മാരുതി കാറുകളെ ഒന്നിച്ച് സൈഡാക്കി മഹീന്ദ്രയുടെ എസ്‌യുവി, വില ചെറുതല്ലാഞ്ഞിട്ടും പോയമാസം വാങ്ങിയത് 18,372 പേർ

എസ്‌യുവിയെന്ന് കേൾക്കുമ്പോഴേ പല വണ്ടിഭ്രാന്തൻമാരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് ടാറ്റ സഫാരി പോലുള്ള ചില ഐക്കണിക് വണ്ടികളാവുമല്ലോ. അന്നത്തെ സഫാരിയുടെ വിപണി പിടിച്ചെടുക്കാൻ സാക്ഷാൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കിയ തട്ടുപൊളിപ്പൻ മോഡലായിരുന്നു സ്കോർപിയോ. രണ്ട് പതിറ്റാണ്ടിന് മുകളിലായി ഇന്ത്യക്കാർക്ക് സുപരിചിതമായ വാഹനം കാലത്തിനൊത്ത മാറ്റങ്ങളോടെ ഇന്നും നിറഞ്ഞാടുന്നുണ്ട്. ക്ലാസിക്, N എന്നിങ്ങനെ രണ്ട് പതിപ്പുകളായി നിരത്തിലെത്തുന്ന സ്കോർപിയോ ശരിക്കും എസ്‌യുവികളുടെ എല്ലാ കഴിവും ആവാഹിച്ചെടുത്ത മിടുക്കനാണ് കേട്ടോ. മിക്ക മാസങ്ങളിലും വിൽപ്പന പതിനായരത്തിന് മുകളിൽ തൊടാറുമുണ്ട്.

വില നോക്കിയാൽ അത്ര കുറവൊന്നുമല്ലാഞ്ഞിട്ടും ഓരോ മാസവും ഇത്രയധികം വിറ്റഴിക്കാൻ കഴിയുന്നത് വലിയൊരു സംഭവം തന്നെയാണ്. 2025 സെപ്റ്റംബർ മാസത്തിൽ മഹീന്ദ്ര സ്കോർപിയോയുടെ 18,372 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. പോയ വർഷം ഇതേ സമയത്തെ 14,438 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കച്ചോടം 27 ശതമാനത്തോളം ലാഭത്തിലാണ്.

Mahindra Scorpio Posted 18 372 Unit Sales In September 2025

ഇതോടെ മഹീന്ദ്രയുടെ ടോപ്പ് സെല്ലിംഗ് മോഡലാവാൻ സ്കോർപിയോയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഈയൊരു ഉയർന്ന വില നിലവാരം ഉണ്ടായിട്ടും ആളുകൾ സ്കോർപിയോ നിരയെ തേടിയെത്തുന്നത് വലിയ നേട്ടം തന്നെയാണ്. മഹീന്ദ്ര സ്‌കോർപിയോ N പതിപ്പിന് നിലവിൽ 13.20 ലക്ഷം രൂപ മുതൽ 24.17 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അടിക്കടി എസ്‌യുവിയിൽ നിരവധി വേരിയന്റുകൾ അവതരിപ്പിക്കുന്നതും ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതുമെല്ലാം മഹീന്ദ്രയുടെ പ്രധാന വിനോദമാണ്.

ഇതൊക്കെയാണ് സ്കോർപിയോയെ ടോപ്പ് സെല്ലറാക്കിയിരിക്കുന്നതും. പുതുതലമുറ ആവർത്തനമായ N പതിപ്പിന് പുറമെ പഴയ മോഡലിന്റെ ആരാധകരെ തൃപ്ത്തിപ്പെടുക്കാൻ സ്കോർപിയോ ക്ലാസിക്കും കമ്പനി വിപണനം ചെയ്യുന്നുണ്ട്. സ്കോർപിയോ ക്ലാസിക്കിന് 12.98 ലക്ഷം മുതൽ 16.71 ലക്ഷം രൂപ വരെയാണ് ഇതിന് വരുന്ന എക്സ്ഷോറൂം വില. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും RDE മാനദണ്ഡങ്ങളും പാലിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

Mahindra Scorpio Posted 18 372 Unit Sales In September 2025

130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സ്കോർപിയോ ക്ലാസിക്കിന് ഓട്ടോമാറ്റിക് ട്രാനസ്മിഷൻ കമ്പനി നൽകുന്നില്ല. അതേസമയം മറുവശത്ത് 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോർപിയോ N മോഡൽ വിപണനത്തിന് എത്തുന്നത്.

പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡീസൽ 175 bhp കരുത്തിൽ 400 Nm torque ആണ് സൃഷ്ടിക്കുന്നത്. രണ്ടിലും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്. അടുത്തിടെ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) പോലുള്ള നൂതന ഫീച്ചറുകൾ ഉൾപ്പെടുത്തി തങ്ങളുടെ 7-സീറ്റർ എസ്‌യുവിയെ ബ്രാൻഡ് വിപണനത്തിന് എത്തിച്ചിരുന്നു.

Mahindra Scorpio Posted 18 372 Unit Sales In September 2025

ഫോർവേഡ് കൊളീഷൻ വാണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, സ്റ്റോപ്പ് ആൻഡ് ഗോ ഉള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ്, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട് തുടങ്ങിയ എക്സ്ക്ലൂസീവ് സവിശേഷതകളും സ്കോർപിയോ N എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്ന ADAS-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതുതായി പുറത്തിറക്കിയ സ്കോർപിയോ N Z8T, Z8 ശ്രേണിയുടെ മിഡിൽ വേരിയന്റുകളിലാണ് ADAS ടെക്ക് കൊണ്ടുവന്നിരിക്കുന്നതും. ADAS കൂടാതെ 12-സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ-ഡിമ്മിംഗ് IRVM-കൾ തുടങ്ങിയ പ്രീമിയം സവിശേഷതകൾ പുതിയ വേരിയന്റിൽ ഉൾപ്പെടുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ഒരു മോഡേൺ എസ്‌യുവിക്ക് വേണ്ടുന്ന എല്ലാ ഗുണങ്ങളും മഹീന്ദ്രയുടെ ഇതിഹാസ മോഡലിന് ലഭിക്കുന്നുണ്ട്.

More from DriveSpark

Article Published On: Saturday, October 11, 2025, 16:24 [IST]
English summary
Mahindra scorpio posted 18372 unit sales in september 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X