കിയയുടെ ആദ്യ ഫ്ലോപ്പ്? 5-സ്റ്റാർ സേഫ്റ്റിയും കിടു ഫീച്ചറുകളുമുള്ള എസ്‌യുവി പോയമാസം ആകെ വാങ്ങിയത് 774 പേർ

ഇന്ത്യയിലും ഏറെ ആരാധകരുള്ള വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് കിയ. സെൽറ്റോസുമായി രാജ്യത്ത് എത്തുമ്പോൾ ഇത്ര വലിയ വിജയമാവുമെന്ന് കമ്പനി പോലും വിചാരിച്ചിട്ടുണ്ടാവില്ല. അതുവരെ വാഹനങ്ങളിൽ അങ്ങനെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഡിസൈൻ, ഫീച്ചറുകൾ എന്നിവയുമായി എത്തിയ മിഡ്-സൈസ് എസ്‌യുവിയെ ജനം വേഗം നെഞ്ചിലേറ്റി. പിന്നീട് സോനെറ്റും കാർണിവലും കാരെൻസും എല്ലാം എത്തിയപ്പോഴും ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അങ്ങനെ പുറത്തിറക്കിയ കിയയുടെ എല്ലാ എസ്‌യുവികളേയും ജനം ആരാധിച്ചു. പിന്നീടാണ് ഒരു പരീക്ഷണമെന്ന പോലെ സിറോസ് എന്നൊരു ടോൾബോയ് സ്പോർട് യൂട്ടിലിറ്റി വാഹനത്തെ കൂടി അവതരിപ്പിക്കുന്നത്.

ഇന്ത്യൻ വിപണിക്കായി കാറുകൾ ഒരുക്കുന്നതിൽ പ്രത്യേകം കഴിവുള്ളവരാണ് ഹ്യുണ്ടായിയുടെ കസിൻ ബ്രാൻഡായ കിയയെന്ന് ഏവർക്കും അറിയാം. അത്തരത്തിൽ നമ്മുടെ നിരത്തുകൾക്ക് ശരിക്കും അനുയോജ്യമായൊരു കോംപാക്‌ട് എസ്‌യുവിയായിരുന്നു സിറോസ്. പല ആഡംബര കാറുകളിലും മാത്രം കണ്ടിരുന്ന ഫീച്ചറുകളെല്ലാം ചെറിയ വിലയ്ക്ക് എത്തിക്കാൻ ഈ മോഡലിലൂടെ കിയയ്ക്ക് സാധിക്കുകയും ചെയ്‌തു.

Kia Syros SUV Posted Only 774 Unit Sales In June 2025

ഒതുക്കമുള്ള രൂപത്തോടൊപ്പം ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ റേറ്റിംഗും കൂടിയായപ്പോൾ സിറോസ് ചൂടപ്പം പോലെ വിറ്റഴിയുമെന്നായിരുന്നു കിയയുടെ പ്രതീക്ഷ. തുടക്കത്തിൽ വിൽപ്പനയ്ക്ക് വേഗമുണ്ടായിരുന്നുവെങ്കിലും ഇപ്പോഴിതാ സിറോസിന്റെ കച്ചോടത്തിൽ ആകെ നഷ്ടം നേരിടുകയാണ് കമ്പനി. 2025 ജൂൺ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ കിയയുടെ ഏറ്റവും പുതിയ മോഡലിന്റെ വിൽപ്പന വെറും 774 യൂണിറ്റായി കുറഞ്ഞു.

ഈ പെട്ടെന്നുള്ള കുറവ് സിറോസ് കിയയുടെ ആദ്യത്തെ വലിയ ഫ്ലോപ്പായോ എന്നാണ് പലരും ചിന്തിക്കുന്നത്. ഇന്ത്യക്കാരുടെ കാർ എന്ന സ്വപ്നത്തെ പൊളിച്ചെഴുതാൻ എത്തിയ പ്രായോഗികമായ വണ്ടി മുക്കും കുത്തി വീഴുകയാണ്. 2025 ഫെബ്രുവരിയിലാണ് സിറോസ് ആദ്യമായി വിപണിയിൽ എത്തുന്നത്. അന്ന് പല കാരണങ്ങളാലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനും ടോൾബോയിക്കായിരുന്നു.

Kia Syros SUV Posted Only 774 Unit Sales In June 2025

വെറും അഞ്ച് മാസത്തിനുള്ളിൽ, സിറോസ് 25,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. അതുല്യമായ ഡിസൈൻ, വിശാലമായ ഇന്റീരിയർ, ഫീച്ചർ റിച്ച് ക്യാബിൻ എന്നിവയെല്ലാം ഇത്രയും ചെറിയ വിലയ്ക്ക് കിട്ടുന്നത് അപൂർവമായ കാര്യമായതിനാൽ ഇന്ത്യക്കാർ ചാടിവീഴുകയായിരുന്നു. അവിടുന്നാണ് മാസങ്ങൾക്കകം വണ്ടിയുടെ കച്ചോടം 774 യൂണിറ്റായി ചുരുങ്ങിയത്. 2025 മെയ് മാസത്തിലെ 3,611 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്രയും വലിയ സംഖ്യയായി കുറഞ്ഞതിനെ മറികടക്കാൻ കമ്പനി എന്തെങ്കിലും ചെയ്‌തേ മതിയാവൂ.

നിലവിൽ 9.50 ലക്ഷം മുതൽ 17.80 ലക്ഷം രൂപ വരെയാണ് കിയ സിറോസിനായി വരുന്ന എക്സ്ഷോറൂം വില. HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ ആറ് വകഭേദങ്ങളും വണ്ടിയിലുണ്ട്. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിൽ വാഗ്‌ദാനം ചെയ്യുന്നത്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.

Kia Syros SUV Posted Only 774 Unit Sales In June 2025

മൈലേജിന്റെ കാര്യത്തിലേക്ക് നോക്കിയാലും സിറോസ് മിടുക്കാനാണെന്ന് വേണം പറയാൻ. കിയ സിറോസ് പെട്രോൾ മാനുവൽ വേരിയന്റുകൾ 18.2 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുമ്പോൾ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പറയുന്നത്. സിറോസ് ഡീസൽ മാനുവൽ മോഡലുകൾ 20.75 കിലോമീറ്റരും ഡീസൽ ഓട്ടോമാറ്റിക് 17.65 കിലോമീറ്റർ മൈലേജും തരും.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്ന 30 ഇഞ്ച് പനോരമിക് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകൾ, സ്ലൈഡിംഗ്, റീക്ലൈനിംഗ് റിയർ സീറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എഞ്ചിൻ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജർ, യുഎസ്ബി സി കണക്ഷനുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, പനോരമിക് സൺറൂഫ് എന്നിവയാണ് കിയ സിറോസിലെ പ്രധാന ഫീച്ചറുകൾ.

Kia Syros SUV Posted Only 774 Unit Sales In June 2025

ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങി 16 അഡാപ്റ്റീവ് സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലെവൽ 2 സാങ്കേതികവിദ്യയും കിയ സിറോസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതൊരു ഓപ്ഷണൽ എക്സ്ട്രയായി അവതരിപ്പിച്ചിരിക്കുന്നതിനാൽ ADAS വേണമെന്നുള്ളവർക്ക് എക്സ്ഷോറൂം വിലയിൽ നിന്നും അധികമായി 80,000 രൂപ മുടക്കേണ്ടി വരും.

More from DriveSpark

Article Published On: Thursday, July 24, 2025, 8:35 [IST]
English summary
Kia syros suv posted only 774 unit sales in june 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X