10.02 ലക്ഷത്തിന് പുത്തൻ ബൊലേറോയുമായി മഹീന്ദ്ര, ലുക്കിലും വർക്കിലും ഇത്രയും മിടുക്കനായ വണ്ടി വേറെയില്ല

ഇക്കഴിഞ്ഞ ദിവസം സർപ്രൈസായി വിപണിയിലെത്തിച്ച ബൊലേറോ (Bolero), ബൊലേറോ നിയോ (Bolero Neo) എന്നിവയുടെ ബോൾഡ് എഡിഷൻ മോഡലുകളുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra & Mahindra). അതത് വാഹനങ്ങളുടെ സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് ഏകദേശം 40,000 രൂപ വരെയാണ് അധികമായി മുടക്കേണ്ടി വരിക. ഡീലർ-ലെവൽ ആക്‌സസറീസ് പായ്ക്കിനൊപ്പമാണ് ബോൾഡ് എഡിഷൻ വാങ്ങാനാവുക. എസ്‌യുവികളുടെ സാധാരണ പതിപ്പുകളെ അപേക്ഷിച്ച് കൂടുതൽ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാണ് ഇവ അവതരിപ്പിക്കുന്നത്. എങ്കിലും ലുക്കിന്റെ കാര്യത്തിൽ അന്യായ ഗ്ലാമറായിട്ടുണ്ടെന്ന് വേണം പറയാൻ.

മഹീന്ദ്ര ബൊലേറോ ബോൾഡ് എഡിഷന് 10.02 ലക്ഷം മുതൽ 11.14 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വർക്ക്ഹോഴ്‌സ് മോഡലിന്റെ ആക്സസറി പായ്ക്കിന് അധികമായി 20,500 രൂപയാണ് മുടക്കേണ്ടി വരുന്നതെന്ന് സാരം. ഇനി എന്തൊക്കെയാണ് ഇതിൽ ലഭ്യമാക്കിയിരിക്കുന്നതെന്ന് നോക്കിയാൽ ഹെഡ്‌ലൈറ്റുകൾക്ക് മുകളിൽ ഡാർക്ക് ക്രോം ഫിനിഷ്, ഫ്രണ്ട് ഗ്രിൽ, ഡോർ ഹാൻഡിലുകൾ, റിയർ ഫെൻഡറുകൾക്ക് മുകളിലുള്ള വെന്റിലേറ്റർ, ബ്ലാക്ക് ഫോഗ് ലൈറ്റ് സറൗണ്ടുകൾ എന്നിവയെല്ലാമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Mahindra Bolero And Bolero Neo Bold Edition Launched

എക്സ്റ്റീരിയറിലേത് പോലെ തന്നെ ഇന്റീരിയറിലും അല്ലറ ചില്ലറ മാറ്റങ്ങളൊക്കെ കാണാനാവും. ബീജ് ഹൈലൈറ്റുകൾക്കൊപ്പം കറുപ്പിൽ പണികഴിപ്പിച്ചിരിക്കുന്ന പുതിയ സീറ്റ്, സ്റ്റിയറിംഗ് അപ്ഹോൾസ്റ്ററി, പുതിയ ഡോർ സിൽ പ്ലേറ്റുകൾ, മാറ്റുകൾ എന്നിവയെല്ലാമാണ് ബൊലേറോയുടെ ബോൾഡ് എഡിഷൻ പായ്ക്കിന്റെ അകത്തളത്തിന് സമ്മാനിച്ചിരിക്കുന്നത്. വിശ്വസനീയമായ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മോഡലിന്റെ ഹൃദയം.

5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 1.5 എഞ്ചിന് 74.9 bhp കരുത്തിൽ പരമാവധി 210 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ജനകീയമായെങ്കിലും ബൊലേറോയിൽ ഇതുവരെ ഈയൊരു സംവിധാനം മഹീന്ദ്ര വാഗ്‌ദാനം ചെയ്യാൻ തയാറായിട്ടില്ല. വാങ്ങുന്നവർ ഇതൊന്നും വണ്ടിയിൽ ആഗ്രഹിക്കുന്നില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം.

