ലുക്ക് മാറും, ഗ്ലാമറാവും! ജിംനിയുടെ പെട്ടിയിലെ അവസാന ആണിയടിക്കാൻ ഥാർ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബറിൽ

ഓഫ്-റോഡ് എസ്‌യുവികളിലെ കിങാണ് മഹീന്ദ്ര ഥാർ. പഴയ പരുക്കൻ ശൈലിയിൽ നിന്നും ലൈഫ് സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനമായി മാറിയതോടെ ഥാർ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. മഹീന്ദ്ര പോലും അത്ഭുതപ്പെടുന്ന രീതിയിൽ ഇന്നും മോഡൽ വിറ്റഴിയുന്നുണ്ട്. മാരുതിയുടെ ഐതിഹാസികമായ ജിംനി എത്തുന്നതോടെ ഥാറിന് കച്ചോടം കുറയുമെന്ന് പലരും വിലയിരുത്തിയിരുന്നുവെങ്കിലും കൂടുതൽ താങ്ങാനാവുന്ന വിലയുള്ള 2WD പതിപ്പ് പുറത്തിറക്കിയാണ് കമ്പനി ഈ മത്സരത്തെ നേരിട്ടത്. അന്യായ റോഡ് പ്രസൻസും പെർഫോമൻസുമുള്ള 3-ഡോർ ഥാറിന് മുന്നിൽ പിടിച്ചുനിൽക്കാൻ ജിംനിക്ക് സാധിക്കാതെ പോയതാണ് പിന്നീട് കണ്ടത്.

ഥാറിന്റെ ലുക്ക് കണ്ട് ഫാമിലി യൂസിന് എടുത്തിട്ട് നിരാശരായവരും ഉണ്ട്. അത്തരക്കാർക്കായി ഥാർ 5-ഡോറും പോയ വർഷം കമ്പനി നിരത്തിലെത്തിച്ചിരുന്നു. 3-ഡോറിനേക്കാൾ ആളുകൾ ഇപ്പോൾ വാങ്ങുന്നത് ഥാർ റോക്‌സാണ്. എന്നാൽ ലുക്കിൽ ചില മാറ്റങ്ങൾ കൊണ്ടുവന്ന് ഒന്നുകൂടി മിനുങ്ങിയെത്താൻ ഒരുങ്ങുകയാണ് ത്രീ-ഡോർ എസ്‌യുവി. 2020-ൽ വിപണിയിൽ എത്തിയതിന് ശേഷം ആദ്യമായാണ് ഥാറിന് മാറ്റം ലഭിക്കാൻ പോവുന്നത്.

Mahindra Thar Facelift To Launch On September 1 Report

പുതിയ മഹീന്ദ്ര ഥാർ 3-ഡോർ ഫെയ്‌സ്‌ലിഫ്റ്റ് 2025 സെപ്റ്റംബർ ഒന്നിന് വിപണിയിലെത്തുമെന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഗാഡിവാഡി. ഇതിനോടകം പരീക്ഷണയോട്ടം ആരംഭിച്ച വാഹനത്തിനായി എസ്‌യുവികൾ പ്രേമികൾ കാത്തിരിക്കുകയാണ്. ഡിസൈനിന്റെ കാര്യത്തിൽ ഥാർ റോക്‌സിന് സമാനമായ മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. മൂന്ന് ഡോറുകളുള്ള മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് 5-ഡോർ പോലെ കണ്ടാൽ തോന്നിയേക്കും.

മുൻവശത്തെ ബമ്പർ പൂർണമായും റിഡിസൈൻ ചെയ്തിട്ടുണ്ടെന്നാണ് വിവരം. കൂടാതെ ഫോഗ് ലാമ്പ് എൻക്ലോഷറുകൾക്ക് കൂടുതൽ ആധുനികമായ ഒരു രൂപം നൽകുന്നതിനായി പുതുക്കിയ ഡീറ്റെയിലിംഗും കൊടുത്തിട്ടുണ്ട്. ഗ്രില്ലിലും സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതേസമയം സി ആകൃതിയിലുള്ള എൽഇഡി ലൈറ്റ് ഘടകങ്ങൾ 3-ഡോർ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്.

Mahindra Thar Facelift To Launch On September 1 Report

മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ഡിസൈൻ അലോയ് വീലുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തും. എക്സ്റ്റീരിയറിലെ മാറ്റങ്ങളിലൂടെ കിടുക്കൻ ലുക്ക് സമ്മാനിക്കാൻ മഹീന്ദ്രയ്ക്ക് സാധിക്കും. അതുപോലെ തന്നെ ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരങ്ങൾ കമ്പനി നടപ്പിലാക്കിയെക്കുമെന്നാണ് അനുമാനം. ഡാഷ്‌ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാവും അകത്തളത്തിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടിച്ചേർക്കൽ.

ഗിയർ ലിവർ ഏരിയയ്ക്ക് ചുറ്റുമുള്ള സെന്റർ കൺസോൾ ലേഔട്ടും അപ്‌ഡേറ്റ് ചെയ്യപ്പെടും. മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റിൽ വയർലെസ് ചാർജറും ഇത്തവണ വന്നെത്തും. ത്രീ-ഡോർ എസ്‌യുവിയിലിലെ സ്റ്റിയറിംഗ് വീൽ പൂർണമായും പുതിയ ഒരു യൂണിറ്റായി മാറ്റി സ്ഥാപിക്കപ്പെടും. മെച്ചപ്പെട്ട ഉപയോഗക്ഷമതയ്ക്കായി പവർ വിൻഡോ കൺട്രോളുകൾ സെൻട്രൽ കൺസോളിൽ നിന്ന് മാറ്റി ഡോറിലേക്ക് ഘടിപ്പിക്കുകയും ചെയ്യും.

Mahindra Thar Facelift To Launch On September 1 Report

അങ്ങനെ മൊത്തത്തിൽ പ്രായോഗികത മെച്ചപ്പെടുത്താനാവും ബ്രാൻഡിന്റെ ശ്രമം. പക്ഷേ മെക്കാനിക്കൽ വശങ്ങളിൽ എസ്‌യുവിക്ക് നവീകരണങ്ങളൊന്നും ഉണ്ടാവില്ല കേട്ടോ. അതേ ലാഡർ ഫ്രെയിം ഷാസിയിൽ പണികഴിപ്പിക്കുന്ന 3-ഡോർ ഥാറിൽ 152 bhp കരുത്തുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ, 132 bhp പവറുള്ള 2.2 ലിറ്റർ ഡീസൽ, 119 bhp മാത്രമുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളവും ഉണ്ടാവുക.

നിലവിലേത് പോലെ RWD, 4X4 ഓപ്ഷനുകളും വാഹനത്തിലുണ്ടാവും. മാറ്റങ്ങൾക്കനുസരിച്ചുള്ള വില വർധനവും എസ്‌യുവിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര നടപ്പിലാക്കും. ഇപ്പോൾ 11.50 ലക്ഷം മുതൽ 17.62 ലക്ഷം രൂപ വരെയാണ് ഥാർ 3-ഡോറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇന്ത്യയിലെ ഓഫ്-റോഡർ സെഗ്മെന്റിൽ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂർഖ തുടങ്ങിയ വമ്പൻമാരുമായിട്ടാണ് ഥാറിന്റെ മത്സരം.

More from DriveSpark

Article Published On: Friday, August 8, 2025, 14:19 [IST]
English summary
Mahindra thar facelift to launch on september 1 report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X