ടാറ്റയ്ക്ക് പറ്റുമോ ഇതുപോലെ, 70 ദിവസത്തിൽ വാങ്ങിയത് 10,000 പേർ! സൂപ്പർഹിറ്റായി മഹീന്ദ്രയുടെ ഇ-എസ്‌യുവികൾ

ഇലക്‌ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോർസും എംജിയുമെല്ലാം പണംവാരുന്നത് കണ്ടുനിൽക്കാൻ മാത്രം യോഗമുണ്ടായിരുന്നവരാണ് മഹീന്ദ്ര. ആദ്യം പുറത്തിറക്കിയ XUV400 എന്ന ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവി അമ്പേ പരാജയപ്പെട്ടപ്പോൾ വൈദ്യുത വാഹന രംഗത്ത് മഹീന്ദ്രയ്ക്ക് ഭാവിയില്ലെന്ന് പ്രവചിച്ചവരായിരുന്നു അധികവും. എന്നാൽ വിമർശകരുടെ വായ അടപ്പിച്ചുകൊണ്ട് രണ്ട് കിടിലൻ ഇവികൾക്കാണ് സ്വദേശി ബ്രാൻഡ് രൂപം കൊടുത്തത്. മറ്റേതുമല്ല, ലോകംമുഴുവൻ ശ്രദ്ധനേടിയ BE 6, XEV 9e ഇലക്ട്രിക് എസ്‌യുവികളുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. ഇന്ത്യൻ ടെസ്‌ലകൾ എന്ന ഓമനപ്പേരിട്ട് ആരാധകർ വിളിക്കുന്ന രണ്ട് മോഡലുകളും ബംബർ ഹിറ്റാണ്.

രാജ്യത്തെ സെലിബ്രിറ്റികളെല്ലാം ഒരുപോലെ സ്വന്തമാക്കാൻ മോഹിച്ചെത്തിയ മറ്റൊരു വണ്ടി ഇക്കാലത്തുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ഈ വർഷം മാർച്ച് 20-നാണ് മഹീന്ദ്ര തങ്ങളുടെ BE 6, XUV 9e ഇലക്ട്രിക് എസ്‌യുവികളുടെ ഡെലിവറി ആരംഭിക്കുന്നത്. ഇപ്പോഴിതാ ഡെലിവറികൾ ആരംഭിച്ചതിന് ശേഷം വെറും 70 ദിവസങ്ങൾക്കുള്ളിൽ ഇവികളുടെ വിൽപ്പന 10,000 യൂണിറ്റ് കടന്നിരിക്കുകയാണ്.

Mahindra BE 6 And XEV 9e Electric SUVs Delivery Crossed 10 000 Units

ഓരോ 10 മിനിറ്റിലും ഒരു യൂണിറ്റ് വിൽക്കുന്നതിന് തുല്യമാണ് ഈ കണക്കുകൾ എന്നുകൂടി അറിയുമ്പോൾ എതിരാളികളുടെ നെഞ്ചിൽ തീയായിരിക്കും ഉണ്ടാവുക. മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ XUV 9e ആണ് ഏറ്റവും കൂടുതൽ ഡിമാന്റ് നേടിയ മോഡൽ എന്നതും ശ്രദ്ധേയമാണ്. വാങ്ങാനെത്തുന്ന ഭൂരിഭാഗം ആളുകളും ഇവിയുടെ പായ്ക്ക് ത്രീ എന്ന ടോപ്പ് വേരിയന്റാണ് തെരഞ്ഞെടുക്കുന്നതും.