Mahindra Bolero And Bolero Neo Bold Edition Launched

ഇനി ബൊലേറോ നിയോ എഡിഷന്റെ കാര്യത്തിലേക്ക് വന്നാൽ കോംപാക്‌ട് എസ്‌യുവിയുടെ ഹെഡ്‌ലൈറ്റുകൾക്ക് മുകളിൽ ഡാർക്ക് ക്രോം ഘടകങ്ങൾ, നോസ്, ഡോർ ഹാൻഡിലുകളിൽ, ബ്ലാക്ക്-ഔട്ട് റൂഫ് റെയിലുകൾ, ഫ്രണ്ട് ഫോഗ് ലൈറ്റ് സറൗണ്ടുകൾ, വീൽ ആർച്ച്, ഡോർ ക്ലാഡിംഗ് എന്നിവയെല്ലാമാണ് ഇടംപിടിച്ചിരിക്കുന്നത്. ഇന്റീരിയറിൽ പുതിയ ബ്ലാക്ക് സീറ്റ്, സ്റ്റിയറിംഗ് അപ്ഹോൾസ്റ്ററി, നെക്ക് കുഷ്യനുകൾ, പുതിയ മാറ്റുകൾ എന്നിവയെല്ലാമാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

ബോൾഡ് എഡിഷനും സ്റ്റാൻഡേർഡ് ബൊലേറോ നിയോയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം റിയർ ക്യാമറയുടെ കൂട്ടിച്ചേർക്കലാണ്. മറ്റ് സവിശേഷതകളും സേഫ്റ്റി ഫീച്ചറുകളുമെല്ലാം അതേപടി നിലനിർത്തിയാണ് കമ്പനി വാഹനത്തെ പുറത്തിറക്കിയിരിക്കുന്നത്. ബൊലേറോ നിയോ ബോൾഡ് എഡിഷന് 98.5 bhp കരുത്തിൽ പരമാവധി 260 Nm torque നൽകുന്ന 1.5 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്.

Mahindra Bolero And Bolero Neo Bold Edition Launched

5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന ബൊലേറോ നിയോ ബോൾഡ് എഡിഷന് 11.90 ലക്ഷം മുതൽ 12.58 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് N10, N10(O) വേരിയന്റുകളേക്കാൾ ഏകദേശം 40,000 രൂപയാണ് ആക്‌സസറീസ് പായ്ക്കോട് കൂടി വരുന്ന മോഡലിനായി മുടക്കേണ്ടി വരുന്ന തുക. സെഗ്മെന്റിൽ റിയർ വീൽ ഡ്രൈവുമായി വരുന്ന ഒരേയൊരു വാഹനമാണിത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ബൊലേറോ സീരീസിന്റെ വിൽപ്പനയിൽ കാര്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാൻ ബോൾഡ് എഡിഷനുകളുടെ വരവ് സഹായകരമാവുമെന്നാണ് വിശ്വാസം. 2024 മാർച്ചിൽ ബൊലേറോ മോഡലുകളുടെ 10,347 യൂണിറ്റുകളാണ് വിറ്റഴിച്ചിരുന്നതെങ്കിൽ 2025 മാർച്ചിൽ 2.38 ശതമാനം ഇടിവ് നേരിട്ട വാഹനത്തിന് 8,031 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാനായത്.

Mahindra Bolero And Bolero Neo Bold Edition Launched

അതേസമയം 2025 ഏപ്രിലിൽ 8,360 യൂണിറ്റുകളായിരുന്നു ബൊലേറോ സീരീസിന്റെ വിൽപ്പന. 2024 ഏപ്രിലിലെ 9,537 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം കുറവാണ് വിൽപ്പനയിൽ നേരിട്ടിരിക്കുന്നത്. ബൊലേറോയുടെയും ബൊലേറോ നിയോയുടെയും വിൽപ്പന വർധിപ്പിക്കാനും, വിൽപ്പനയിലെ ഇടിവ് മാറ്റാനും ബോൾഡ് എഡിഷൻ എത്രത്തോളം സഹായിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

