ക്രിസ്മസ് ബമ്പർ അടിച്ചാൽ ഒന്ന് വാങ്ങാല്ലോ, ഫെബ്രുവരി കളറാക്കാൻ വരുന്ന പുത്തൻ കാറുകൾ നോക്കിവെച്ചോ

ഇക്കഴിഞ്ഞ മാസത്തേതു പോലെ തന്നെ ഫെബ്രുവരി മാസത്തിലും ഇന്ത്യൻ വിപണിയിലേക്ക് ധാരാളം പുത്തൻ കാറുകളാണ് കടന്നുവരാൻ പോവുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിച്ച മിക്ക കാറുകളും നിരത്തിലേക്ക് എത്താൻ റെഡിയായി കഴിഞ്ഞിരിക്കുമ്പോൾ ചുരുങ്ങിയത് 3 പുത്തൻ മോഡലുകളെങ്കിലും ഇന്ത്യക്കാർക്ക് ലഭിക്കും. അതോടൊപ്പം കിയയുടെ പുത്തൻ കോംപാക്‌ട് എസ്‌യുവിയുടെ വിലയും അറിയാം. പുതിയൊരു വണ്ടി വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരിൽ പലർക്കും പറ്റിയ മോഡലുകളാണ് വരാനിരിക്കുന്നത്. ഫെബ്രുവരിയിൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ കാറുകളുടെ പട്ടിക നോക്കിയാലോ?

കിയ സിറോസ്: ഫെബ്രുവരി ഒന്നിന് തന്നെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ തങ്ങളുടെ പുത്തൻ കോംപാക്‌ട് എസ്‌യുവിയുടെ വില പ്രഖ്യാപിക്കും. ഡിസംബറിൽ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാഹനം ഇതിനോടകം പലരുടേയും ഡ്രീം കാറുകളിൽ ഒന്നായി മാറിയിട്ടുണ്ട്. ആള് വലിപ്പിത്തിന്റെ കാര്യത്തിൽ ചെറുതായിരിക്കുമെങ്കിലും പ്രീമിയം വാഹനമായാണ് പണികഴിപ്പി്ച്ചിരിക്കുന്നത്. സോനെറ്റിനും സെൽറ്റോസ് എസ്‌യുവികൾക്കും ഇടയിലായിരിക്കും സിറോസ് സ്ഥാനം പിടിക്കുക.

Kia Syros To MG M9 EV Top Car Launches In 2025 February

എതിരാളികളെ അപേക്ഷിച്ച് കൂടുതൽ സ്പേസ് വാഗ്ദാനം ചെയ്യുന്ന ഒരു ബോക്‌സി, ടോൾബോയ് എസ്‌യുവിയാണ് സിറോസ്. സ്ലൈഡിംഗ്, റീക്ലൈനിംഗ് റിയർ സീറ്റുകൾ, പിൻസീറ്റ് യാത്രക്കാർക്കുള്ള സീറ്റ് വെന്റിലേഷൻ, എല്ലാ വിൻഡോകൾക്കും വൺ-ടച്ച് അപ്പ് ആൻഡ് ഡൗൺ ഫംഗ്ഷൻ, 30 ഇഞ്ച് വലിപ്പമുള്ള ത്രീ-സ്‌ക്രീൻ സജ്ജീകരണം തുടങ്ങിയ നിരവധി ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് സവിശേഷതകളോടെയാണ് കിയയുടെ കോംപാക്‌ട് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.

1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാവും കിയ സിറോസിന് തുടിപ്പേകാൻ എത്തുക. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിസിടി ഗിയർബോക്‌സ് ഓപ്ഷനുകളും വാഹനത്തിലുണ്ടാവും. വേരിയന്റുകളെ ആശ്രയിച്ച് സിറോസ് 17.65 കിലോമീറ്റർ മുതൽ 20.75 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് കിയ അവകാശപ്പെടുന്നത്.

Audi RS Q8 Performance

ഔഡി Q8 പെർഫോമൻസ്: ജർമൻ ആഡംബര കാർ ഭീമനായ ഔഡി ഫെബ്രുവരിയിൽ തങ്ങളുടെ ഏറ്റവും പുതിയ Q8 പെർഫോമൻസ് എസ്‌യുവിയെ പുറത്തിറക്കും. ഫെബ്രുവരി 17-ന് ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിരിക്കുന്ന വാഹനം താത്പര്യമുള്ളവർക്ക് 5 ലക്ഷം രൂപയ്ക്ക് ബുക്ക് ചെയ്യാനാവും. 2025 ഓഡി RS Q8 പെർഫോമൻസ് എസ്‌യുവിയിൽ 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനോടെയാണ് ലക്ഷ്വറി മോഡൽ ഇന്ത്യയിലെത്തുക.

എംജി M9 ഇവി: തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രീമിയം 7-സീറ്റർ എംപിവി ഫെബ്രുവരിയിൽ വിപണനത്തിന് എത്തിക്കുമെന്നാണ് വിവരം. ഇലക്ട്രിക് ലിമോസിൻ എന്നും അറിയപ്പെടുന്ന M9 ഇവി എംജിയുടെ ഇന്ത്യയിലെ ആദ്യത്തെ മൂന്ന്-വരി ഇലക്ട്രിക് വാഹനമായിരിക്കും. 2025 ഓട്ടോ എക്സ്പോയിൽ ഔദ്യോഗികമായി അവതരിപ്പിച്ച മൾട്ടി പർപ്പസ് വാഹനത്തിനായുള്ള ബുക്കിംഗ് ജനുവരി 17-ന് തുടങ്ങിയിരുന്നു.

MG M9 EV

എംജി മോട്ടോറിന്റെ ഇന്ത്യയിലെ ഇവി നിരയിൽ ZS ഇവി, കോമറ്റ് ഇവി എന്നിവയ്‌ക്കൊപ്പം M9 ലിമോസിൻ ഇലക്ട്രിക് എംപിവിയും ചേരുന്നതോടെ ലെവൽ മാറും. കിയ EV9, ബിവൈഡി സീലയൺ 7 അല്ലെങ്കിൽ വരാനിരിക്കുന്ന ഹ്യുണ്ടായി അയോണിക് 9 എന്നിവയുമായിട്ടാവും ഇതിന് മത്സരിക്കാനാവുക. ഒപ്പം ടൊയോട്ട വെൽഫെയർ, കിയ കാർണിവൽ തുടങ്ങിയ ആഡംബര വാഹനങ്ങൾക്കും ബദലാവാൻ എംജി M9 ഇവിക്കാവും.

എംജി സൈബർസ്റ്റർ: M9 ഇലക്ട്രിക് എംപിവിയുടെ വരവിന് മുന്നോടിയായി ജെഎസ്ഡബ്ല്യു എംജി മോട്ടോർ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് കാർ സൈബർസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് സാധ്യത. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ഇവിയുടെ ബുക്കിംഗ് നിർമാതാവ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ബ്രാൻഡിന്റെ ഏറ്റവും പുതിയ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും ടൂ-സീറ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറിന്റെ വിപണനം നടക്കുക.

More from DriveSpark

Article Published On: Saturday, February 1, 2025, 9:00 [IST]
English summary
Kia syros to mg m9 ev top car launches in 2025 february
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X