ഡിസയറിന് പിന്നാലെ ക്രാഷ് ടെസ്റ്റിൽ മാനംകാത്ത് ഫ്രോങ്ക്‌സ്, ഇരിപ്പരീക്ഷയിൽ 4-സ്റ്റാർ റേറ്റിംഗുമായി എസ്‌യുവി

വാഹനം വാങ്ങുമ്പോൾ സേഫ്റ്റിക്കും പ്രാധാന്യം കൊടുക്കുന്നവരായി മാറിയിരിക്കുകയാണ് ഇന്ത്യക്കാരും. പുത്തനൊരു കാർ വാങ്ങാൻ പോവുമ്പോൾ ആദ്യം പരിശോധിക്കുന്നതും അന്വേഷിക്കുന്നതും ക്രാഷ് ടെസ്റ്റ് സ്കോറും നിർമാണ നിലവാരവുമെല്ലാമാണ്. സുരക്ഷയുടെ കാര്യത്തിൽ പണ്ട് പഴി കേട്ടിരുന്നവരാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. പപ്പടമാണെന്ന കളിയാക്കി പേരുകളെല്ലാം കേട്ടിരിക്കുമ്പോഴാണ് ഏറ്റവും പുതിയ ഡിസയർ (Maruti Dzire) പുറത്തിറക്കി ചീത്തപ്പേരുകളെല്ലാം കമ്പനി മായിച്ചത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ഇടിച്ചിട്ട് ഡിസയർ മാരുതിയുടെ മാനം കാത്തു.

അങ്ങനെ മാരുതിയുടെ പുത്തൻ കാറുകൾക്കെല്ലാം കൂടുതൽ സേഫ്റ്റിയുണ്ടെന്ന് തെളിയിക്കാനും കമ്പനിക്കായി. ഇപ്പോഴിതാ ഇതിന് പിന്നാലെ മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോൾ. മെയ്‌ഡ് ഇൻ ഇന്ത്യ ഫ്രോങ്ക്സിന്റെ ജാപ്പനിലെ ഇടിപ്പരീക്ഷയുടെ റിസൾട്ടാണ് ഇതെന്ന് മാത്രം. ജപ്പാൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (JNCAP) ക്രോസ്ഓവർ സ്റ്റൈൽ എസ്‌യുവിക്ക് 4-സ്റ്റാർ റേറ്റിംഗാണ് സ്വന്തമാക്കാനായത്.

Made-in-India Suzuki Fronx Gets 4-Star Safety Rating In Japan NCAP

ഇടിപ്പരീക്ഷയിൽ 193.8 പോയിന്റിൽ 163.75 പോയിന്റുമായാണ് സുസുക്കി ഫ്രോങ്ക്‌സ് 4 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കിയിരിക്കുന്നത്. ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയ ഫ്രോങ്ക്സ് പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണെന്നത് രാജ്യത്തിന്റെ യശസുയർത്തുന്ന കാര്യമാണ്. കൂടാതെ ഇന്ത്യയിൽ വിൽക്കുന്ന ഫ്രോങ്ക്സിനേക്കാൾ ചില അധിക സുരക്ഷാ സവിശേഷതകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.

പ്രിവെന്റീവ് സേഫ്റ്റി പെർഫോമൻസിൽ ഫ്രോങ്ക്‌സ് 85.8 പോയിന്റുകളിൽ 79.42 പോയിന്റുകൾ നേടിയപ്പോൾ കൊളിഷൻ സേഫ്റ്റി ടെസ്റ്റിൽ വാഹനത്തിന് 100-ൽ 76.33 പോയിന്റുകളാണ് നേടാനായത്. അതേസമയം പെഡസ്ട്രിയൻ ലെഗ് പ്രൊട്ടക്ഷൻ പരിശോധനയിൽ കാറിന് മുഴുവൻ സ്കോറും കരസ്ഥമാക്കാനായിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിലും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മാരുതി കാറികളിലൊന്നാണ് ഇതെന്നതിനാൽ ഇടിപ്പരീക്ഷയുടെ ഫലങ്ങൾ സുപ്രധാനമാണ്.