ഇതേസമയം ഥാറിന്റെ വിൽപ്പന ആദ്യമായി 10,000 യൂണിറ്റ് കടന്നതിന്റെ സന്തോഷത്തിലാണ് കമ്പനിയിപ്പോൾ. ഏപ്രിൽ മാസത്തിൽ 3-ഡോർ, 5-ഡോർ മോഡലുകൾ ചേർന്ന് 10,000 യൂണിറ്റിലധികമാണ് വിറ്റഴിച്ചിരിക്കുന്നത്. ആദ്യമായാണ് ഥാർ സീരീസിന്റെ കച്ചോടം 10,000 യൂണിറ്റ് വിൽപ്പന മറികടക്കുന്നത്. മഹീന്ദ്രയുടെ കണക്കനുസരിച്ച് പോയ മാസം എസ്‌യുവികൾ വാങ്ങിയത് 10,703 ആളുകളാണ്.

Take a Poll

ഡീസൽ വേരിയന്റുകൾ 10,040 യൂണിറ്റുകളുടെ വിൽപ്പനയുമായി ഡിമാൻഡ് വർധിപ്പിച്ചപ്പോൾ മറുവശത്ത് ഥാർ പെട്രോൾ വേരിയന്റുകൾ 663 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞിരിക്കുന്നത്. അങ്ങനെ ഏപ്രിലിൽ 10,703 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയുമായി കുതിക്കാൻ വാഹനത്തിനായി. മാർച്ചിൽ ഥാർ സീരീസിന്റെ വിൽപ്പന 8,936 യൂണിറ്റും ഫെബ്രുവരിയിൽ 9,248 യൂണിറ്റുകളും ജനുവരിയിൽ 7,557 യൂണിറ്റുകളുമായിരുന്നു.

മഹീന്ദ്ര 3-ഡോർ ഥാറിന് 11.49 ലക്ഷം മുതൽ 17.40 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതേസമയം ഥാർ റോക്‌സിന് 12.99 ലക്ഷം മുതൽ 23.08 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലവരുന്നത്. MX1, MX3, MX5, AX3 L, AX5 L, AX7 L എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് 5-ഡോർ മോഡൽ നിലവിൽ വിപണനത്തിന് എത്തുന്നത്. എന്നാൽ 4X4 ഡീസൽ പതിപ്പുകളിൽ മാത്രമാണ് ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നതും.

പുതിയ പദ്ധതികളുടെ ഭാഗമായി XUV700 എസ്‌യുവിയുടെ 5-സീറ്റർ മോഡലിനെ കമ്പനി ഒഴിവാക്കിയിരുന്നു. ഇനി മുതൽ 7-സീറ്റർ പതിപ്പിൽ മാത്രമായിരിക്കും മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ സ്വന്തമാക്കാനാവൂ. ഒപ്പം എസ്‌യുവിയുടെ ഓൾ-വീൽ ഡ്രൈവ് വേരിയന്റ് ഇപ്പോൾ കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാക്കാനും ബ്രാൻഡ് തീരുമാനിച്ചിട്ടുണ്ട്. മഹീന്ദ്ര ഇപ്പോൾ AX7 ട്രിമ്മിനൊപ്പം ഓൾ-വീൽ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നതിനാലാണ് ഇത് സാധ്യമായത്.

നേരത്തെ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ടോപ്പ്-എൻഡ് AX7L ട്രിമ്മിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. XUV700 എസ്‌യുവിയുടെ പുതിയ വേരിയന്റിന് 23.04 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. AX7L AWD പോലെ AX7 AWD പതിപ്പും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനിൽ മാത്രമേ വാങ്ങാനാവൂവെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു. എന്തായാലും ഈ തീരുമാനങ്ങളെല്ലാം വിജയം കാണുന്നുണ്ട്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാണ് കമ്പനി.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 20, 2025, 16:48 [IST]
English summary
Mahindra bolero and bolero neo bold edition launched price starts from rs 10 02 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X