3-ഡോറല്ല, ഇപ്പോൾ എല്ലാവർക്കും വേണ്ടത് ഥാർ എസ്‌യുവിയുടെ 5-ഡോർ മോഡൽ; ജിംനിയെ ഒതുക്കി പണംവാരി മഹീന്ദ്ര

എസ്‌യുവിയെന്ന് കേൾക്കുമ്പോഴേ ഇന്ത്യക്കാരുടെ മനസിലേക്ക് ഓടിയെത്തുന്ന ആദ്യ പേരാണ് മഹീന്ദ്ര ഥാർ. ആദ്യതലുമറ മുതലേ വല്ലാണ്ട് ഇഷ്‌ടമുള്ള മോഡൽ ഇപ്പോഴിതാ 5-ഡോർ, 3-ഡോർ ആവർത്തനങ്ങളിൽ വാങ്ങാനാവും. ഫാമിലിക്ക് ഉപയോഗിക്കാൻ അത്ര പ്രായോഗികമല്ലെന്ന ചീത്തപ്പേര് കേൾക്കാൻ തുടങ്ങിയതോടെയാണ് അഞ്ച് ഡോർ വെച്ച് ഥാറിനെ പരിഷ്ക്കരിക്കാൻ ഇന്ത്യയിലെ പ്രമുഖ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കൾ തീരുമാനിക്കുന്നത്. ഒപ്പം മാരുതി ജിംനിയുടെ വരവും കൂടിയായപ്പോൾ കമ്പനിക്കൊരു ഊർജവുമായി. ഇപ്പോൾ ഓരോമാസവും രണ്ട് മോഡലുകളും ചേർന്ന് പതിനായിരം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിക്കുന്നുമുണ്ട്. എന്നാൽ ഇരുവരിലും മിടുക്കൻ

ആരാണെന്ന് ചോദിച്ചാൽ പെട്ടന്നൊരു ഉത്തരം നൽകുന്നതിൽ ഒരു കൺഫ്യൂഷനുണ്ടായേക്കും. എന്നാൽ വിൽപ്പന കണക്കുകളിൽ 3-ഡോറിനെ വീഴ്ത്തി ഥാർ റോക്‌സ് അരങ്ങുവാഴുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മഹീന്ദ്ര 20,726 യൂണിറ്റ് ഥാർ റോക്‌സ് എസ്‌യുവിയാണ് വിറ്റഴിച്ചത്. എന്നാൽ ത്രീ-ഡോർ പതിപ്പിന്റെ കണക്കുകൾ നോക്കിയാൽ പകുതിയോളമേ വരൂ.

Mahindra Thar Roxx SUV Outsold Thar 3-Door Model In April To June 2025 Period

ഥാർ റോക്‌സിന്റെ 20,726 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഥാർ 3-ഡോർ മോഡലിന്റെ 9,908 യൂണിറ്റുകളാണ് 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിറ്റഴിഞ്ഞുപോയത്. 5-ഡോർ ഥാറാണ് ഇപ്പോൾ ഥാർ ബ്രാൻഡിന്റെ വിൽപ്പനയുടെ വലിയൊരു ഭാഗം വഹിക്കുന്നത്. സ്കോർപിയോയ്ക്കും ബൊലേറോയ്ക്കും ശേഷം മഹീന്ദ്രയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നതും ഈ ഓഫ്-റോഡർ ഫാമിലി എസ്‌യുവിയാണ്.

2024 ഓഗസ്റ്റിൽ ഥാർ റോക്‌സ് എത്തിയതോടെ ഐക്കണിക് 3-ഡോർ മോഡലിന്റെ വിൽപ്പനയെ സാരമായി ബാധിച്ചു. പുറത്തിറങ്ങിയതിനുശേഷം ഇതുവരെ മഹീന്ദ്ര ഥാർ റോക്‌സിന്റെ 59,316 യൂണിറ്റുകൾ വിറ്റഴിച്ചുവെന്നാണ് കണക്കുകൾ. പ്രായോഗികത കാരണം വലിയ എസ്‌യുവി കൂടുതൽ ആകർഷകമാണ്. ഒപ്പം താങ്ങാനാവുന്ന വില നൽകിയതും ആളുകൾക്കെല്ലാം ഏറെ ഇഷ്‌ടമാവുകയും ചെയ്‌തു.

Mahindra Thar Roxx SUV Outsold Thar 3-Door Model In April To June 2025 Period

ഉയർന്നുവരുന്ന എസ്‌യുവിയുടെ ആവശ്യം നിറവേറ്റുന്നതിനായി ഥാർ 5-ഡോറിന്റെ നിർമാണം വേഗത്തിലാക്കാൻ മഹീന്ദ്ര തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വാഹനം ബുക്ക് ചെയ്‌തവർക്ക് പ്രതീക്ഷിച്ചതിലും വേഗത്തിൽ മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡെലിവറി ലഭിക്കും. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ ആറോളം വേരിയന്റുകളിൽ 5-ഡോർ എസ്‌യുവി സ്വന്തമാക്കാനാവും.

മഹീന്ദ്ര ഥാർ റോക്‌സിന്റെ പെട്രോൾ മോഡലുകൾക്ക് 12.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഡീസൽ മോഡലുകൾക്ക് 14.29 ലക്ഷം മുതൽ 23.39 ലക്ഷം വരെയും എക്സ്ഷോറൂം വില വരും. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്.

Mahindra Thar Roxx SUV Outsold Thar 3-Door Model In April To June 2025 Period

എസ്‌യുവിയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾ 162 bhp പവറിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം പെട്രോൾ ഓട്ടോമാറ്റിക് 177 bhp കരുത്തിൽ പരമാവധി 380 Nm torque വരെയും നൽകും. മറുവശത്ത് ഡീസൽ 4x4 മാനുവൽ പതിപ്പ് 150 bhp പവറിൽ 330 Nm torque വികസിപ്പിക്കുമ്പോൾ 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp കരുത്തിൽ പരമാവധി 370 Nm torque നിർമിക്കാൻ പാകത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരം നിറഞ്ഞതാണ്. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി സഹിതമുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഥാർ റോക്‌സിലുള്ളത്.

Mahindra Thar Roxx SUV Outsold Thar 3-Door Model In April To June 2025 Period

സേഫ്റ്റിക്കായി 6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ESC, ലെവൽ 2 ADAS എന്നിവയുൾപ്പെടെ ഫീച്ചറുകളാണ് മഹീന്ദ്ര തങ്ങളുടെ ഥാർ 5-ഡോർ എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ എസ്‌യുവിക്ക് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്തായാലും കൂടുതൽ പ്രായോഗികമായ മോഡൽ എത്തിയതോടെ മഹീന്ദ്രയ്ക്ക് കോളടിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.

More from DriveSpark

Article Published On: Tuesday, July 29, 2025, 16:14 [IST]
English summary
Mahindra thar roxx suv outsold thar 3 door model in april to june 2025 period details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X