ഗ്രാൻഡ് വിറ്റാര അങ്ങനെ വിലസേണ്ട, ഹൈബ്രിഡ് എഞ്ചിനുമായി സെൽറ്റോസ് ഈ വർഷം എത്തുമെന്ന് കമ്പനിയുടെ ഉറപ്പ്

ഹ്യുണ്ടായി ക്രെറ്റയ്ക്കൊപ്പം ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് ഭരിച്ചുകൊണ്ടിരുന്ന വാഹനമായിരുന്നു കിയ സെൽറ്റോസ് (Kia Seltos). പല മാസങ്ങളിലും ക്രെറ്റയെ വരെ ഒതുക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി വിലസി നടന്നിരുന്ന കാലവും സെൽറ്റോസിനുണ്ടായിരുന്നു. എന്നാൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര (Maruti Suzuki Grand Vitara) വന്നതോടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനായിരുന്നു വിധി. ഹൈബ്രിഡ് എഞ്ചിനുമായി വന്ന മാരുതിയുടെ വണ്ടിയെ ജനങ്ങൾ നെഞ്ചിലേറ്റിയപ്പോൾ മുതൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ അടുത്ത പദ്ധതി മനസിൽ കുറിച്ചുവെച്ചിട്ടുണ്ടായിരുന്നു.

കിട്ടിയ അതേനാണയത്തിൽ തിരിച്ചടിക്കാൻ ഒരുങ്ങുകയാണ് കിയ. അതായത് സെൽറ്റോസിന്റെ ഹൈബ്രിഡ് പതിപ്പിനെ ഇന്ത്യൻ വിപണിക്കായി സമ്മാനിക്കാൻ പോവുകയാണ് കമ്പനിയെന്ന് ചുരുക്കം. ഇതിന്റെ ഭാഗമായുള്ള ഔദ്യോഗിക സ്ഥിരീകരണവും എത്തിയിരിക്കുകയാണിപ്പോൾ. ഏറ്റവും പുതിയ നിക്ഷേപക ദിനത്തിലാണ് കിയ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെൽറ്റോസ് മിഡ്‌-സൈസ് എസ്‌യുവിക്കായി പുതിയ ഹൈബ്രിഡ് എഞ്ചിൻ വരുമെന്നാണ് സ്ഥിരീകരണം.

Kia Seltos Hybrid To Launch In India This Year

ഈ വർഷം രണ്ടാം പകുതിയിൽ പുറത്തിറങ്ങാനിരിക്കുന്ന സെൽറ്റോസിന്റെ പുതുതലമുറ മോഡലിനൊപ്പമാവും ഹൈബ്രിഡ് എഞ്ചിൻ അരങ്ങേറ്റം കുറിക്കുകയെന്നാണ് വിവരം. നിലവിലുള്ള 1.5 ലിറ്റർ, 4 സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും ഹൈബ്രിഡ് സംവിധാനവുമായി ജോടിയാക്കുക. കിയ ഇന്ത്യയ്ക്കായി ഒരുക്കുന്ന വരാനിരിക്കുന്ന 3-വരി എസ്‌യുവിക്കും ഇതേ എഞ്ചിൻ തന്നെയായിരിക്കും തുടിപ്പേകാനായി എത്തുക.

2030 ആകുമ്പോഴേക്കും ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 25 ശതമാനവും ഹൈബ്രിഡ് മോഡലുകളിൽ നിന്നായിരിക്കണമെന്നാണ് കിയ ആഗ്രഹിക്കുന്നത്. നിലവിൽ സെൽറ്റോസിന്റെ ഹൈബ്രിഡ് എഞ്ചിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യവുമല്ല. പുതുതലമുറ കിയ സെൽറ്റോസ് ഇതിനകം തന്നെ ഇന്ത്യയിൽ രണ്ട് തവണ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. ബ്രാൻഡിന്റെ പുതുതലമുറ ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനായിരിക്കും എസ്‌യുവി വഹിക്കുക.

Kia Seltos Hybrid To Launch In India This Year

അതായത് നിലവിലെ മോഡലിന്റെ രൂപകൽപ്പന പൂർണമായും പൊളിച്ചെഴുതുമെന്ന് സാരം. സാങ്കേതിക സവിശേഷതകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്റീരിയർ പൂർണമായും നവീകരിക്കുകയും ചെയ്യും. സിറോസിന് സമാനമായ അകത്തളം സെൽറ്റോസിലേക്ക് എത്തിയാലും ആശ്ചര്യപ്പെടാനില്ല. നിലവിൽ കിയ സെൽറ്റോസിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 10.90 ലക്ഷം രൂപയിൽ തുടങ്ങി 20.37 ലക്ഷം രൂപ വരെയാണ്.

പുതുമോഡൽ വരുമ്പോൾ വില അൽപം കൂടി ഉയരാനും സാധ്യതയുണ്ട്. ടെക് ലൈൻ, ജിടി ലൈൻ, X-ലൈൻ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് നിലനിലെ കിയ സെൽറ്റോസ് വിൽക്കുന്നത്. കൂടാതെ മൊത്തം പത്ത് വേരിയന്റുകളും മിഡ്-സൈസ് എസ്‌യുവിയിലുണ്ട്. 1.5 പെട്രോൾ, 1.5 ഡീസൽ, 1.5 ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളാണ് കിയയുടെ വാഹനത്തിന് തുടിപ്പേകുന്നത്.

Kia Seltos Hybrid To Launch In India This Year

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന സെൽറ്റോസിന്റെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 115 bhp പവറിൽ പരമാവധി 144 Nm torque വരെയാണ് ഉത്പാദിപ്പിക്കാനാവുക. 1.5 ലിറ്റർ ടർബോ ഡീസലാണ് നോക്കുന്നതെങ്കിൽ ഇതിന് 116 bhp കരുത്തിൽ 250 Nm torque ആണ് വികസിപ്പിക്കാനാവുക. അതേസമയം ടർബോ പെട്രോളിന് 160 bhp പവറിൽ 253 Nm torque വരെ നൽകാനുമാവും.

മുമ്പുണ്ടായിരുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ മാറ്റി പകരം പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 158 bhp കരുത്തിൽ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് സ്വന്തമാക്കാനാവും. ഇനി സ്ട്രോംഗ് ഹൈബ്രിഡ് കൂടി അണിനിരക്കുന്നതോടെ പഴയ പ്രതാപത്തിലേക്ക് ഉയരാൻ സെൽറ്റോസിന് സാധിക്കുമെന്ന് കരുതാം.

More from DriveSpark

Article Published On: Saturday, April 12, 2025, 17:00 [IST]
English summary
Kia seltos hybrid to launch in india this year what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X