ടെസ്‌ല കണ്ട് കൊതിക്കുന്നുണ്ടാവും, 7 മാസത്തിൽ മഹീന്ദ്രയുടെ ഇലക്‌ട്രിക് എസ്‌യുവികൾ വിറ്റത് 30,000 യൂണിറ്റുകൾ

ഇലക്ട്രിക് കാർ എന്ന് കേൾക്കുമ്പോൾ ഇന്ത്യക്കാർ ഇപ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേര് ടാറ്റ മോട്ടോർസ് അല്ലെങ്കിൽ എംജിയായിരിക്കും അല്ലേ. എന്നാഷ വൈദ്യുത വാഹന രംഗത്തും തകർത്തുകൊണ്ടിരിക്കുകയാണ് നമ്മുടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അടുത്തിടെ ട്രെൻഡ് സെറ്ററായ BE 6, XEV 9e എന്നീ രണ്ട് എസ്‌യുവികളാണ് ഇവി രംഗത്ത് മഹീന്ദ്രയുടെ തലവര മാറ്റിയത്. പല മോഡലുകൾ പരീക്ഷിച്ച് നോക്കിയെങ്കിലും മിക്കതും വലിയ ഫ്ലോപ്പായിരുന്നു. എന്തൊക്കെയായാലും ഇപ്പോൾ ശ്വാസം നേരെ വീണ കമ്പനി തങ്ങളുടെ ബോൺ ഇലക്ട്രിക് വാഹന നിരയിലേക്ക് പുത്തനൊരു 7-സീറ്റർ വാഹനം പുറത്തിറക്കാൻ തയാറെടുത്ത് കൊണ്ടിരിക്കുകയാണ്.

ഇതിനിടയിൽ BE 6, XEV 9e ഇലക്ട്രിക് എസ്‌യുവികളുടെ വിൽപ്പനയിൽ പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. വിപണിയിലെത്തിച്ച ശേഷം ഇവികളുടെ വിൽപ്പന 30,000 യൂണിറ്റ് താണ്ടിയിരിക്കുകയാണ്. 2024 നവംബറിൽ വിപണിയിലെത്തിച്ച മോഡലുകളുടെ വില പ്രഖ്യാപിക്കുന്നത് 2025 ഫെബ്രുവരി മാസത്തോടെയായിരുന്നു. പിന്നീട് മാർച്ച് മാസത്തിലാണ് മോഡലുകൾക്കായുള്ള ഡെലിവറികൾ കമ്പനി ആരംഭിക്കുന്നത്.

Mahindra BE 6 And XEV 9e Sales Crossed 30 000 Units In Just 7 Months

തുടക്കത്തിൽ XEV 9e, BE 6 എന്നിവയുടെ ടോപ്പ്-സ്‌പെക്ക് പായ്ക്ക് ത്രീ വേരിയന്റുകളുടെ ഡെലിവറികൾ മാത്രമാണ് മഹീന്ദ്ര ആരംഭിച്ചത്. മിഡ്-സ്‌പെക്ക് പായ്ക്ക് ടു വേരിയന്റുകളുടെ ഡെലിവറികൾ 2025 ജൂലൈ അവസാനത്തോടെയും ആരംഭിച്ചു. അങ്ങനെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ വിൽപ്പന 30,000 യൂണിറ്റിലെത്തിക്കാൻ കമ്പനിക്കായത് വലിയ വിജയമാണ്.

BE 6 ഇവിക്ക് നിലവിൽ 18.90 ലക്ഷം മുതൽ 26.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം XEV 9e ഇവിക്ക് 21.90 ലക്ഷം മുതൽ 30.50 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടതായി വരുന്നത്. സ്‌പോർട്ടി സ്റ്റൈലിംഗ്, നൂതനമായ ഫീച്ചറുകൾ, സമഗ്രമായ സേഫ്റ്റി ഫീച്ചറുകൾ എന്നിവയാൽ സമ്പന്നമായതിനാലാവാം ഇലക്ട്രിക് എസ്‌യുവികൾ ഇത്ര വലിയ ഹിറ്റായതെന്നാണ് അനുമാനം.

Mahindra BE 6 And XEV 9e Sales Crossed 30 000 Units In Just 7 Months

എന്തായാലും ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ രണ്ട് എസ്‌യുവികളേയും വേറിട്ടുനിൽക്കാൻ സഹായിക്കുന്നത് അതിന്റെ ഡിസൈൻ തന്നെയാണെന്ന് വാദിക്കുന്നവരുമുണ്ട്. രണ്ടിലും ഒരു കൂപ്പെ എസ്‌യുവി ഡിസൈനാണ് മഹീന്ദ്ര ഉപയോഗിച്ചിരിക്കുന്നത്. ഇത് അവയെ വേറിട്ടു നിർത്താൻ സഹായിച്ചു. ഈ കാറുകളുടെ ഇന്റീരിയറിലും സൂക്ഷ്മമായ ശ്രദ്ധ നൽകിയാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്.

ഫൈറ്റർ-ജെറ്റ് കോക്ക്പിറ്റുകളിൽ നിന്ന് വ്യക്തമായി പ്രചോദനം ഉൾക്കൊണ്ട അകത്തളമാണ് മഹീന്ദ്ര BE 6 ഇവിയിൽ കാണാനാവുന്നത്. മറുവശത്ത് XEV 9e ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണത്തോടുകൂടിയ കൂടുതൽ ആഡംബര പൂർണമായ ക്യാബിൻ നൽകുന്നു. രണ്ടിലും ഓഗ്‌മെന്റഡ് റിയാലിറ്റി (AR) അധിഷ്ഠിത ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, പനോരമിക്, ഇല്യൂമിനേറ്റഡ് ഗ്ലാസ് റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മൾട്ടി-സോൺ എസി, സെൽഫി ക്യാമറ, 16-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം പോലുള്ള ഫീച്ചറുകൾ കാണാം.

Mahindra BE 6 And XEV 9e Sales Crossed 30 000 Units In Just 7 Months

സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കൊടുത്താണ് മോഡലുകൾ പണികഴിപ്പിച്ചിരിക്കുന്നത്. 7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നീ സുരക്ഷാ സന്നാഹനങ്ങളെല്ലാം മഹീന്ദ്രയുടെ ന്യൂജെൻ ഇലക്ട്രിക് കാറുകളിലുണ്ട്.

59 kWh, 79 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇലക്ട്രിക് എസ്‌യുവികൾ വരുന്നത്. ചെറിയ ബാറ്ററി ഉപയോഗിക്കുന്ന BE 6 ഇവിക്ക് ഒറ്റ ചാർജിൽ 535 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. മറുവശത്ത് ഇലക്ട്രിക് എസ്‌യുവിയുടെ വലിയ ബാറ്ററി പായ്ക്കിന് 682 കിലോമീറ്റർ വരെ റേഞ്ചും നൽകും. XEV 9e ഇവി തെരഞ്ഞെടുക്കുന്ന ബാറ്ററി സജ്ജീകരണത്തെ ആശ്രയിച്ച് യഥാക്രമം 542 കിലോമീറ്ററും 656 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇവികളുടെ 59 kWh പതിപ്പ് 230 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. അതേസമയം 79 kWh പതിപ്പ് 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. റിയർ-വീൽ ഡ്രൈവ് ലേഔട്ടിലാണ് ഇലക്ട്രിക് എസ്‌യുവികൾ ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Friday, November 7, 2025, 12:52 [IST]
English summary
Mahindra be 6 and xev 9e sales crossed 30000 units in just 7 months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X