കുറച്ച് ബഹുമാനം ആവാം, യമണ്ടൻ കാറുകളുള്ള ഓസ്ട്രേലിയൻ പൊലീസിൽ ചേർന്ന് ഇന്ത്യയുടെ സ്വന്തം ജിംനി

മാരുതി സുസുക്കിയോട് ഇന്ത്യക്കാർ ചോദിച്ച് അവതരിപ്പിച്ച വാഹനമായിരുന്നു ജിംനി. ഐതിഹാസികനായ ജിപ്‌സിയുടെ പിൻഗാമിയായി എത്തിയ 5-ഡോർ മോഡൽ ഓഫ്-റോഡ് എസ്‌യുവി സെഗ്മെന്റിലെ തന്നെ ഏറ്റവും പ്രായോഗികമായ മോഡലായിട്ടാണ് രാജ്യത്തേക്ക് കടന്നുവന്നത്. എന്നാൽ വലിപ്പത്തിന് ഇണങ്ങാത്ത വിലയിട്ടത് ആളുകൾക്ക് അങ്ങ് കാര്യമായി ബോധിച്ചില്ലെന്ന് വേണം പറയാൻ. അങ്ങനെ മാരുതിയുടെ സ്വപ്‌നങ്ങൾക്ക് എതിരായി ജിംനിയുടെ വിൽപ്പന കൂപ്പുകുത്തി വീഴുകയും ചെയ്‌തു. കൂടെ ഥാർ റോക്‌സ് കളത്തിലെത്തിയതും ജിംനിക്ക് ക്ഷീണമായെന്ന് പറയുന്നതാവും ശരി. ഇന്ത്യക്കാർക്ക് വേണ്ടെങ്കിലും വിദേശ രാജ്യങ്ങളിൽ വാഹനത്തിന് കൾട്ട് സ്റ്റാറ്റസാണുള്ളത്.

അല്ലെങ്കിൽ പിന്നെ അവിടുത്തെ പൊലീസിലൊക്കെ കയറാൻ ചുമ്മാതങ്ങ് പറ്റില്ലല്ലോ. അതും അങ്ങ് ഓസ്ട്രിലേയൻ പൊലീസിലാണ് ജിംനി ചാർജ് എടുത്തിരിക്കുന്നത്. "സർജന്റ് ജിം" എന്ന് വിളിക്കപ്പെടുന്ന ജിംനി പൊലീസ് കാർ ന്യൂ സൗത്ത് വെയിൽസിലെ മക്വാരി പൊലീസ് ക്രൈം പ്രിവൻഷൻ യൂണിറ്റിലാണ് സേവനം നൽകാനായി എത്തിയിരിക്കുന്നത്. മെയ്ഡ് ഇൻ ഇന്ത്യ മോഡൽ കൂടിയാവുമ്പോൾ നമുക്ക് അഭിമാനിക്കാവുന്ന വിഷയം കൂടിയാണ് കേട്ടോ.

Made In India Suzuki Jimny SUV Joins The Australian Police Force

ഇന്ത്യയിൽ നിർമിച്ച സുസുക്കി ജിംനി 5-ഡോർ എസ്‌യുവിയെ ഓസ്‌ട്രേലിയയിൽ ജിംനി XL എന്നാണ് വിളിക്കുന്നത്. കുറ്റവാളികളെ പിന്തുടരുന്നതിനുപകരം സ്കൂളുകളിലും സമൂഹങ്ങളിലും ഇടപെടുന്നതിനായിരിക്കും സുസുക്കി ജിംനി ന്യൂ സൗത്ത് വെയിൽസിലെ മക്വാരി പൊലീസ് ക്രൈം പ്രിവൻഷൻ യൂണിറ്റിൽ ഉപയോഗിക്കുക. ബിഎംഡബ്ല്യു 5 സീരീസ്, കിയ സ്റ്റിംഗർ, ഫോക്‌സ്‌വാഗൺ പാസാറ്റ്, തുടങ്ങിയ ഓസ്‌ട്രേലിയൻ പൊലീസ് ഫ്ലീറ്റിലെ വലിയ കാറുകൾക്കൊമാണ് ജിംനി ഇനി സേവനമനുഷ്ഠിക്കുക.

പൊലീസിലെത്തിയ വാഹനത്തിനെ പ്രത്യേക നിറംനൽകിയിട്ടുമുണ്ട്. വൈറ്റ് കളർ ഓപ്ഷനിൽ ചുവപ്പും നീലയും നിറങ്ങളിലുള്ള സ്റ്റിക്കറുകൾ ചേർത്താണ് എസ്‌യുവിയെ പൊലീസ് വാഹനമാക്കി മാറ്റിയിരിക്കുന്നത്. ഒപ്പം മഞ്ഞ നിറത്തിലുള്ള ഹൈലൈറ്റും നൽകിയിരിക്കുന്നതും കാണാൻ രസമാണ്. സജീവമായി സേവനത്തിലേക്ക് ഇറങ്ങുമ്പോൾ സൈറണും ചുവപ്പും നീലയും ലൈറ്റുകളും കാണുമെന്ന് പ്രതീക്ഷിക്കാം.

Made In India Suzuki Jimny SUV Joins The Australian Police Force

പൊലീസ് ഡ്യൂട്ടിക്കായി എത്തുന്ന ജിംനിക്ക് എന്തെങ്കിലും മെക്കാനിക്കൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. മിക്കവാറും അതുണ്ടാവാനുള്ള സാധ്യതകൾ വളരെ വിരളമാണ്. ജിംനിയുടെ ഒതുക്കമുള്ള രൂപം ചെറിയ റോഡുകളിലൂടെയെല്ലാം അനായാസം കയറ്റിക്കൊണ്ട് പോവാൻ സഹായിക്കുന്ന കാര്യമാണെങ്കിലും ടേണിംഗ് റേഡിയസ് കുറവായത് ചിലപ്പോൾ വെല്ലുവിളിയായേക്കാം.

ഓസ്‌ട്രേലിയൻ-സ്പെക്ക് സുസുക്കി ജിംനി XL എസ്‌യുവിക്ക് 99 bhp കരുത്തിൽ പരമാവധി 130 Nm പീക്ക് ടോർക്ക് വികസിപ്പിക്കുന്ന പരിചിതമായ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണ് എസ്‌യുവിയിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നത്. അതായത് മാനുവൽ ഓപ്ഷൻ ഇവിടെ ലഭ്യമല്ലെന്ന് ചുരുക്കം.

Made In India Suzuki Jimny SUV Joins The Australian Police Force

ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും. അതിനാൽ ഏത് തരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനാവും. ഇന്ത്യയിൽ 12.75 ലക്ഷം രൂപ മുതൽ 14.95 ലക്ഷം രൂപ വരെയാണ് മാരുതി ജിംനിയുടെ എക്സ്ഷോറൂം വില വരുന്നത്. ലാഡർ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്ന എസ്‌യുവി ഈ സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡൽ കൂടിയാണ്.

ഏകദേശം 1,200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളതെന്നാണ് കണക്കുകൾ. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളും ജിംനി എസ്‌യുവിയിൽ സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Sunday, June 29, 2025, 15:00 [IST]
English summary
Made in india suzuki jimny suv joins the australian police force
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X