ഇപ്പോഴും ജിംനിയേക്കാൾ വില കുറവ്, കഴിഞ്ഞ 365 ദിവസം മഹീന്ദ്ര എസ്‌യുവി വാങ്ങാൻ എത്തിയത് 84,834 ആളുകൾ

വന്നകാലം മുതൽ ഇപ്പോഴും ഓഫ്-റോഡ് എസ്‌യുവി പ്രേമികളുടെ ഹരമാണ് മഹീന്ദ്ര ഥാർ. ആദ്യതലമുറ മോഡൽ റോഡിലൂടെ ഓടിക്കാനും യാത്ര ചെയ്യാനും കൊള്ളില്ലെന്ന് പലരും പറഞ്ഞപ്പോഴും സാഹസികത ഇഷ്‌ടപ്പെടുന്ന വണ്ടിഭ്രാന്തൻമാരെല്ലാം ഥാറിനെ ചേർത്തുപിടിച്ചിരുന്നു. എന്നാൽ വിൽപ്പന കൂട്ടാൻ കൂടുതൽ ഫാമിലി ഫ്രണ്ട്ലിയാവണമെന്ന് കമ്പനി മനസിലാക്കിയതോടെയാണ് ഇന്നുകാണുന്ന ഇടിവെട്ട് രൂപം ഥാറിന് ലഭിക്കുന്നത്. പക്ഷേ വീട്ടിലുള്ള മുതിർന്നവർക്ക് പിന്നിൽ കയറാൻ അപ്പോഴും പാടായിരുന്നു. എങ്കിലും ഡിസൈനും പെർഫോമൻസും കൊണ്ട് പലരുടേയും വീട്ടുമുറ്റത്ത് മഹീന്ദ്രയുടെ ഈ മോഡൽ നിറഞ്ഞു. അങ്ങനെ എസ്‌യുവിയുടെ വിൽപ്പന കുതിച്ചുയരുകയായിരുന്നു.

എങ്കിലും പ്രായോഗികത കുറവാണെന്ന പരാതി നിരന്തരമായി മഹീന്ദ്ര കേട്ടതോടെ 5-ഡോർ രൂപത്തിൽ ഥാറിന് വേറൊരു മോഡലിനേയും കമ്പനി സമ്മാനിച്ചു. പോയ വർഷമെത്തിയ ഥാർ റോക്‌സ് ഇപ്പോൾ വിപണിയിൽ സൂപ്പർഹിറ്റാണ്. ഇപ്പോഴിതാ 2025 സാമ്പത്തിക വർഷത്തിലെ വിൽപ്പന കണക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 5,514,87 യൂണിറ്റുകളാണ് കമ്പനി ആഭ്യന്തര വിൽപ്പനയിൽ വിറ്റഴിച്ചത്.

mahindra thar roxx

2023-2024 വർഷത്തെ ഇതേ കാലയളവിൽ വിറ്റ 4,59,864 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റ വർഷത്തിൽ വിൽപ്പനയിൽ 20 ശതമാനത്തോളം വർധനവാണ് മഹീന്ദ്രയ്ക്ക് നേടിയെടുക്കാനായത്. ഇക്കൂട്ടത്തിൽ ഥാർ എസ്‌യുവി ശ്രേണിക്ക് ജനപ്രീതി ഉയരുന്നതിന്റെ തെളിവും കമ്പനി എടുത്ത് കാണിക്കുന്നുണ്ട്. ലൈഫ്‌സ്റ്റൈൽ ഓഫ്-റോഡ് എസ്‌യുവി 2024-2025 വർഷം ആകെ 84,834 യൂണിറ്റ് വിൽപ്പനയാണ് നേടിയത്.

