ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട, ഫാമിലി എസ്‌യുവി വേഗം തരാമെന്ന് മഹീന്ദ്ര! അതിനുള്ള സൂത്രപ്പണിയും ഒപ്പിച്ചു

ഇന്ത്യക്കാരുടെ ഡ്രീം കാറുകളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാർ എസ്‌യുവി. ആദ്യതലമുറയിലുണ്ടായിരുന്ന കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിച്ചുകൊണ്ടാണ് 2020-ൽ ഥാറിന്റെ രണ്ടാംതലമുറ പിറവിയെടുക്കുന്നത്. മഹീന്ദ്രയുടെ ഇമേജ് മാറിയതും ഇവിടെ നിന്നായിരുന്നു. പരുക്കൻ ശൈലി വിട്ട് ലൈഫ്-സ്റ്റൈൽ സ്പോർട് യൂട്ടിലിറ്റി വാഹനമായി മാറിയതോടെ ആളുകൾക്കെല്ലാം വളരെ ഇഷ്‌ടപ്പെട്ടു. അന്യായ ലുക്കും അക്കാലത്തിനിണങ്ങുന്ന ഫീച്ചറുകളുമായി എത്തിയ വണ്ടി വളരെ വേഗമാണ് ഹിറ്റടിച്ചത്. എന്നാൽ പിൻനിരയിലേക്ക് കയറാനുള്ള ബുദ്ധിമുട്ടുകൾ ആളുകൾ എടുത്ത് പറയാൻ തുടങ്ങി. ഒരു ഫാമിലി വാഹനമായി ഥാർ ഉപയോഗിക്കാൻ കൊള്ളില്ലെന്ന് പലരും പറഞ്ഞുതുടങ്ങി.

ഇതിനിടയിൽ 5-ഡോർ മാരുതി ജിംനി വിപണിയിലെത്തിയത് മഹീന്ദ്രയ്ക്ക് തിരിച്ചടിയാവുകയും ചെയ്‌തു. ഇക്കാരണത്താൽ ഥാറിന്റെ 5-ഡോർ പതിപ്പിനെ വേഗം പുറത്തിറക്കാനുള്ള തീരുമാനവും കമ്പനിയിൽ നിന്നുണ്ടായി. 2024 ഒക്ടോബർ രണ്ടിന് ഥാർ റോക്‌സ് എന്ന പേരിൽ പുതിയ 5-ഡോർ മോഡലിനെ കമ്പനി അവതരിപ്പിക്കുകയും ചെയ്‌തു. ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ഏകദേശം 1.76 ലക്ഷം ബുക്കിംഗുകൾ വാരിയാണ് ഥാർ റോക്‌സ് വരവ് അറിയിച്ചത്.

Mahindra Thar ROXX 5-Door Deliveries Now Faster Than Ever Production Increased

ബുക്കിംഗുകൾ കുമിഞ്ഞ്കൂടിയതോടെ മോഡലിനായുള്ള വെയിറ്റിംഗ് പിരീഡും ഉയർന്നു. 2025 ജനുവരിയിൽ എസ്‌യുവിയുടെ വില വർധനവ് പ്രഖ്യാപിച്ച തദ്ദേശീയ വാഹന നിർമാതാക്കൾ മഹീന്ദ്ര ഥാർ റോക്‌സിന്റെ പുതിയ പതിപ്പുകളും അവതരിപ്പിച്ചുവരികയാണിപ്പോൾ. ഉയർന്നുവരുന്ന എസ്‌യുവിയുടെ ആവശ്യം നിറവേറ്റുന്നതിനായി ഥാർ 5-ഡോറിന്റെ നിർമാണം വേഗത്തിലാക്കാൻ മഹീന്ദ്ര തീരുമാനിച്ചിരിക്കുകയാണ്.

ഇതോടെ വാഹനം ബുക്ക് ചെയ്‌തവർക്ക് പ്രതീക്ഷിച്ചതിലും വേഗത്തിൽ മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡെലിവറി ലഭിക്കും. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ ആറോളം വേരിയന്റുകളിലീമ് 5-ഡോർ എസ്‌യുവി നിലവിൽ വിപണനത്തിന് എത്തുന്നത്. AX3L വേരിയന്റിൽ ഡീസൽ എഞ്ചിനും മാനുവൽ ട്രാൻസ്മിഷനും മാത്രമേയുള്ളൂ. അതേസമയം AX5L വേരിയന്റിൽ ഡീസൽ എഞ്ചിനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് കമ്പനി അണിനിരത്തുന്നത്.

Mahindra Thar ROXX 5-Door Deliveries Now Faster Than Ever Production Increased

ശേഷിക്കുന്ന വേരിയന്റുകളിൽ പെട്രോൾ എഞ്ചിനുകളാണ് ബ്രാൻഡ് ഉപയോഗിക്കുന്നത്. MX5 വേരിയന്റ് മുതൽ ഫോർ-വീൽ ഡ്രൈവ് (4WD) കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്നിരുന്നാലും 4WD വേരിയന്റുകൾ പെട്രോൾ എഞ്ചിൻ ഓപ്ഷൻ നൽകുന്നില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മഹീന്ദ്ര ഥാർ റോക്‌സ് ഡീസലിൽ മാത്രമേ കമ്പനി നിലവിൽ ഫോർവീൽ ഡ്രൈവ് സംവിധാനം ഒരുക്കിയിട്ടുള്ളൂ.

2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയ്‌സുകളാണ് ആളുകൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക. എസ്‌യുവിയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾ 162 bhp പവറിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Mahindra Thar ROXX 5-Door Deliveries Now Faster Than Ever Production Increased

അതേസമയം പെട്രോൾ ഓട്ടോമാറ്റിക് 177 bhp കരുത്തിൽ പരമാവധി 380 Nm torque വരെയും നൽകും. മറുവശത്ത് ഡീസൽ 4x4 മാനുവൽ പതിപ്പ് 150 bhp പവറിൽ 330 Nm torque വികസിപ്പിക്കുമ്പോൾ 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp കരുത്തിൽ പരമാവധി 370 Nm torque നിർമിക്കാൻ പാകത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മഹീന്ദ്ര ഥാർ റോക്‌സിന്റെ പെട്രോൾ മോഡലുകൾക്ക് 12.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

മഹീന്ദ്ര ഥാർ റോക്‌സ് ഡീസൽ മോഡലുകൾക്ക് 14.29 ലക്ഷം മുതൽ 23.39 ലക്ഷം വരെയും പുതുക്കിയ എക്സ്ഷോറൂം വില വരും. ഫീച്ചറുകളുടെ കാര്യത്തിൽ പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി സഹിതമുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം 5-ഡോർ ഥാറിലുണ്ട്.

കഴിഞ്ഞില്ല, ഇതുകൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ESC, ലെവൽ 2 ADAS എന്നിവയുൾപ്പെടെ ഫീച്ചറുകളും വാഹനത്തിന്റെ ഭാഗമാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മഹീന്ദ്രയുടെ ഥാർ റോക്‌സിന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ ബുക്കിംഗ് പീരീഡ് കുറയ്ക്കാനായത് മോഡലിന്റെ വിൽപ്പന വർധിപ്പിക്കാൻ സഹായിക്കുന്ന നീക്കമാണ്.

More from DriveSpark

Article Published On: Wednesday, June 25, 2025, 9:51 [IST]
English summary
Mahindra thar roxx 5 door deliveries now faster than ever production increased
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X