കാശുള്ളവർ ഷോറൂമിലേക്ക് പോരെ, ഏറ്റവും ഡിമാന്റുള്ള എസ്‌യുവി ഇനി പഴയ വിലയ്ക്ക് തരില്ലെന്ന് മഹീന്ദ്ര

ഏതുതരം ഫാമിലി എസ്‌യുവികൾ നിർമിക്കുന്നതിൽ മിടുക്കൻമാരാണ് തങ്ങളെന്ന് തെളിയിച്ച് മുന്നേറുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പണ്ടത്തെ പരുക്കൻ മോഡലുകൾ മാത്രം നിർമിച്ചിരുന്ന ബ്രാൻഡ് എന്ന ഇമേജ് പൂർണമായും പൊളിച്ചെഴുതിയ കമ്പനി ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മാറിയിരുന്നു. ഹ്യുണ്ടായിയേയും ടാറ്റയെയും ഒതുക്കിയാണ് ഈയൊരു പദവി മഹീന്ദ്ര വെട്ടിപ്പിടിച്ചത്. അതിന് സഹായിച്ചതാവട്ടെ ഥാർ റോക്‌സ്, സ്കോർപിയോ N, XUV700 എന്നീ മോഡലുകളാണ്. 3-ഡോർ, 5-ഡോർ പതിപ്പുകളിൽ എത്തുന്ന ഥാറിന്റെ വിൽപ്പന ആദ്യമായി 10,000 യൂണിറ്റ് കടന്നുപോയ മാസം കൂടിയായിരുന്നു ഏപ്രിൽ.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 15-ന് വിപണിയിലെത്തിച്ച ഥാർ റോക്‌സാണ് ഈയൊരു നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ചിരിക്കുന്നത്. എന്നാൽ ഇതിനിടയിൽ ഥാർ 5-ഡോർ മോഡലിന്റെ വിലയിൽ വർധനവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2025 ജനുവരിയിലെ ആദ്യ വില പരിഷ്ക്കാരത്തിന് ശേഷം ഇത് രണ്ടാം തവണയാണ് എസ്‌യുവിയുടെ വിലയിൽ വർധനവുണ്ടായിരിക്കുന്നത്.

Mahindra Thar Roxx SUV Become Costlier in India New Price Details

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 30,000 രൂപയോളമാണ് വില കൂടിയിരിക്കുന്നത്. മഹീന്ദ്ര ഥാർ റോക്‌സ് MX1 മാനുവൽ വേരിയന്റ് ഒഴികെ 5-ഡോർ മോഡലിന്റെ മറ്റെല്ലാ വേരിയന്റുകളെയും വില പരിഷ്ക്കാരം ബാധിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. പുതുക്കിയ വില പ്രകാരം മോഡലിന്റെ പെട്രോൾ വകഭേദങ്ങൾക്ക് 12.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

വേരിയന്റ് തിരിച്ചുള്ള വർധനവ് എങ്ങനെയാണെന്ന് നോക്കിയാൽ മഹീന്ദ്ര ഥാർ റോക്‌സ് MX3 പെട്രോളിന് 30,000 രൂപയും MX5 പെട്രോൾ മാനുവൽ വേരിയന്റിന് 20,999 രൂപയും വർധിച്ചപ്പോൾ MX5 പെട്രോൾ ഓട്ടോമാറ്റിക്, AX7L പെട്രോൾ ഓട്ടോമാറ്റിക് വകഭേദങ്ങൾക്ക് 20,000 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. അതേസമയം 4x4 സെറ്റപ്പുള്ള മഹീന്ദ്ര ഥാർ റോക്‌സ് ഡീസൽ മോഡലുകൾക്ക് 14.29 ലക്ഷം മുതൽ 23.39 ലക്ഷം വരെയും പുതുക്കിയ എക്സ്ഷോറൂം വില വരും.

Mahindra Thar Roxx SUV Become Costlier in India New Price Details

വിലയിലെ മാറ്റം ഒഴികെ മഹീന്ദ്രയുടെ 5-ഡോർ ഥാറിന് കാര്യമായ യാതൊരു വിധ നവീകരണങ്ങളോ മാറ്റങ്ങളോ കമ്പനി അവതരിപ്പിച്ചിട്ടില്ല. ഥാർ റോക്‌സ് എസ്‌യുവിക്ക് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ വേരിയന്റുകൾ 162 bhp പവറിൽ പരമാവധി 330 Nm torque വരെ ഉത്പാദിക്കാൻ ശേഷിയുള്ളതാണെന്ന് മഹീന്ദ്ര പറയുന്നു.

മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്. 177 bhp പവറിൽ പരമാവധി 380 Nm torque വരെ നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക്കിനാവും. എസ്‌യുവിയുടെ ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ നൽകാനാവുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

Mahindra Thar Roxx SUV Become Costlier in India New Price Details

അടുത്തിടെ എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നീ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് മഹീന്ദ്ര ഥാർ റോക്‌സിനിറെ 2025 മോഡൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവ പഴയതു പോലെ തന്നെ എസ്‌യുവിയിൽ ലഭിക്കും.

കൂടാതെ 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, കൂൾഡ് ഗ്ലൗബോക്സ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ഇന്റലിടേൺ ടൈറ്റ് ടേൺ ഫീച്ചർ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഥാർ 5-ഡോറിലെ പ്രധാന ഫീച്ചറുകളാണ്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, TPMS എന്നിവയും സ്റ്റാൻഡേർഡായി വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, May 29, 2025, 18:44 [IST]
English summary
Mahindra thar roxx suv become costlier in india new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X