നല്ല വരുമാനം ഉണ്ടാക്കാം, ഫുൾടാങ്കിൽ 400 കി.മീ. റേഞ്ചുള്ള പുത്തൻ ബൊലേറോ സിഎൻജി പിക്കപ്പുമായി മഹീന്ദ്ര

രാജ്യത്തെ ഏറ്റവും ജനപ്രിയമായ വാണിജ്യ വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ബൊലേറോ പിക്കപ്പ്. ഇതിന് കയറിച്ചെല്ലാൻ പറ്റാത്ത സ്ഥലങ്ങൾ ഇല്ലെന്ന് പറയുന്നതാവും ശരി. കഴിഞ്ഞ ദിവസം വൈറലായ ടാറ്റ ഹാരിയർ ഇവിയുടെ ആനപ്പാറ വീഡിയോ എല്ലാവരും ഓർക്കുന്നുണ്ടാവുമല്ലോ. ഇലക്ട്രിക് എസ്‌യുവി ഈ മല കീഴടക്കുന്നതിന് മുമ്പേ ബൊലേറോ പിക്കപ്പ് ഇതെല്ലാം പുഷ്പം പറിക്കുന്നത് പോലെ എളുപ്പത്തിൽ നടത്തിയ സംഗതിയാണ്. ഇതൊന്നും പക്ഷേ വാഴ്ത്തിപ്പാടാൻ ആളില്ലെന്ന് മാത്രം. ചെറു വാണിജ്യ വാഹന ശ്രേണിയിൽ കൃത്യമായ സമയത്ത് പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിൽ കേമൻമാരാണ് ബൊലേറോ പിക്കപ്പുകൾ.

ഇപ്പോഴിതാ കുറഞ്ഞ ചെലവിൽ ഒരു പിക്കപ്പ് വാങ്ങി ജീവിതമാർഗം കണ്ടെത്തണമെന്ന് വിചാരിക്കുന്നവർക്കായി മഹീന്ദ്ര ഒരു സമ്മാനം കൊണ്ടുവന്നിരിക്കുകയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ പിക്കപ്പ് ശ്രേണിയിലേക്ക് ശക്തവും പരിസ്ഥിതി സൗഹൃദവുമായ സിൻഎൻജി ബൊലേറോ മാക്സ് പിക്കപ്പ് HD 1.9 മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. അതും 11.19 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡൽ എത്തിയിരിക്കുന്നത്.

Mahindra Bolero MaXX Pik-Up HD 1 9 CNG Launched With 400 KM Range In Full Tank

പുതിയ സിഎൻജി വേരിയന്റ് സമാനതകളില്ലാത്ത പേലോഡ് ശേഷിയും വിപുലമായ കണക്റ്റിവിറ്റി സവിശേഷതകളും ഉപയോഗിച്ച് വാണിജ്യ വാഹന വിഭാഗത്തിൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിലയിരുത്തൽ. രാജ്യത്തെ ഏറ്റവും ലോഡ് വഹിക്കാൻ ശേഷിയുശള്ള സിഎൻജി പിക്കപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബൊലേറോ മാക്സ് പിക്കപ്പ് HD 1.9 സിഎൻജി 1.85 ടൺ പേലോഡ് ശേഷിയാണ് വാഗ്ദാനം ചെയ്യുന്നതും.

81.8 bhp (61 കിലോവാട്ട്) കരുത്തിൽ പരമാവധി 220 Nm ടോർക്ക് നൽകുന്ന 2.5 ലിറ്റർ ടർബോചാർജ്ഡ് സിഎൻജി എഞ്ചിനാണ് ഇതിന്റെ ഹൃദയം. എത്ര ലോഡുണ്ടെങ്കിലും വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ പോലും സുഗമമായ പെർഫോമൻസ് ഉറപ്പാക്കുന്ന വിധത്തിലാണ് എഞ്ചിൻ പണികഴിപ്പിച്ചിരിക്കുന്നത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും പവർ സ്റ്റിയറിംഗും ഉള്ളതിനാൽ സിറ്റിയിലും ഇന്റർസിറ്റി റൂട്ടുകളിലും എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കും.

180 ലിറ്ററിന്റെ വലിയ ഫ്യുവൽ ടാങ്ക് കൊടുത്തിരിക്കുന്നതിനാൽ ഫുൾടാങ്ക് സിഎൻജി നിറച്ചാൽ 400 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ഈ പിക്കപ്പ് ട്രക്കിന് കഴിയുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. മഹീന്ദ്രയുടെ കണക്റ്റഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോമായ iMAXX ടെലിമാറ്റിക്സ് സൊല്യൂഷനുമായുള്ള സംയോജനമാണ് ഈ വാണിജ്യ വാഹനത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്.

ഈ ഫീച്ചറുള്ളതിനാൽ ഫ്ലീറ്റ് ഉടമകളെയും ഡ്രൈവർമാരെയും വാഹനവുമായി ബന്ധപ്പെട്ട് തത്സമയ സ്ഥിതിവിവരക്കണക്കുകൾ ആക്‌സസ് ചെയ്യാൻ സാധിക്കും. ഇത് മികച്ച റൂട്ട് പ്ലാനിംഗ്, മൈലേജ് മോണിറ്ററിംഗ്, മൊത്തത്തിലുള്ള ഫ്ലീറ്റ് ഒപ്റ്റിമൈസേഷൻ എന്നിവയെല്ലാം മനസിലാക്കാനും സഹായിക്കും. ഒരു വാണിജ്യ വാഹനമായിട്ടാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എങ്കിലും ഡ്രൈവറിന്റെ സുഖസൗകര്യങ്ങൾക്കും കമ്പനി പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

എയർ കണ്ടീഷനിംഗ്, ഹീറ്റിംഗ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, D+2 സീറ്റിംഗ് കോൺഫിഗറേഷൻ തുടങ്ങിയ സവിശേഷതകളോടെയാണ് മഹീന്ദ്രയുടെ ബൊലേറോ മാക്സ് പിക്കപ്പ് HD 1.9 സിഎൻജി മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. കൂടാതെ 3050 മില്ലീമീറ്റർ വലിപ്പമുള്ള വിശാലമായ കാർഗോ ബെഡ്, 16 ഇഞ്ച് വീലുകളുടെ പിന്തുണയുള്ള കരുത്തുറ്റ സസ്പെൻഷൻ സജ്ജീകരണം എന്നിവയും വണ്ടിയുടെ ഉപയോഗക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്ന കാര്യങ്ങളാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 26, 2025, 15:06 [IST]
English summary
Mahindra bolero maxx pik up hd 1 9 cng launched with 400 km range in full tank
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X