നെക്സോണിനെയും പഞ്ചിനെയും തൂക്കി മഹീന്ദ്രയുടെ എസ്‌യുവി, വില ചെറുതല്ലാഞ്ഞിട്ടും പോയമാസം വാങ്ങിയത് 14,401 ആളുകൾ

ഏറെ മത്സരാധിഷ്ഠിതമായ ഇന്ത്യൻ എസ്‌യുവി വിപണിയിലെ കിടമത്സരം കാണാൻ വല്ലാത്തൊരു രസമാണ്. ഹ്യുണ്ടായി ക്രെറ്റയും (Hyundai Creta), മാരുതി ബ്രെസയും (Maruti Brezza), ടാറ്റ പഞ്ചുമെല്ലാം (Tata Punch) ടോപ്പ് സെല്ലിംഗ് മോഡലാവാൻ മത്സരിക്കുകയാണ്. ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്‌ടമുള്ള മോഡലുകളിൽ ഒന്നായുണ്ടായിരുന്ന നെക്സോണും നല്ല കച്ചോടമാണ് പിടിക്കുന്നത്. എന്നാൽ ടാറ്റയുടെ ഈ കുഞ്ഞൻ എസ്‌യുവികളെ വിൽപ്പനയുടെ കാര്യത്തിൽ മറികടന്നിരിക്കുകയാണ് മഹീന്ദ്രയുടെ ഇതിഹാസം. 2025 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ മിന്നുന്ന പെർഫോമൻസുമായി സ്കോർപിയോയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.

ജനപ്രിയരായ ടാറ്റ നെക്‌സോൺ, പഞ്ച് എസ്‌യുവികളെ മറികടന്നാണ് മഹീന്ദ്രയുടെ തുറുപ്പുഗുലാൻ മുന്നേറിയത്. 2025 മെയ് മാസത്തിൽ 14,401 യൂണിറ്റുകളുടെ വിൽപ്പനയാണ് സ്കോർപിയോ N, ക്ലാസിക് മോഡലുകൾക്ക് ഒരുമിച്ച് നേടാനായിരിക്കുന്നത്. അതേസമയം ടാറ്റ നെക്‌സോൺ മൊത്തം 13,096 യൂണിറ്റുകൾ വിൽപ്പനയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. എങ്കിലും ടാറ്റയുടെ കോംപാക്‌ട് എസ്‌യുവിക്കും വാർഷിക വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

Mahindra Scorpio Posted 14 401 Unit Sales In May 2025

രണ്ട് എസ്‌യുവികളും യഥാക്രമം 5 ശതമാനത്തിന്റെയും 14 ശതമാനത്തിന്റെയും വാർഷിക വിൽപ്പന വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും സ്കോർപിയോയുടേയും നെക്സോണിന്റേയും പ്രതിമാസ വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. 2025 ഏപ്രിലിൽ മഹീന്ദ്ര സ്കോർപിയോയും ടാറ്റ നെക്‌സോണും യഥാക്രമം 15,534 യൂണിറ്റുകളുടെയും 15,457 യൂണിറ്റുകളുടെയും വിൽപ്പന നേടിയിരുന്നു.

എന്തായാലും മഹീന്ദ്രയുടെ ടോപ്പ് സെല്ലിംഗ് മോഡലാവാൻ സ്കോർപിയോയ്ക്ക് തുടർച്ചയായി സാധിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്. പ്രത്യേകിച്ച് ഈയൊരു ഉയർന്ന വില നിലവാരം ഉണ്ടായിട്ടും ആളുകൾ സ്കോർപിയോ നിരയെ തേടിയെത്തുന്നത് വലിയ നേട്ടം തന്നെയാണ്. മഹീന്ദ്ര സ്‌കോർപിയോ N പതിപ്പിന് നിലവിൽ 13.99 ലക്ഷം രൂപ മുതൽ 25.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Mahindra Scorpio Posted 14 401 Unit Sales In May 2025

മറുവശത്ത് S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകൾ മാത്രമുള്ള സ്കോർപിയോ ക്ലാസിക്കിന് 13.77 ലക്ഷം മുതൽ 17.72 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോർപിയോ N മോഡൽ വിപണനത്തിന് എത്തുന്നത്. പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം ഡീസൽ 175 bhp കരുത്തിൽ 400 Nm torque ആണ് സൃഷ്ടിക്കുന്നത്. രണ്ടിലും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്. കച്ചോടം കൂട്ടാനായി അടുത്തിടെ സ്കോർപിയോ N നിരയിലേക്ക് കാർബൺ എഡിഷൻ എന്നൊരു വ്യത്യസ്‌ത വേരിയന്റിനേയും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ സ്കോർപിയോയുടെ ബ്ലാക്ക് എഡിഷനായി ഇതിനെ കരുതാം.

Mahindra Scorpio Posted 14 401 Unit Sales In May 2025

ടാറ്റ മോട്ടോർസ് ഹാരിയർ, സഫാരി മോഡലുകളിൽ പ്രയോഗിച്ചിരിക്കുന്ന അതേ തന്ത്രമാണ് സ്കോർപിയോ N കാർബൺ എഡിഷനിലൂടെ മീഹന്ദ്രയും പരീക്ഷിച്ചിരിക്കുന്നത്. പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന സ്പെഷ്യൽ എഡിഷന് അന്യായ റോഡ് പ്രസൻസാണ് നൽകാനാവുക. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ കാണുന്ന ക്രോമിന്റെ ഉപയോഗം നന്നേ കുറച്ചാണ് എസ്‌യുവി പണിതീർത്തിരിക്കുന്നത്.

സ്റ്റാൻഡേർഡ് മോഡലുകളിലുള്ള ക്രോം ഡോർ ഹാൻഡിലുകളും വിൻഡോ സൈഡ് മോൾഡിംഗിനുമെല്ലാം ബ്ലാക്ക് ഫിനിഷാണ് വരുന്നത് എന്നത് സ്പോർട്ടി ഭാവം തന്നെ സമ്മാനിക്കുന്നുണ്ട്. ഇതോടൊപ്പം 18 ഇഞ്ച് അലോയ് വീലുകൾക്കും റൂഫ് റെയിലുകൾക്കും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയർ പോലെ ഇന്റീരിയറിലും കറുപ്പിന്റെ ഉപയോഗമാണ് കാണാനാവുക. ഡാഷ്‌ബോർഡ്, ലെതറെറ്റ് സീറ്റുകൾ എന്നിവയിലെല്ലാം ബ്ലാക്ക് ടച്ച് കാണാം.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സൺറൂഫ്, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, ഡ്യുവൽ സോൺ എസി, 12 സ്പീക്കറുകൾ, ആറ് എയർബാഗുകൾ, 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മോഡലിൽ നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡ് (MTV-CL) എന്നീ സന്നാഹങ്ങളെല്ലാം മഹീന്ദ്ര സ്കോർപിയോ N കാർബൺ എഡിഷന് സമ്മാനിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, June 8, 2025, 9:00 [IST]
English summary
Mahindra scorpio posted 14401 unit sales in may 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X