Made-in-India Suzuki Fronx Gets 4-Star Safety Rating In Japan NCAP

സൈഡ് കൊളീഷൻ ടെസ്റ്റ് (ഡ്രൈവറുടെ സീറ്റ്), ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ സിസ്റ്റം ടെസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (സൈക്ലിസ്റ്റ്) ടെസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം ടെസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം ടെസ്റ്റ്, ഫുൾ-റാപ്പ് ഫ്രണ്ടൽ കൊളീഷൻ ടെസ്റ്റ് (ഡ്രൈവറുടെ സീറ്റ്) എന്നിവയ്ക്ക് അഞ്ചിൽ അഞ്ച് സ്കോറും ഇടിച്ചിടാനും മെയ്ഡ് ഇൻ ഇന്ത്യ സുസുക്കി ഫ്രോങ്ക്‌സിനായി.

ഫുൾ-റാപ്പ് ഫ്രണ്ടൽ കൊളീഷൻ ടെസ്റ്റ് (റിയർ പാസഞ്ചർ സീറ്റ്), ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (ഇന്റർസെക്ഷൻ) ടെസ്റ്റ്, പെഡസ്ട്രിയൻ ഹെഡ് പ്രൊട്ടക്ഷൻ പെർഫോമൻസ് ടെസ്റ്റ് എന്നിവയ്ക്ക് അഞ്ചിൽ മൂന്ന് സ്കോറും ലഭിച്ചു. പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡർ (PSBR) ടെസ്റ്റ്, നെക്ക് ഇൻജുറി പ്രൊട്ടക്ഷൻ റിയർ-എൻഡ് കൊളീഷൻ പെർഫോമൻസ് ടെസ്റ്റ്, പെഡൽ മിസ് ആപ്ലിക്കേഷൻ പ്രിവൻഷൻ ടെസ്റ്റ്, ഹൈ-പെർഫോമൻസ് ഹെഡ്‌ലൈറ്റ് ടെസ്റ്റ്, ഓഫ്‌സെറ്റ് ഫ്രണ്ടൽ കൊളീഷൻ ടെസ്റ്റ് എന്നിവയ്ക്ക് ഫ്രോങ്ക്സ് അഞ്ചിൽ നാല് സ്കോർ നേടി.

Made-in-India Suzuki Fronx Gets 4-Star Safety Rating In Japan NCAP

2023 ഓട്ടോ എക്സ്പോയിൽ ജിംനിക്കൊപ്പം സർപ്രൈസായി കൊണ്ടുവന്ന ഫ്രോങ്ക്‌സ് വമ്പൻഹിറ്റാണ് നേടിയത്. കൂപ്പെ പോലുള്ള സ്റ്റൈലിംഗും താങ്ങാനാവുന്ന വിലയുമാണ് ക്രോസ്ഓവർ എസ്‌യുവിക്ക് ഇത്രയും ഫാൻസിനെ നേടിക്കൊടുത്തത്. 7.54 ലക്ഷം രൂപ മുതൽ 13.04 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഫ്രോങ്ക്സിനായി നിലവിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഫ്രോങ്ക്‌സ് വാങ്ങാനാവുക. NA എഞ്ചിൻ 89 bhp പരമാവധി കരുത്തിൽ 113 Nm torque ഉൽപ്പാദിപ്പിക്കമ്പോൾ ടർബോ യൂണിറ്റ് 99 bhp പവറിൽ 147 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ, എഎംടി അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഫ്രോങ്ക്‌സിലെ ട്രാൻസ്മിഷൻ കോമ്പിനേഷനുകൾ.

More from DriveSpark

Article Published On: Wednesday, May 14, 2025, 17:03 [IST]
English summary
Made in india suzuki fronx gets 4 star safety rating in japan ncap details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X