സാധാരണക്കാരന്റെ കാർണിവൽ, ബുക്കിംഗ് വാരിക്കൂട്ടി കിയയുടെ കുഞ്ഞൻ എസ്‌യുവി; വില 8.99 ലക്ഷമല്ലേയുള്ളൂ

സെൽറ്റോസിലൂടെ ഇന്ത്യക്കാർക്ക് പ്രിയങ്കരനായി മാറിയ വാഹന നിർമാണ കമ്പനിയാണ് കിയ. പിന്നീട് ഇറക്കിയ കാർണിവലും സോനെറ്റും കാരെൻസിനുമെല്ലാം ഇതേ വിജയം ആവർത്തിക്കുകയും ചെയ്‌തു. ഇതിനിടയിൽ ഒരു കുഞ്ഞൻ എസ്‌യുവിയേയും ഇക്കഴിഞ്ഞ ദിവസം കിയ അവതരിപ്പിക്കുകയുണ്ടായി. സിറോസ് എന്നുപേരിട്ടിരിക്കുന്ന മോഡൽ ചെറിയ വിലയ്ക്ക് കിട്ടുന്ന ആഡംബര കാറാണെന്ന് വേണം വിശേഷിപ്പിക്കാൻ. വിപണിയിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ 20,000 ബുക്കിംഗുകൾ വാരിയിരിക്കുകയാണ് ഈ കുഞ്ഞൻ യൂട്ടിലിറ്റി വാഹനം. 2025 ജനുവരി 3 മുതൽ ആരംഭിച്ച സിറോസിന്റെ ബുക്കിംഗിന് രണ്ടാം മാസത്തിലേക്ക് എത്തുന്നതിന് മുമ്പാണ് ഇത്രയും വലിയ സംഖ്യയിലേക്ക് വിവർത്തനം ചെയ്‌തിരിക്കുന്നത്.

സിറോസിന്റെ ഡീസലിനേക്കാൾ പെട്രോൾ വേരിയന്റുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. മൊത്തം ബുക്കിംഗുകളുടെ ഏകദേശം 67 ശതമാനത്തോളം പെട്രോൾ എഞ്ചിൻ മോഡലുകൾക്കാണെന്നും കിയ പറയുന്നു. ബാക്കി 33 ശതമാനം ഉപഭോക്താക്കൾ ഡീസലും വാങ്ങാനാണ് തീരുമാനിച്ചത്. മാത്രമല്ല വാങ്ങുന്നവരിൽ 46 ശതമാനം പേരും ടോപ്പ് വേരിയന്റുകൾക്കാണ് മുൻഗണന കൊടുത്തിരിക്കുന്നതും.

Kia Syros Crossed 20 000 Bookings In India Petrol On Demand

അതേസമയം ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന നിറമായി ഗ്ലേസിയർ വൈറ്റ് പേൾ മാറി. 32 ശതമാനം ബുക്കിംഗുകളാണ് ഈ നിറത്തിനായാണ്. തുടർന്ന് ഓറോറ ബ്ലാക്ക് പേൾ 26 ശതമാനവും ഫ്രോസ്റ്റ് ബ്ലൂ 20 ശതമാനവും ബുക്കിംഗുകൾ നേടി. 8.99 ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് കിയയുടെ ഈ കുഞ്ഞൻ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കിയ സിറോസിലെ പെട്രോൾ എഞ്ചിൻ 120 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ 115 bhp പവറിൽ 250 Nm torque ആണ് നൽകുന്നത്.

Kia Syros Crossed 20 000 Bookings In India Petrol On Demand

ഡീസലിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി വരുന്നതെങ്കിലും ഉപയോക്താക്കൾക്ക് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും തെരഞ്ഞെടുക്കാൻ അവസരമുണ്ട് കേട്ടോ. മൈലേജിന്റെ കാര്യത്തിലും ആള് മോശക്കാരനല്ല കേട്ടോ. പെട്രോൾ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 18.2 കിലോമീറ്റർ മൈലേജ് പറയുമ്പോൾ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

എന്നാൽ ഡീസൽ വേരിയന്റ് 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി 20.75 കിലോമീറ്റർ മൈലേജും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 17.65 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നുവെന്നും കിയ പറയുന്നു. മാത്രമല്ല, ഈ വിലയിൽ ലഭ്യമായ ഏറ്റവും ഫീച്ചർ റിച്ചായ എസ്‌യുവി കൂടിയാണ് കിയ സിറോസ് എന്ന് പറയാതെ വയ്യ. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്ന 30 ഇഞ്ച് പനോരമിക് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് ഇന്റീരിയറിലെ ഏറ്റവും വലിയ പ്രത്യേകത.

Kia Syros Crossed 20 000 Bookings In India Petrol On Demand

ഒപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകൾ, സ്ലൈഡിംഗ്, റീക്ലൈനിംഗ് റിയർ സീറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എഞ്ചിൻ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജർ, യുഎസ്ബി സി കണക്ഷനുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, പനോരമിക് സൺറൂഫ് എന്നീ മോഡേൺ ഫീച്ചറുകളെല്ലാം കിയ സിറോസിൽ കുത്തിനിറച്ചിട്ടുണ്ട്.

ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങി 16 അഡാപ്റ്റീവ് സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലെവൽ 2 സാങ്കേതികവിദ്യയും കിയ സിറോസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതൊരു ഓപ്ഷണൽ എക്സ്ട്രയായി അവതരിപ്പിച്ചിരിക്കുന്നതിനാൽ ADAS വേണമെന്നുള്ളവർക്ക് എക്സ്ഷോറൂം വിലയിൽ നിന്നും അധികമായി 80,000 രൂപ മുടക്കേണ്ടി വരും.

More from DriveSpark

Article Published On: Tuesday, February 25, 2025, 13:15 [IST]
English summary
Kia syros crossed 20000 bookings in india petrol on demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X