17+ കി.മീ. മൈലേജുള്ള 8-സീറ്റർ ഡീസൽ എംപിവി, പോയമാസം ആകെ വാങ്ങിയത് 8 പേര്; നിരാശരായി മഹീന്ദ്ര

ടൊയോട്ട ഇന്നോവ ചൂടപ്പം പോലെ വിറ്റഴിയുന്നത് കണ്ട് അതേപോലെ തന്നെയൊരു മൾട്ടി പർപ്പസ് വാഹനത്തിന് രൂപം കൊടുത്തവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പക്ഷേ ഇന്നോവയുടെ അപ്രമാദിത്വത്തിൽ മറാസോ എന്ന മിടുക്കന് പൊരുതിവീഴാനായിരുന്നു വിധി. ഒപ്പം താരതമ്യേന വില കുറഞ്ഞ മാരുതി എർട്ടിഗയുടെ സ്വീകാര്യതയും മറാസോയ്ക്ക് തിരിച്ചടിയായി. ഇന്നോവയ്ക്കും എർട്ടിഗയ്ക്കും ഇടയിലായിരുന്നു ആശാന്റെ സ്ഥാനം. നല്ല ഡീസൽ എഞ്ചിനും സ്പേസും യാത്രാസുഖവും എല്ലാമുണ്ടായിരുന്നെങ്കിലും മറാസോയ്ക്ക് ആളുകളെ പ്രീതിപ്പെടുത്താനായില്ല. ടാക്‌സിയോടാൻ പലരും വാങ്ങിയെങ്കിലും ഒരു ഫാമിലി എംപിവിയാവാൻ മറോസായ്ക്ക് കഴിഞ്ഞില്ല.

എങ്കിലും കാലങ്ങളായിട്ട് മോഡലിന്റെ വിൽപ്പന അവസാനിപ്പിക്കാൻ കമ്പനി തയാറായിട്ടില്ലെന്നതും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എംപിവി വിഭാഗത്തിന് ശക്തമായ ഡിമാന്റാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നത് തന്നെയാവാം കാരണം. 2025 ഓഗസ്റ്റിൽ മഹീന്ദ്ര മറാസോ വാങ്ങാൻ വെറും എട്ട് പേര് മാത്രമാണ് ഇന്ത്യയിൽ തയാറായത് എന്നുകേട്ടാൽ പലരും അതിശയിച്ച് പോവും.

Mahindra Marazzo Diesel MPV Posted Only 8 Unit Sales In August 2025

അതായത് പോയ വർഷം ഇതേ മാസം വിറ്റ 46 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 475 ശതമാനത്തിന്റെ നഷ്‌ടം മഹീന്ദ്രയുടെ മൾട്ടി പർപ്പസ് വാഹനത്തിനുണ്ടായിട്ടുണ്ടെന്ന് ചുരുക്കം. ഓഫറിട്ട് മറാസോ വിൽക്കാൻ ശ്രമിച്ചുവെങ്കിലും അതിലും മഹീന്ദ്ര പരാജയപ്പെടുകയായിരുന്നു. ഇനിയൊരു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കി ഭാഗ്യപരീക്ഷണത്തിന് കമ്പനി തയാറാവുമോയെന്നത് കണ്ടറിയണം.

അടുത്തിടെ മഹീന്ദ്ര പുറത്തിറക്കിയിട്ടുള്ള ന്യൂജെൻ മോഡലുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ളതിനാൽ മറോസോയ്ക്ക് ഇനിയും ഒരു ബാല്യമുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. നല്ല ഫീച്ചറുകളും സേഫ്റ്റിയും പെട്രോൾ എഞ്ചിനും കൂടി കൊടുത്താൽ ചിലപ്പോൾ എംപിവി ഹിറ്റടിക്കാൻ സാധ്യതയുണ്ട്. ഇന്ത്യലെ എംപിവി വാഹനങ്ങൾക്കിടയിൽ മഹീന്ദ്ര മറാസോ ഒരു സവിശേഷ ഉൽപ്പന്നമായിരുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല.

Mahindra Marazzo Diesel MPV Posted Only 8 Unit Sales In August 2025

ലാഡർ-ഫ്രെയിം ഷാസി, ട്രാൻസ്‌വേഴ്‌സായി ഘടിപ്പിച്ച എഞ്ചിൻ, ഫ്രണ്ട് വീൽ ഡ്രൈവ് എന്നിവയുടെ സംയോജനം മറ്റൊരു എംപിവിയിലും കാണാനാവാത്ത കാര്യങ്ങളായിരുന്നു. സെഗ്‌മെൻ്റിൽ വിപ്ലവകരമായി കണക്കാക്കുന്ന സങ്കീർണമായ ഫോർഗ്‌ഡ് അലുമിനിയം സസ്പെൻഷൻ ഘടകങ്ങൾ പോലും മറാസോയിൽ ഉണ്ടായിരുന്നു. 7 സീറ്റർ 8 സീറ്റർ ഓപ്ഷനിലും എംപിവി വാങ്ങാനാവുമെന്നതും പ്രായോഗികത വർധിപ്പിക്കുന്ന സംഗതികളാണ്.

ഇതുകൂടാതെ നല്ല റൈഡ് ക്വാളിറ്റി, ഡിഫ്യൂസും ഡയറക്ട് ഫംഗ്‌ഷനുകളുമുള്ള റിയർ എസി വെൻ്റുകൾ, രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ അല്ലെങ്കിൽ ബെഞ്ച് സീറ്റ് ഓപ്ഷൻ, റിയർ സൺ ബ്ലൈൻ്റുകൾ, മൂന്ന് നിരകളിലും മാന്യമായ സ്പേസ്, ഷാർക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ എന്നിവയായിരുന്നു മറാസോയുടെ മറ്റ് പ്രത്യേകതകൾ. നിലവിൽ 14.59 ലക്ഷം മുതൽ 17 ലക്ഷം വരെയാണ് പുതിയ മറാസോയ്ക്ക് വരുന്ന എക്സ്ഷോറൂം വില.

Mahindra Marazzo Diesel MPV Posted Only 8 Unit Sales In August 2025

മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യവാഹനമെന്ന പ്രത്യേകതയും എടുത്തുപറയേണ്ട കാര്യമാണ്. ഇത്രയെല്ലാമുണ്ടായിട്ടും പരാജയം രുചിക്കാനായിരുന്നു വാഹനത്തിന്റെ വിധി. 121 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് മറാസോയുടെ ഹൃദയം. ഇത് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വരുന്നത്. ഓട്ടോമാറ്റിക് എംപിവിയിൽ ഒരുക്കിയിരുന്നുമില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 20, 2025, 16:30 [IST]
English summary
Mahindra marazzo diesel mpv posted only 8 unit sales in august 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X