ടമുണ്ടാക്കി കിയയുടെ 7-സീറ്റർ ഫാമിലി എംപിവി

സെവൻ സീറ്റർ എംപിവി വിഭാഗത്തിൽ മാരുതി സുസുക്കി എർട്ടിഗയുടെ ഏറ്റവും വലിയ ശത്രുവാണ് കിയ കാരെൻസ്. ചുരുങ്ങിയ കാലംകൊണ്ട് സെഗ്മെൻ്റിൽ വെന്നിക്കൊടി പാറിച്ച മോഡൽ ശരിക്കും ടൊയോട്ട ഇന്നോവയ്ക്ക് വരെ ഭീഷണിയാണ്. നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകി ആളുകളെ ചാക്കിലാക്കിയ കാരെൻസ് വിൽപ്പനയിൽ നേട്ടം കൊയ്‌ത് മുമ്പോട്ട് പോവുകയാണ്. ജനകീയനായിരുന്ന സെൽറ്റോസിൻ്റെ വിൽപ്പന കുറഞ്ഞിട്ടും 2025 നവംബർ മാസത്തിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് മികച്ച സംഭാവന നൽകിക്കൊണ്ടാണ് കാരെൻസിൻ്റെ മുന്നേറ്റം.

കഴിഞ്ഞ മാസം 6,530 യൂണിറ്റ് വിൽപ്പനയാണ് കിയ കാരെൻസിനെ തേടിയെത്തിയത്. 2024 നവംബറിൽ നിരത്തിലെത്തിച്ച 5,672 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 7-സീറ്ററിൻ്റെ വിൽപ്പനയിൽ 15 ശതമാനത്തിൻ്റെ വർധനവാണുണ്ടായിരിക്കുന്നത്. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം ലഭിച്ച മോഡൽ ഇപ്പോൾ കാഴ്ച്ചയിൽ ആഡംബര കാറുകളെ വരെ നാണിപ്പിക്കുന്ന വിധത്തിലുള്ള അഴകിലാണ് വിപണിയിലെത്തുന്നത്. കൂട്ടിന് ക്ലാവിസ് എന്ന ഇൻഷ്യലും എംപിവിക്ക് നൽകിയിട്ടുണ്ട്.

Kia Carens MPV Sales Increased By 15 Per Cent In November 2025

6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിലാണ് ആളുകളിലേക്ക് എത്തുന്നത്. 10.99 ലക്ഷം മുതൽ 20.71 ലക്ഷം രൂപ വരെയാണ് മോഡലിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പുതിയ സിഗ്നേച്ചർ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, റീസ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മോഡലിൻ്റെ മുൻവശത്തെ കളറാക്കുന്നത്.

പുതിയ സിറോസിലെയും EV9 ഇവിലും കണ്ട പുതിയ ക്ലോസ്ഡ് ഗ്രിൽ കാരെൻസിനും മനോഹാരിത നൽകുന്നുണ്ട്. കൂടുതൽ ആംഗിൾ ടച്ചുകൾ ഉപയോഗിച്ച് ബമ്പർ റീഡിസൈൻ ചെയ്‌തിട്ടുണ്ട്. വശക്കാഴ്ച്ചയിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് കാര്യമായ അലങ്കോലപണികളൊന്നും ചെയ്യാൻ കിയ തയാറായിട്ടില്ല. പിന്നിൽ ലൈറ്റ്ബാറുള്ള 'സ്റ്റാർമാപ്പ്' എൽഇഡി ടെയിൽലൈറ്റുകളാണ് ക്ലാവിസിന് നൽകിയിരിക്കുന്നത്.

Kia Carens MPV Sales Increased By 15 Per Cent In November 2025

അകത്തളത്തിലേക്ക് കയറിയാൽ ഈ സെഗ്മെൻ്റിൽ ഏറ്റവും കൂടുതൽ ഫീച്ചറുകൾ നൽകുന്ന വാഹനമാണ് കിയ കാരെൻസ് ക്ലാവിസ്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെൻ്റുകൾ എന്നിവയെല്ലാം എംപിവിയെ കിടിലമാക്കും.

കൂടാതെ സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ പോലുള്ള മറ്റനേകം സവിശേഷതകളും കിയ കാരെൻസ് ക്ലാവിസിലുണ്ട്. ഇരുപതോളമുള്ള സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ എംപിവിയുടെ പ്രത്യേകതകളാണ്.

Kia Carens MPV Sales Increased By 15 Per Cent In November 2025

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കാരെൻസ് ക്ലാവിസിന് കരുത്ത് പകരാനായി എത്തിയിരിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, കാരെന്‍സിൻ്റെ ടര്‍ബോ-പെട്രോളിനൊപ്പം 6-സ്പീഡ് iMT അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിവയാണ് ലഭിക്കുക. ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാം.

പുതിയ ഡീലർ-ലെവൽ സിഎൻജി കിറ്റുമായും കിയ കാരെൻസ് വിപണിയിലെത്തിയിരുന്നു. എക്സ്ഷോറൂം വിലയ്ക്ക് പുറമെ സിഎൻജി കിറ്റിന് അധികമായി 77,900 രൂപ മുടക്കിയാൽ മതിയാവും.
കിയ അംഗീകൃത ഡീലർമാർ വാഗ്ദാനം ചെയ്യുന്ന ഈ സിഎൻജി കിറ്റ് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അംഗീകാരം നേടിയ യൂണിറ്റാണ്. ആയതിനാൽ കൂടുതൽ ആശങ്കകളുടെ ആവശ്യമൊന്നുമില്ലെന്ന് സാരം. ഇങ്ങനെ ജനകീയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ മോഡൽ വിജയം കൈവരിച്ചതിൻ്റെ തെളിവാണ് വിൽപ്പനയിലെ വർധനവ്.

More from DriveSpark

Article Published On: Friday, December 19, 2025, 9:10 [IST]
English summary
Kia carens mpv sales increased by 15 per cent in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X