സ്വിഫ്റ്റും ബലേനോയും വാങ്ങാനിരുന്നവർ കിയ ഷോറൂമിലേക്ക് വണ്ടിതിരിക്കും, 8.99 ലക്ഷമുണ്ടേൽ പോർച്ചിൽ സിറോസ് എത്തും

നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് കിയ ഇന്ത്യ. പ്രതീക്ഷിച്ചതുപോലെ തന്നെ താങ്ങാനാവുന്ന വില നിലവാരത്തിൽ വാഹനത്തെ അവതരിപ്പിച്ചത് കമ്പനിയെ സംബന്ധിച്ച് വലിയ നേട്ടമായേക്കും. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലായി വരുന്ന കിയ സിറോസിന് 8.99 ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ജനുവരി 3 മുതൽ എസ്‌യുവിക്കായുള്ള പ്രീ-ബുക്കിംഗുകൾ ആരംഭിച്ചിരുന്നു. വില കേട്ടിട്ട് ബുക്ക് ചെയ്യാനിരുന്നവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി സിറോസ് ഇനിയും ബുക്ക് ചെയ്യാം.

ഫെബ്രുവരി പകുതി മുതലായിരിക്കും വാഹനത്തിനായുള്ള ഡെലിവറികൾ ആരംഭിക്കുക. കിയ സിറോസിന്റെ ടോപ്പ് എൻഡ് HTX+ വേരിയന്റിൽ ADAS പാക്കേജ് ഓപ്ഷണൽ എക്സ്ട്രാ ആയിട്ടാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. ആയതിനാൽ ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം വേണമെന്നുള്ളവർക്ക് എക്സ്ഷോറൂം വിലയിൽ നിന്നും അധികമായി 80,000 രൂപ മുടക്കേണ്ടി വരും.

Kia Syros SUV Launched Price Starts From Rs 8 99 Lakh

വിലയുടെ കാര്യത്തിൽ സോനെറ്റിനും സെൽറ്റോസിനും ഇടയിലാണ് സിറോസ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരു പ്രീമിയം കോംപാക്‌ട് എസ്‌യുവി എന്നുവേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. അത്രയധികം ഫീച്ചറുകൾ കുത്തിനിറച്ചാണ് കിയ തങ്ങളുടെ ടോൾബോയ് മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആഗോള വിപണികളിലെ കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ EV9, EV3 എന്നിവയിൽ നിന്നാണ് സിറോസിന്റെ ഡിസൈൻ കടമെടുത്തിരിക്കുന്നത്.

പുതുക്കി പണിത കിയയുടെ K1 പ്ലാറ്റ്‌ഫോമിലാണ് സിറോസ് പണികഴിപ്പിച്ചിരിക്കുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ട്രാൻസ്മിഷനിലേക്ക് നോക്കിയാൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഓപ്ഷനുകളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. മൈലേജിന്റെ കാര്യത്തിലും ആള് മോശക്കാരനല്ല കേട്ടോ.

Kia Syros SUV Launched Price Starts From Rs 8 99 Lakh

പെട്രോൾ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 18.2 കിലോമീറ്റർ മൈലേജ് പറയുമ്പോൾ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. മറുവശത്ത്, ഡീസൽ വേരിയന്റ് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി 20.75 കിലോമീറ്റർ മൈലേജും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 17.65 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നുവെന്നും കിയ പറയുന്നു.

HTX, HTX+, HTX+ (O), HTK+, HTK, HTK (O) എന്നിങ്ങനെ ആറ് വ്യത്യസ്ത വേരിയന്റുകളാണ് കിയ സിറോസിനുള്ളത്. ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, ഇന്റൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, പ്യൂട്ടർ ഒലിവ്, ഫ്രോസ്റ്റ് ബ്ലൂ എന്നിവയുൾപ്പെടെ 8 കളർ ഓപ്ഷനുകളിലാണ് കിയ സിറോസ് വാഗ്ദാനം ചെയ്യുന്നത്. വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി എല്ലാ വകഭേദങ്ങളിലും ഫീച്ചറുകൾ കുത്തിനിറച്ചിട്ടുമുണ്ട്.

Kia Syros SUV Launched Price Starts From Rs 8 99 Lakh

എസ്‌യുവിയുടെ ബേസ് മോഡലിൽ പോലും നിരവധി ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആളുകളെ കൈയിലെടുക്കാൻ പ്രാപ്‌തമാണ്. സ്റ്റൈലിഷ് 17 ഇഞ്ച് ക്രിസ്റ്റൽ-കട്ട് അലോയ് വീലുകൾ, സ്ലീക്ക് എൽഇഡി ഡിആർഎല്ലുകളുകൾ, പനോരമിക് സൺറൂഫ്, എല്ലാ യാത്രക്കാർക്കും വേണ്ടിയുള്ള ഫസ്റ്റ്-ഇൻ-സെഗ്മെന്റ് വെന്റിലേറ്റഡ് സീറ്റുകൾ, 30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളെല്ലാം യാത്ര ആനന്ദകരമാക്കും.

കഴിഞ്ഞില്ല, ചാരിയിരിക്കുന്നതും സ്ലൈഡുചെയ്യുന്നതുമായ ഫംഗ്ഷനുകളുള്ള റിയർ സീറ്റുകളും കൂടിയാവുമ്പോൾ കിയ സിറോസിന് മൊത്തത്തിൽ വേറിട്ടുനിൽക്കാൻ കഴിയും. കിയ കണക്റ്റ് 2.0, OTA അപ്‌ഡേറ്റുകൾ, 64 നിറങ്ങളിൽ ആംബിയൻ്റ് മൂഡ് ലൈറ്റിംഗ് എന്നിവയും കൂടിയാവുമ്പോൾ ലക്ഷ്വറി എസ്‌യുവിയുടെ എല്ലാ ടച്ചും സിറോസിൽ കിട്ടും. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ ആഡംബര കാറുകളെ വരെ നാണിപ്പിക്കാൻ കിയയുടെ പുത്തൻ മോഡലിനാവുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Saturday, February 1, 2025, 10:54 [IST]
English summary
Kia syros suv launched price starts from rs 8 99 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X