ടാറ്റയും ഹ്യുണ്ടായിയും വീണു, മാരുതിക്ക് പിന്നിൽ രണ്ടാമനായി മഹീന്ദ്ര; 2025-ൽ വിറ്റത് 5.74 ലക്ഷം എസ്‌യുവികൾ

2025 കലണ്ടർ വർഷം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുതുവർഷത്തെ സ്വീകരിക്കാൻ വാഹന വിപണിയും ഒരുങ്ങിക്കഴിഞ്ഞു. വിൽപ്പന കണക്കുകളുടെ കാര്യത്തിൽ വലിയ സർപ്രൈസുകൾ ബാക്കിവെച്ചാണ് ഈ വർഷം കടന്നുപോവുന്നത്. കാർ വിൽപ്പനയിൽ ഒന്നാം സ്ഥാനം മാരുതി സുസുക്കി തന്നെ സ്വന്തമാക്കിയെങ്കിലും രണ്ടാം സ്ഥാനത്തിനായി വലിയ പോര് തന്നെയായിരുന്നു ഈ വർഷം നടന്നത്. മാരുതിക്ക് പിന്നിൽ രണ്ടാമനാവാൻ ടാറ്റ മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഹ്യുണ്ടായിയും വാശിയേറിയ പോരാട്ടത്തിലായിരുന്നു. ഒടുവിൽ എസ്‌യുവികൾ മാത്രം വിൽക്കുന്ന മഹീന്ദ്രയാണ് ഈ കലണ്ടർ വർഷത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

പാസഞ്ചർ വാഹന വിൽപ്പനയിൽ പരമ്പരാഗത ഹെവിവെയ്റ്റ് കമ്പനികളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയെയും ടാറ്റ മോട്ടോർസിനെയും പിന്തള്ളി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഔദ്യോഗികമായി രണ്ടാം സ്ഥാനം നേടിയത് പലർക്കും അതിശയമായി വരെ തോന്നിയേക്കാം. ചെറുകാറുകളൊന്നും വിൽക്കാത്തൊരു കമ്പനി എങ്ങനെ ഇത്രയധികം കച്ചോടം പിടിക്കുന്നുവെന്നായിരിക്കും മാരുതി വരെ തലപുകയ്ക്കുന്നുണ്ടാവുക.

Mahindra Beats Tata And Hyundai To Become India s 2nd Largest Carmaker In 2025 Calendar Year

സർക്കാരിൻ്റെ വാഹൻ (Vahan) പോർട്ടലിൽ നിന്നുള്ള 2025 ഡിസംബർ 25 വരെയുള്ള രജിസ്ട്രേഷൻ ഡാറ്റ പ്രകാരമാണ് മഹീന്ദ്ര രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിവരം മനസിലാക്കാനായത്. ഈ വർഷം 5.74 ലക്ഷം വാഹനങ്ങളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. മൂന്നാമതുള്ള ടാറ്റ മോട്ടോർസിന് 5.52 ലക്ഷം യൂണിറ്റുകളെയും ഹ്യുണ്ടായിക്ക് 5.50 ലക്ഷം കാറുകളുടെ വിൽപ്പനയുമാണ് ഇതുവരെയുള്ളത്. ചരിത്രത്തിൽ ആദ്യമായാണ് സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു തദ്ദേശീയ ബ്രാൻഡ് ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നത്.

ഹാച്ച്ബാക്കുകളും സെഡാനുകളും ഇല്ലാതെ മഹീന്ദ്ര റെക്കോർഡുകൾ തൂക്കുകയാണ്. മഹീന്ദ്ര രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത് ആകസ്മികമല്ലെന്ന് വേണം പറയാൻ. മറിച്ച് ഈ വർഷം നടപ്പിലാക്കിയ പദ്ധതികളുടെ വിജയമാണ് കമ്പനിയെ ഈ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയത്. സ്കോർപിയോ N, സ്കോർപിയോ ക്ലാസിക്, ഥാർ റോക്സ് എന്നിവ കാര്യമായ രീതിയിൽ വിൽപ്പന പിടിച്ചപ്പോൾ പ്രീമിയം ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള കമ്പനിയുടെ ആക്രമണാത്മകമായ ചുവടുവെയ്പ്പും ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചിട്ടുണ്ട്.

Mahindra Beats Tata And Hyundai To Become India s 2nd Largest Carmaker In 2025 Calendar Year

മഹീന്ദ്രയുടെ ടോപ്പ് സെല്ലിംഗ് മോഡലുകൾ ഏതെല്ലാമാണെന്ന് നോക്കിയാൽ 2025 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ 1,61,103 യൂണിറ്റ് വിൽപ്പനയുമായി സ്കോർപിയോ മോഡലുകളാണ് ഒന്നാമനായത്. അതേസമയം 1,07,326 യൂണിറ്റ് വിൽപ്പനയുമായി ഥാർ മോഡലുകൾ രണ്ടാം സ്ഥാനം കൈവരിക്കുകയും ചെയ്‌തു. 93,436 യൂണിറ്റുമായി മഹീന്ദ്ര നിരയിൽ ബൊലേറോ മൂന്നാം സ്ഥാനവും 90,608 യൂണിറ്റുകളോടെ XUV 3XO നാലാം സ്ഥാനവും നേടി.

80,251 യൂണിറ്റുകളോടെ XUV700 അഞ്ചാമതും 38,841 യൂണിറ്റോടെ BE 6, XEV 9e ഇലക്ട്രിക് എസ്‌യുവികൾ ആറാം സ്ഥാനത്തും എത്തി. അടുത്തിടെയായി കൂടുതൽ പുതിയ മോഡലുകളും വിപണിയിലെത്തിച്ച് 2026 വർഷവും കിടിലമാക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. XEV 9S ഇവിക്ക് പിന്നാലെ XUV7OO എസ്‌യുവിയുടെ ന്യൂജെൻ മോഡൽ ജനുവരി അഞ്ചിന് വിപണിയിലെത്താൻ ഒരുങ്ങുകയാണ്. XUV 7XO എന്ന് പുനർനാമകരണം ചെയ്യപ്പെട്ട മോഡലിനായി ആളുകൾ കാത്തിരിക്കുകയാണ്.

Mahindra Beats Tata And Hyundai To Become India s 2nd Largest Carmaker In 2025 Calendar Year

BE ഇലക്ട്രിക് ലൈനപ്പിൽ നിന്നുള്ള ഡിസൈൻ സൂചകങ്ങൾ ഉൾക്കൊള്ളുന്ന ഗണ്യമായ നവീകരണങ്ങളാണ് വാഹനത്തിലേക്ക് എത്തുന്നത്. അതിൽ സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ടോടുകൂടിയ പുതുക്കിയ ഇൻ്റീരിയറും എല്ലാം ഉൾപ്പെടും. മെക്കാനിക്കലായി XUV700 എസ്‌യുവിയുടെ പിൻഗാമി പഴയപടി തുടരുമെന്നാണ് വിവരം. അതായത് നിലവിലുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും തുടർന്നും ലഭിക്കുകയെന്ന് സാരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 30, 2025, 11:36 [IST]
English summary
Mahindra beats tata and hyundai to become indias 2nd largest carmaker in 2025 calendar year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X