2023-2024 സാമ്പത്തിക വർഷത്തെ 65,246 യൂണിറ്റുകളുമായി താരതമ്യം ചെയ്‌താൽ മഹീന്ദ്ര ഥാർ വാർഷിക വിൽപ്പനയിൽ 30 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷം മുമ്പുള്ള 2023 സാമ്പത്തിക വർഷത്തിൽ ഥാറിന്റെ 47,108 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 80 ശതമാനത്തിന്റെ വർധനവും നേടാൻ മോഡലിനായിട്ടുണ്ട്. ഥാർ റോക്‌സിന്റെ വരവ് വിൽപ്പന കണക്ക് കൂടുതൽ ഉയർത്താൻ സഹായിച്ചുവെന്ന് വേണം പറയാൻ.

mahindra tha

മഹീന്ദ്ര ഥാർ റോക്‌സ് പോയ വർഷം ഓഗസ്റ്റ് പകുതിയോടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് 2024 ഒക്ടോബർ ആദ്യം എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച കമ്പനി വെറും ഒരു മണിക്കൂറിനുള്ളിൽ വാരിയത് 1.76 ലക്ഷത്തിലധികം ബുക്കിംഗുകളായിരുന്നുവെന്ന് വേണം പറയാൻ. 5-ഡോർ മോഡലിനായുള്ള ഡിമാന്റ് നിറവേറ്റുന്നതിനായി മഹീന്ദ്ര നിർമാണ പ്രവർത്തനങ്ങളും വർധിപ്പിച്ചിരുന്നു.

മഹീന്ദ്ര ഥാർ റോക്സ് റിയർ-വീൽ-ഡ്രൈവ്, ഫോർ-വീൽ-ഡ്രൈവ് ഫോർമാറ്റുകളിലാണ് വിപണനത്തിന് എത്തുന്നത്. ഡീസൽ വകഭേദങ്ങളിൽ മാത്രമാണ് 4x4 ലഭ്യമാവുന്നതെന്ന് മാത്രം. MX1, MX3, MX5, AX3L, AX5L, AX7L എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഡീപ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ്, ടാംഗോ റെഡ്, സ്റ്റെൽത്ത് ബ്ലാക്ക്, നെബുല ബ്ലൂ, ബേൺഡ് സിയന്ന, ബാറ്റിൽഷിപ്പ് ഗ്രേ എന്നിവയാണ് റോക്‌സിലെ കളർ ഓപ്ഷനുകൾ.

mahindra thar roxx dashboard

അടുത്തിടെ സൂക്ഷ്മമായ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട് മഹീന്ദ്ര ഥാർ റോക്‌സിന്റെ 2025 മോഡലും കമ്പനി പുറത്തിറക്കിയിരുന്നു. കീലെസ് എൻട്രി റിക്വസ്റ്റ് സെൻസറുകൾ, കൂടുതൽ സുഖസൗകര്യങ്ങൾക്കായി സ്ലൈഡിംഗ് കോ-ഡ്രൈവർ ആംറെസ്റ്റ്, കുറഞ്ഞ ശബ്ദമുള്ള എയറോഡൈനാമിക് ഫ്ലാറ്റ് വൈപ്പർ എന്നിവയാണ് ഈ അപ്‌ഡേറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതൊന്നും വിലയിലും പ്രതിഫലിച്ചിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

നിലവിൽ ഥാർ റോക്‌സിന്റെ ബേസ് വേരിയന്റിന് 12.99 ലക്ഷം രൂപയും ടോപ്പ് എൻഡ് പതിപ്പിന് 23.09 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അന്യായ പെർഫോമൻസ് തരുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര ഥാർ റോക്‌സിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 160 bhp കരുത്തിൽ പരമാവധി 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഇതേ ട്രാൻസ്മിഷനുമായി വരുന്ന ഡീസൽ എഞ്ചിന് 150 bhp പവറിൽ 330 Nm torque വരെയാണ് നിർമിക്കാനാവുക. മുകളിൽ പറഞ്ഞതുപോലെ RWD, 4X4 പതിപ്പുകൾ ഥാർ 5-ഡോറിനുണ്ടാവുമെങ്കിലും ഡീസലിൽ മാത്രമാണ് 4X4 കൊടുത്തിരിക്കുന്നത്.

More from DriveSpark

Article Published On: Monday, April 21, 2025, 14:41 [IST]
English summary
Mahindra thar suv clocked 84 834 unit sales in fy2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X