ലഭിച്ച ബുക്കിംഗിൽ XEV 9e ഇവിക്കായാണ് 56 ശതമാനം ആളുകളും എത്തിയത്. ബാക്കി ശേഷിക്കുന്ന 44 ശതമാനം ബുക്കിംഗ് BE 6 ഇവിക്കായാണ് ലഭിച്ചിരിക്കുന്നത്. വർധിച്ചുവരുന്ന ഡിമാന്റിനെ നേരിടാൻ മഹീന്ദ്ര XUV 9e ഇവിയുടെയും BE 6 ഇവിയുടെയും ഉത്പാദനം ക്രമേണ ഉയർത്തിയിട്ടുണ്ട്. നിലവിൽ ടോപ്പ് വേരിയന്റുകളുടെ ഡെലിവറിക്കാണ് മുൻഗണന നൽകിയിരിക്കുന്നതെങ്കിലും മിഡ്-സ്പെക്ക് പായ്ക്ക് ടുവിനുള്ള വിതരണം 2025 ജൂലൈയിൽ ആരംഭിക്കുമെന്ന് മഹീന്ദ്ര മുമ്പ് സ്ഥിരീകരിച്ചിരുന്നു.

Mahindra BE 6 And XEV 9e Electric SUVs Delivery Crossed 10 000 Units

എൻട്രി ലെവൽ പായ്ക്ക് വൺ അല്ലെങ്കിൽ അതിന് മുകളിലുള്ള പായ്ക്ക് വൺ എബോവ് ബുക്ക് ചെയ്തവർക്ക് വാഹനം ഓഗസ്റ്റിലായിരിക്കാം ഡെലിവറികൾ ലഭിക്കുക. XEV 9e ഇവിയും BE 6 ഇവിയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സമർപ്പിത INGLO സ്കേറ്റ്ബോർഡ് EV പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവികൾ 59 kWh, 79 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്.

ചെറിയ ബാറ്ററി ഉപയോഗിക്കുന്ന BE 6 ഇവിക്ക് ഒറ്റ ചാർജിൽ 535 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. മറുവശത്ത് ഇലക്ട്രിക് എസ്‌യുവിയുടെ വലിയ ബാറ്ററി പായ്ക്കിന് 682 കിലോമീറ്റർ വരെ റേഞ്ചും നൽകാനാവുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. XEV 9e ഇവിയുടെ കാര്യത്തിലേക്ക് നോക്കിയാൽ തെരഞ്ഞെടുക്കുന്ന ബാറ്ററി സജ്ജീകരണത്തെ ആശ്രയിച്ച് യഥാക്രമം 542 കിലോമീറ്ററും 656 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യാനും സാധിക്കും.

Mahindra BE 6 And XEV 9e Electric SUVs Delivery Crossed 10 000 Units

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇവികളുടെ 59 kWh പതിപ്പ് 230 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. അതേസമയം 79 kWh പതിപ്പ് 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. റിയർ-വീൽ ഡ്രൈവ് ലേഔട്ടിലാണ് ഇലക്ട്രിക് എസ്‌യുവികൾ ഒരുക്കിയിരിക്കുന്നത്.

റേഞ്ച്, എവരിഡേ, റേസ് എന്നീ ഒന്നിലധികം ഡ്രൈവ് മോഡുകളും സിറ്റി ഡ്രൈവിംഗിനായി വൺ-പെഡൽ ഡ്രൈവും വരെ മഹീന്ദ്രയുടെ മോഡലുകളിലുണ്ട്. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ രണ്ട് മോഡലുകളും 175 kW DC ഫാസ്റ്റ് ചാർജിംഗിനെ വരെ പിന്തുണയ്ക്കുന്നുണ്ട്. ഇതിലൂടെ വെറും 20 മിനിറ്റിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ വാഹനം ചാർജ് ചെയ്യാൻ അനുവദിക്കും.

ദീർഘദൂര യാത്ര കൂടുതൽ പ്രായോഗികവും സമ്മർദ്ദരഹിതവുമാക്കാൻ ഫാസ്റ്റ് ചാർജിംഗ് സഹായിക്കുന്നതാണെന്നതിൽ സംശയമൊന്നും വേണ്ട. മഹീന്ദ്ര BE 6 ഇവിക്ക് നിലവിൽ 18.90 ലക്ഷം മുതൽ 26.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം XEV 9e ഇലക്ട്രിക് എസ്‌യുവിക്ക് 21.90 ലക്ഷം മുതൽ 30.50 ലക്ഷം വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

More from DriveSpark

Article Published On: Wednesday, June 4, 2025, 15:44 [IST]
English summary
Mahindra be 6 and xev 9e electric suvs delivery crossed 10000 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X