ആ ഡീസൽ എസ്‌യുവിയുടെ ബുക്കിംഗ് നിർത്തിവെച്ച് ടൊയോട്ട, വെബ്സൈറ്റിൽ നിന്നും ഒഴിവാക്കി! കാരണം അറിയണോ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് ടൊയോട്ട. ജൻമദേശം അങ്ങ് ജപ്പാനിലാണെങ്കിലും അമേരിക്കൻ നാടുകളിലും മിഡിൽ ഈസ്റ്റിലും ഏഷ്യൻ വിപണിയിലുമെല്ലാം ടൊയോട്ടയ്ക്കുള്ള ഇമേജ് വേറെ ലെവലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയെന്ന പട്ടം തുടർച്ചയായ അഞ്ചാം തവണയും കരസ്ഥമാക്കിയത് ചുമ്മാതല്ലല്ലോ. ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമാണ് ലെക്‌സസ് എന്ന ബ്രാൻഡ്. ശരിക്കും അമേരിക്കക്കായി പിറവികൊണ്ട വിഭാഗമാണെങ്കിലും പിന്നീട് ലോകംകീഴടക്കുന്ന കാഴ്ച്ച നാം കണ്ടതാണ്. ലക്ഷ്വറി ഫോർ യുഎസ് എന്നതാണ് ലെക്‌സസ് എന്ന പേര്കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ.

എന്തായാലും ലോകത്താകെമാനം ഫാൻസിനെ കൈയിലെടുത്ത ലെക്‌സസിന് ഇന്ത്യയിലും വലിയ സ്വീകാര്യതയാണുള്ളത്. ഇപ്പോഴിതാ ജനപ്രിയ മോഡലുകളിൽ ഒന്ന് വാങ്ങാൻ പദ്ധതിയിട്ടിരുന്നവർക്കുള്ള നിരാശജനകമായ വാർത്തയുമായിട്ടാണ് കമ്പനി ഇപ്പോൾ വന്നിരിക്കുന്നത്. മറ്റേതുമല്ല, ലെക്‌സസ് LX 500d ആഡംബര ഓഫ്-റോഡർ എസ്‌യുവിക്കായുള്ള ബുക്കിംഗ് തത്ക്കാലം സ്വീകരിക്കില്ലെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. ലെക്സസ് ഇന്ത്യ വെബ്‌സൈറ്റിൽ നിന്ന് എസ്‌യുവി നീക്കം ചെയ്‌തിട്ടുമുണ്ട്

Lexus LX 500d Luxury SUV Bookings Temporarily Stopped

2022-ൽ 2.82 കോടി രൂപയ്ക്ക് പുറത്തിറക്കിയ LX 500d ലെക്സസിന്റെ രാജ്യത്തെ ഏക ഡീസൽ എസ്‌യുവിയായിരുന്നു. ഇത് ശരിക്കും ലാൻഡ് ക്രൂയിസറിന്റെ കൂടുതൽ ലക്ഷ്വറി പതിപ്പാണ് കേട്ടോ. പുതിയ മോഡൽ വരുന്നതിന്റെ ഭാഗമായിട്ടാണ് ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഉടൻ എത്തുമെന്ന് സൂചന നൽകുന്നൊരു ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിരുന്നു.

ഇതിന്റെ കാര്യത്തിൽ തീരുമാനമായാൽ ബുക്കിംഗ് ലെക്‌സസ് പുനരാരംഭിക്കും. വരാനിരിക്കുന്ന പുതിയ LX 500d മോഡലിൽ കാര്യമായ പരിഷ്ക്കാരങ്ങളും ഹൈബ്രിഡ് എഞ്ചിനും ഉണ്ടാകുമോ അതോ അതേ ഡീസൽ എഞ്ചിൻ തുടരുമോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ വിലയിൽ നേരിയ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. എന്തായാലും ഡീസൽ എഞ്ചിൻ വിടപറഞ്ഞാൽ അതൊരു തീരാനഷ്ടമായിരിക്കും.

Lexus LX 500d Luxury SUV Bookings Temporarily Stopped

നിലവിലുണ്ടായിരുന്ന ലെക്‌സസ് LX 500d എസ്‌യുവിക്ക് 3.3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരുന്നത്. 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 304 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുമുണ്ട്. പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 8 സെക്കന്റുകൾ കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും മോഡലിനാവുമായിരുന്നു.

അതേസമയം പരമാവധി വേഗം മണിക്കൂറിൽ 210 കിലോമീറ്ററായി ലെക്‌സസ് നിജപ്പെടുത്തിയിട്ടുമുണ്ട്. ഡിസൈനിലേക്ക് വന്നാൽ സ്റ്റൈലിഷ് രൂപമാണ് വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. ലെക്സസ് സിഗ്നേച്ചർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, വലിയ അലോയ് വീലുകൾ എന്നിവയാണ് ലെക്‌സസിന്റെ ആഡംബര എസ്‌യുവിക്ക് മിഴിവേകുന്നത്.

Lexus LX 500d Luxury SUV Bookings Temporarily Stopped

12.3 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, രണ്ട് വരികളിലെയും സീറ്റുകളുടെ ഇലക്ട്രോണിക് അഡ്ജസ്റ്റ്‌മെന്റ്, 8 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിജിസ്റ്റൽ ക്ലസ്റ്റർ, പിൻസീറ്റ് യാത്രക്കാർക്ക് വയർലെസ് റിമോട്ട് കൺട്രോളോടുകൂടിയ രണ്ട് 11.6-ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, ഇലക്‌ട്രോണിക് പവർ സ്റ്റിയറിംഗ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ്, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് എന്നിവയെല്ലാമായിരുന്നു ലെക്‌സസ് LX 500d എസ്‌യുവിലെ പ്രധാന ഫീച്ചറുകൾ.

നോർമൽ, ഇക്കോ, കംഫർട്ട്, സ്‌പോർട്ട്, സ്‌പോർട്ട് എസ്, സ്‌പോർട്ട് എസ് പ്ലസ്, കസ്റ്റം തുടങ്ങിയ ഡ്രൈവ് മോഡുകൾ, ഡേർട്ട്, സാൻഡ്, മഡ്, ഡീപ് സ്നോ, റോക്ക്, ഓട്ടോ മോഡ് എന്നിവ ഉൾപ്പെടുന്ന മൾട്ടി-ടെറൈൻ മോഡുകൾ, ഇലക്‌ട്രോണിക് കൺട്രോൾഡ് ബ്രേക്കുകൾ (ECB), അഡാപ്റ്റീവ് വേരിയബിൾ സസ്‌പെൻഷൻ, ആക്റ്റീവ് ഹൈറ്റ് കൺട്രോൾ സസ്‌പെൻഷൻ, ഫിംഗർപ്രിന്റ് ആധികാരികത, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ക്ലിയറൻസ് സോണാർ തുടങ്ങിയവയാണ് വാഹനത്തിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ.

More from DriveSpark

Article Published On: Friday, February 14, 2025, 14:18 [IST]
English summary
Lexus lx 500d luxury suv bookings temporarily stopped here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X