8.99 ലക്ഷമല്ലേയുള്ളൂ, പാവങ്ങളുടെ ആഡംബര എസ്‌യുവി 2 മാസത്തിൽ വാങ്ങിയവരുടെ എണ്ണം എത്രയെനന് കണ്ടോ?

ഇന്ത്യൻ വിപണിക്കായി കാറുകൾ ഒരുക്കുന്നതിൽ പ്രത്യേകം കഴിവുള്ളവരാണ് ഹ്യുണ്ടായിയുടെ കസിൻ ബ്രാൻഡായ കിയ. അങ്ങ് ദക്ഷിണ കൊറിയയിൽ നിന്നുമെത്തി രാജ്യത്ത് അതിവേഗം വേരോട്ടം നടത്താനായ ബ്രാൻഡ് ജനപ്രിയ മോഡലുകളാൽ സമ്പന്നമാണ്. സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നിവരെല്ലാം വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ്. ഇതിനിടയിൽ പുത്തനൊരു സ്പോർട് യൂട്ടിലിറ്റി വാഹനവുമായി എത്തി ഞെട്ടിക്കാനും കമ്പനിക്കായി. മറ്റേതുമല്ല പുതിയ സിറോസ് എസ്‌യുവിയുടെ (Kia Syros SUV) കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. കുറഞ്ഞ വിലയും ഒരുപാട് സൗകര്യങ്ങളുമായി എത്തിയ മോഡലിനെ ആളുകൾ വരവേറ്റുകഴിഞ്ഞു.

കിയ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ സിറോസ് എസ്‌യുവിയുമായി ഒരു സുപ്രധാന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. 2025 ഫെബ്രുവരി ഒന്നിന് പുറത്തിറങ്ങിയ മോഡൽ 15,986 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയാക്കിയതായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അറിയിച്ചു. സിറോസിന്റെ സഹായത്തോടെ മാർച്ച് മാസത്തിൽ ശക്തമായ വിൽപ്പന കണക്കുകൾ നേടിയെടുക്കാനും ബ്രാൻഡിനായിട്ടുണ്ട്.

Kia Syros SUV Crossed 15 000 Unit Sales In India

പോയ മാസം മൊത്തം 25,525 കാറുകളാണ് കിയ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത്. എന്തായാലും പുതിയ കോംപാക്‌ട് എസ്‌യുവിയുടെ വരവ് കമ്പനിക്ക് ബൂസ്റ്റായിട്ടുണ്ട്. വിപണിയിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ 20,000 ബുക്കിംഗുകൾ വാരിക്കൂട്ടിയ ടോൾബോയ് എസ്‌യുവി അതിവേഗത്തിലാണ് 15,986 യൂണിറ്റ് വിൽപ്പന നേടിയെടുത്തിരിക്കുന്നത്. സിറോസിന്റെ ഡീസലിനേക്കാൾ പെട്രോൾ വേരിയന്റുകൾക്കാണ് ഡിമാന്റ്

സിറോസിന്റെ മൊത്തം ബുക്കിംഗുകളുടെ ഏകദേശം 67 ശതമാനത്തോളം പെട്രോൾ എഞ്ചിൻ വേരിയന്റുകൾക്കും ബാക്കി 33 ശതമാനം ഉപഭോക്താക്കൾ ഡീസലിനുമാണ് ലഭിച്ചിരിക്കുന്നതെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വാങ്ങുന്നവരിൽ 46 ശതമാനം പേരും എല്ലാ ഫീച്ചറുകളുമുള്ള ടോപ്പ് വേരിയന്റുകൾക്കാണ് മുൻഗണന കൊടുത്തിരിക്കുന്നത്. HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ ആറ് വകഭേദങ്ങളിലാണ് വണ്ടി വിപണിയിലെത്തുന്നത്.

Kia Syros SUV Crossed 15 000 Unit Sales In India

സിറോസിന് 8.99 ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് കിയയുടെ ഈ കുഞ്ഞൻ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, പനോരമിക് സൺറൂഫ്, എസി കൺട്രോളുകൾക്കായി പ്രത്യേക സ്‌ക്രീൻ, പിൻ നിര സീറ്റുകൾക്കായി റീക്ലൈൻ, സ്ലൈഡ് ഫംഗ്ഷൻ എന്നിവ ഈ പുതിയ സബ്-ഫോർ-മീറ്റർ എസ്‌യുവിയുടെ ചില മികച്ച സവിശേഷതകളാണ്.

ചാരിയിരിക്കുന്നതും സ്ലൈഡുചെയ്യാവുന്നതുമായ റിയർ സീറ്റുകൾ, കിയ കണക്റ്റ് 2.0, OTA അപ്‌ഡേറ്റുകൾ, 64 നിറങ്ങളിൽ ആംബിയൻ്റ് മൂഡ് ലൈറ്റിംഗ് എന്നിവയും കൂടിയാവുമ്പോൾ ലക്ഷ്വറി എസ്‌യുവിയുടെ എല്ലാ ടച്ചും സിറോസിൽ കിട്ടും. ഒപ്പം ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, ഇന്റൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, പ്യൂട്ടർ ഒലിവ്, ഫ്രോസ്റ്റ് ബ്ലൂ എന്നിവയുൾപ്പെടെ 8 കളർ ഓപ്ഷനുകളും മോഡലിലുണ്ട്.

Kia Syros SUV Crossed 15 000 Unit Sales In India

മുകളിൽ പറഞ്ഞതുപോലെ 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് നോക്കിയാലും ആർക്കും നിരാശപ്പെടേണ്ടി വരില്ലെന്ന് കിയ ഉറപ്പ് പറയുന്നുണ്ട്.

കിയ സിറോസ് പെട്രോൾ മാനുവൽ വേരിയന്റുകൾ 18.2 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ എസ്‌യുവിയുടെ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ മൈലേജാണ് പറയുന്നത്. ഇനി സിറോസ് ഡീസൽ മാനുവൽ മോഡലുകൾ 20.75 കിലോമീറ്റർ മൈലേജും ഡീസൽ ഓട്ടോമാറ്റിക് 17.65 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്. ഇനി വേഗത്തിൽ വിറ്റഴിയുന്നതോടെ സിറോസിലേക്ക് ആളുകൾ കൂടുതൽ ശ്രദ്ധിക്കുമെന്ന കാര്യവും ഉറപ്പാണ്.

More from DriveSpark

Article Published On: Wednesday, April 2, 2025, 17:55 [IST]
English summary
Kia syros suv crossed 15000 unit sales in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X