ടാറ്റയും ഹ്യുണ്ടായിയും വീണു! മാരുതിക്ക് പിന്നാലെ രണ്ടാമനായി മഹീന്ദ്രയുടെ തേരോട്ടം, വിറ്റത് 52,431 എസ്‌യുവികൾ

പണ്ട് പരുക്കൻ വാഹനങ്ങൾ മാത്രം നിർമിക്കുന്നൊരു വാഹന നിർമാതാക്കളായിരുന്നു മഹീന്ദ്രയെങ്കിൽ ഇപ്പോൾ ഇമേജ് എല്ലാം മാറി ഏതൊരാളും മോഹിക്കുന്ന തരത്തിലുള്ള എസ്‌യുവികൾ മാത്രം പുറത്തിറക്കുന്ന ബ്രാൻഡായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാറി (Mahindra And Mahindra). മോഡേൺ ഫീച്ചറുകളും ഗംഭീര യാത്രാസുഖവും അഡാറ് സേഫ്റ്റിയും തരുന്ന മോഡലുകൾ മാത്രമാണ് കമ്പനി ഇപ്പോൾ അവതരിപ്പിക്കുന്നത്. XUV 3XO, ബൊലേറോ, ബൊലേറോ നിയോ, ഥാർ, ഥാർ റോക്‌സ്, സ്കോർപിയോ N, XUV700 അങ്ങനെ ഇടിവെട്ട് മോഡലുകളാൽ സമ്പന്നമാണ് ബ്രാൻഡിന്റെ വാഹന നിര.

പോരാത്തതിന് BE6, XEV 9e തുടങ്ങിയ പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ കൂടിയാവുമ്പോൾ ആളുകൾ ഷോറൂമിൽ എത്തിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. എന്തായാലും പുതുതായി മെനഞ്ഞ തന്ത്രങ്ങളെല്ലാം ഹിറ്റായപ്പോൾ വിൽപ്പനയുടെ കാര്യത്തിൽ മാരുതി സുസുക്കിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറാൻ മഹീന്ദ്രയ്ക്ക് സാധിച്ചു. 2025 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും ഹ്യുണ്ടായിയേയും ടാറ്റയേയും മറികടന്ന് ഈ പദവി നിലനിർത്താനും ബ്രാൻഡിനായിട്ടുണ്ട്.

Mahindra Posted 52 431 Unit sales in May 2025 Scorpio XUV 3XO Thar On Demand

2025 മെയ് മാസത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യയിൽ മൊത്തം 84,110 കാറുകളാണ് നിരത്തിലെത്തിച്ചത്. ആഭ്യന്തര വിപണിക്കായും വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്‌ത മൊത്തം പാസഞ്ചർ കാറുകളുടെ വിൽപ്പന കണക്കുകളാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17 ശതമാനം വളർച്ചയാണ് ബ്രാൻഡിന് കൈവരിക്കാനായത്. അതേസമയം 2025 മെയ് മാസം ഇന്ത്യയിൽ മാത്രം വിറ്റ പാസഞ്ചർ കാറുകളുടെ എണ്ണം 52,431 യൂണിറ്റായിരുന്നു,

2024 മെയ് മാസത്തെ 43,218 കാറുകളുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 21 ശതമാനം വർധനനാണ് മഹീന്ദ്രയ്ക്ക് വാർഷിക കണക്കുകളിൽ നേടാനായിരിക്കുന്നത്. വാണിജ്യ വാഹനങ്ങളുടെ ഇന്ത്യയിലെ വിൽപ്പന ഈ മാസം 21,392 യൂണിറ്റുകളായിരുന്നു. സമീപകാലത്ത് മഹീന്ദ്ര പുറത്തിറക്കിയ കാറുകൾക്ക് ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. XEV 9e, BE 6 എന്നീ ഇലക്ട്രിക് മോഡലുകൾക്കും 5 ഡോർ ഥാർ റോക്‌സിനും ഉയർന്ന ഡിമാൻഡാണ് ഇപ്പോഴുള്ളത്.

Mahindra Posted 52 431 Unit sales in May 2025 Scorpio XUV 3XO Thar On Demand

ബൊലേറോ മോഡലുകളും മോശമാക്കാതെ ഒപ്പം നിൽക്കുന്നതും സ്ഥിരമായ വിൽപ്പന വർധനവുണ്ടാക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ XUV700 ഉൾപ്പെടെയുള്ള നിലവിലുള്ള ശ്രേണിയിൽ അടക്കടി മാറ്റങ്ങൾ കൊണ്ടുവരുന്നതും ജനപ്രീതി നേടാൻ സഹായിച്ചിട്ടുണ്ട്. സ്കോർപിയോ N, സ്കോർപിയോ ക്ലാസിക് എന്നിവ ഉൾപ്പെടുന്ന ഏറ്റവും പുതിയ സ്കോർപിയോ നിരയാണ് ബ്രാൻഡിന്റെ ബെസ്റ്റ് സെല്ലറായി പ്രവർത്തിക്കുന്നത്.

XUV300 പേരുമാറിയെത്തിയ XUV 3XO എന്ന കോംപാക്‌ട് എസ്‌യുവിയും പ്രതിമാസം ശരാശരി 9,000 യൂണിറ്റിലധികം കച്ചോടം കൊണ്ടുവരുന്നുണ്ട്. M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയന്റുകളിലായി വിൽപ്പനയ്ക്ക് എത്തുന്ന മഹീന്ദ്രയുടെ എൻട്രി ലെവൽ എസ്‌യുവിക്ക് നിലവിൽ 7.99 ലക്ഷം രൂപ മുതൽ 15.56 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിട്ടുള്ളത്.

Mahindra Posted 52 431 Unit sales in May 2025 Scorpio XUV 3XO Thar On Demand

ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമായുള്ള ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 7-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ, സിപ്പ്, സാപ്പ്, സൂം ഡ്രൈവിംഗ് മോഡുകൾ, 360-ഡിഗ്രി സറൗണ്ട് ക്യാമറ, റിയർ എസി വെൻ്റുകൾ, ലെവൽ 2 ADAS സ്യൂട്ട് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളെല്ലാം മഹീന്ദ്ര XUV 3XO എസ്‌യുവിയിലുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള കുഞ്ഞൻ എസ്‌യുവിയിൽ 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് എന്നിവയെല്ലാം ലഭിക്കും. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര XUV 3XO സ്വന്തമാക്കാനാവുക.

Mahindra Posted 52 431 Unit sales in May 2025 Scorpio XUV 3XO Thar On Demand

എസ്‌യുവിയിലെ 1.2 പെട്രോൾ 115 bhp പവറിൽ 200 Nm torque തരുമ്പോൾ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ എഞ്ചിൻ 130 bhp കരുത്തിൽ 250 Nm torque നൽകാൻ പ്രാപ്‌തമാണ്. അതേസമയം 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

More from DriveSpark

Article Published On: Monday, June 2, 2025, 19:01 [IST]
English summary
Mahindra posted 52431 unit sales in may 2025 scorpio xuv 3xo thar on demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X