ബൊലേറോയുമല്ല, ഥാറുമല്ല... കഴിഞ്ഞ വർഷം മഹീന്ദ്ര ഏറ്റവും കൂടുതൽ വിറ്റത് 17 ലക്ഷത്തിന്റെ ഈ 7-സീറ്റർ എസ്‌യുവി

ഇരുവർഷത്തിന് മുകളിലായി ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായി തുടരുന്ന എസ്‌യുവിയാണ് മഹീന്ദ്ര സ്കോർപിയോ. ഥാറിനും മുമ്പേ മഹീന്ദ്രയ്ക്ക് മുഖം സമ്മാനിച്ച വണ്ടി പല രൂപത്തിൽ പല ഭാവത്തിൽ വിപ്ലവം രചിച്ചിട്ടുണ്ട്. 10 ലക്ഷം ആളുകളിൽ കൂടുതൽ പേർ വാങ്ങിയ വണ്ടി ഇന്നും കിടിലമായാണ് വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് പുതുതലമുറയിലേക്ക് ചേക്കേറിയ സ്കോർപിയോ N ആണെന്ന് നിസംശയം പറയാം. N കൂടി ചേർക്കുക മാത്രമല്ല, സേഫ്റ്റിയിലും ടെക്നോളജിയിലും ഡിസൈനിലും മുൻഗാമിയേക്കാൾ കിടിലമാക്കി പണിതെടുത്തിരിക്കുന്ന പുത്തൻ സ്കോർപിയോ കണ്ടാൽ ആർക്കായാലും ഒന്ന് വാങ്ങാൻ തോന്നും.

ഇങ്ങനെ പോയ വർഷം സ്കോർപിയോ മോഹിച്ചെത്തിയത് എത്രപേരാണെന്ന് അറിയാമോ? N മോഡൽ മാത്രമല്ല പുതുക്കി പണിതിറക്കിയ സ്കോർപിയോ ക്ലാസിക് വാങ്ങാനും ആളുകൾ വരി നിൽക്കുകയാണ് ഇപ്പോഴും. ഒരു കലണ്ടർ വർഷത്തിൽ മീഹീന്ദ്ര ആൻഡ് മഹീന്ദ്ര ആദ്യമായി 5 ലക്ഷം എസ്‌യുവികൾ വിറ്റ വർഷമാണ് 2024. പോയ വർഷങ്ങളെ അപേക്ഷിച്ച് വിപണിയിലെ ട്രെൻഡുകൾക്ക് അനുസരിച്ച് ചുവടുമാറ്റുന്ന കമ്പനിക്ക് വിൽപ്പനയിലും വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കാനായെന്ന് വേണം പറയാൻ.

Mahindra Scorpio N And Scorpio Classic Became Brand s Most Selling Model In 2024

സ്കോർപിയോ N, സ്കോർപിയോ ക്ലാസിക് എന്നീ പേരുകളിൽ ലഭ്യമായ മഹീന്ദ്ര സ്കോർപിയോ ശ്രേണിയാണ് നിലവിൽ കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ. ജനുവരി മുതൽ നവംബർ വരെ എസ്‌യുവിയുടെ 1,54,169 യൂണിറ്റുകളാണ് നിരത്തിലിറങ്ങിയത്. കഴിഞ്ഞ വർഷത്തെ ആദ്യ 11 മാസങ്ങളിൽ മഹീന്ദ്രയുടെ മൊത്തം വിൽപ്പനയുടെ 32 ശതമാനവും സംഭാവന ചെയ്‌തത് സ്കോർപിയോ സീരീസാണ്.

മഹീന്ദ്ര സ്‌കോർപിയോ N പതിപ്പിന് നിലവിൽ 13.85 ലക്ഷം രൂപ മുതൽ 24.54 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന എസ്‌യുവി 6, 7 എന്നിങ്ങനെ രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് വിപണനത്തിന് എത്തുന്നത്. ഒപ്പം തെരഞ്ഞെടുക്കാൻ Z2, Z4, Z6, Z8, Z8L തുടങ്ങീ വൈവിധ്യമാർന്ന വേരിയൻ്റുകളിലും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.

Mahindra Scorpio N And Scorpio Classic Became Brand s Most Selling Model In 2024

മറുവശത്ത് S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകൾ മാത്രമുള്ള സ്കോർപിയോ ക്ലാസിക്കിന് 13.62 ലക്ഷം മുതൽ 17.42 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ജനുവരി മുതൽ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയതിനാൽ രണ്ട് എസ്‌യുവികളുടേയും വിലകളിൽ മാറ്റമുണ്ടായേക്കാം കേട്ടോ. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും RDE മാനദണ്ഡങ്ങളും പാലിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സ്കോർപിയോ ക്ലാസിക്കിന് ഓട്ടോമാറ്റിക് ട്രാനസ്മിഷൻ കമ്പനി നൽകുന്നില്ല. വെർട്ടിക്കൽ സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, പുതിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകൾ, റീഡിസൈൻ ചെയ്ത അലോയ് വീലുകൾ എന്നീ സവിശേഷതകളെല്ലാം മുടക്കുന്ന വിലയ്ക്ക് കിട്ടുകയും ചെയ്യുന്നുണ്ട്.

Mahindra Scorpio N And Scorpio Classic Became Brand s Most Selling Model In 2024

2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോർപിയോ N മോഡൽ വിപണനത്തിന് എത്തുന്നത്. പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ 175 bhp കരുത്തിൽ 400 Nm torque ആണ് സൃഷ്ടിക്കുന്നത്. രണ്ടിലും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്.

93,850 യൂണിറ്റുകളുടെ വിൽപ്പനയുമായി മഹീന്ദ്രയുടെ കരുത്തുറ്റതുമായ വർക്ക്‌ഹോഴ്‌സ് മോഡലായ ബൊലേറോയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 83,390 യൂണിറ്റ് വിൽപ്പനയുമായി XUV700 എസ്‌യുവി മൂന്നാമതും 78,826 യൂണിറ്റ് വിൽപ്പനയുമായി XUV 3XO വിൽപ്പന കണക്കുകളിൽ നാലമതും എത്തി. 69,354 യൂണിറ്റുകൾ നിരത്തിലെത്തിച്ച് അഞ്ചാമനായി ഥാർ 3-ഡോർ, ഥാർ റോക്‌സ് മോഡലുകളും കരുത്തുകാട്ടി.

അതേസമയം ഓൾ-ഇലക്‌ട്രിക് XUV400 എസ്‌യുവി 2024-ലെ ആദ്യ 11 മാസങ്ങളിൽ മൊത്തം 7,188 യൂണിറ്റുകളാണ് വിതരണം ചെയ്‌തിരിക്കുന്നത്. 2024 നവംബർ അവസാനം മഹീന്ദ്ര BE 6, XEV 9E എന്നീ രണ്ട് പുതിയ ഇ-എസ്‌യുവികൾ പുറത്തിറക്കി. ശക്തമായ ഉപഭോക്തൃ പ്രതികരണം നേടിയ രണ്ട് സീറോ എമിഷൻ മോഡലുകൾ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഷോറൂമുകളിൽ ഉടൻ തന്നെ എത്തുമ്പോൾ പ്രതീക്ഷകളും ഏറെയാണ്.

More from DriveSpark

Article Published On: Sunday, January 5, 2025, 16:00 [IST]
English summary
Mahindra scorpio n and scorpio classic became brands most selling model in 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X