5-സ്റ്റാർ സേഫ്റ്റിയുള്ളവർ തമ്മിലുള്ള ഇടിയിൽ ആക്‌സിൽ ഒടിഞ്ഞ് ഥാർ, ആൾട്രോസിന്റെ ഉരുക്കിന്റെ പവർ കണ്ടോ

ഇന്ത്യയിൽ സേഫ്റ്റിയുള്ള കാറുകൾ പുറത്തിറക്കുന്നതിൽ പരസ്‌പരം മത്സരിക്കുന്നവരാണ് ടാറ്റ മോട്ടോർസും (Tata Motors) മഹീന്ദ്ര ആൻഡ് മഹീന്ദ്രയും (Mahindra And Mahindra). ഇരുവരുടേയും മിക്ക കാറുകളും ഇടിക്കൂട്ടിൽ 5-സ്റ്റാർ സേഫ്റ്റി സ്വന്തമാക്കി മടങ്ങിയവരാണ്. ആൾട്രോസ് മുതൽ സഫാരി വരെ നീളുന്ന ടാറ്റയുടെ നിര 5-സ്റ്റാർ നേടിയപ്പോൾ സ്പോർട് യൂട്ടിലിറ്റി വാഹന നിരയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന മഹീന്ദ്രയുടെ XUV 3XO മുതൽ XUV700 വരെ സുരക്ഷയുടെ കാര്യത്തിൽ മുഴുവൻ മാർക്കും നേടിയവരാണ്. അപകടമുണ്ടാവുമ്പോൾ യാത്രക്കാരെല്ലാം സുരക്ഷിതരായിക്കണമെന്ന് ഈ രണ്ട് ബ്രാൻഡുകൾക്കും വാശിയുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നും പറയാനില്ല.

പക്ഷേ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാൽ എങ്ങനെയുണ്ടാവുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിൽ കേരളത്തിൽ നടന്നൊരു അപകട വീഡിയോയാണ് ഇപ്പോൾ വൈറായിക്കൊണ്ടിരിക്കുന്നത്. മഹീന്ദ്ര ഥാറും ടാറ്റ ആൾട്രോസുമാണ് മുഖാമുഖം കോർത്തിരിക്കുന്നത്. നിർമാണ നിലവാരത്തിൽ മുഴുവൻ മാർക്കും നേടി പാസായ രണ്ട് ജനപ്രിയ വാഹനങ്ങളുടെ സ്ഥിതി കാണാം ഇനി.

Mahindra Thar Tata Altroz Accident

കഴിഞ്ഞ ആഴ്ച കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് ഈ പറയുന്ന അപകടം നടന്നത്. അപകടത്തിൽ ടാറ്റ ആൾട്രോസിന്റെയും മഹീന്ദ്ര ഥാറിന്റെയും മുൻഭാഗം തകർന്നതായി വീഡിയോയിൽ കാണാം. ഥാറും ആൾട്രോസും തമ്മിൽ ഇടിച്ചുവെന്ന് കേൾക്കുമ്പോഴേ പലരും വിചാരിക്കുക ആൾട്രോസ് തകർന്ന് കാണുമെന്നായിരിക്കും അല്ലേ. മുൻവശം തമ്മിൽ കൂട്ടിയിടിച്ചിരിക്കുന്നതിനാൽ രണ്ട് വണ്ടികൾക്കും കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്.

ടാറ്റ ആൾട്രോസിലേക്ക് നോക്കിയാൽ ഹാച്ച്ബാക്കിന്റെ ബോണറ്റും ഫ്രണ്ട് ബമ്പറും ഡ്രൈവറുടെ സൈഡ് ഫെൻഡറും തകർന്നിട്ടുണ്ട്. പോരാത്തതിന് ആൾട്രോസിന്റെ റേഡിയേറ്റർ അല്ലെങ്കിൽ കൂളന്റ് തകർന്നതായും ഹെഡ്‌ലാമ്പുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും വീഡിയോയിൽ നിന്നും മനസിലാവുന്നുണ്ട്. എയർബാഗുകൾ കൃത്യസമയത്ത് വിന്യസിച്ചതിനാൽ ആളുകൾക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

Mahindra Thar Tata Altroz Accident

ഇനി മഹീന്ദ്ര ഥാറിലേക്ക് വന്നാൽ അപകടത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കാൻ എസ്‌യുവിക്ക് സാധിച്ചുവെങ്കിലും കാര്യമായ പരുക്കുകൾ സംഭവിച്ചത് ഥാറിനാണെന്ന് വേണം പറയാൻ. ആൾട്രോസിനെ പോലെ തന്നെ മുൻവശത്തെ ബമ്പർ, ഗ്രിൽ, ഫെൻഡർ, ബോണറ്റ് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ മഹീന്ദ്ര ഥാറിന്റെ മുൻവശത്തെ ആക്‌സിലും വീലും തകർന്നിട്ടുണ്ടെന്നതാണ് രസകരമായ കാര്യം.

അങ്ങനെ നോക്കുമ്പോൾ കൂടുതൽ തകരാറുകൾ സംഭവിച്ചിരിക്കുന്നത് മഹീന്ദ്ര ഥാറിന് തന്നെയാണെന്ന് വേണം പറയാൻ. രണ്ട് വാഹനങ്ങളിലെയും എ-പില്ലറുകൾക്ക് കേടുപാടുകളൊന്നും ഇല്ലാത്തതിനാൽ രണ്ട് കാറുകളും അപകടത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് പറയാം. രണ്ട് വാഹനങ്ങളിലെയും യാത്രക്കാർ പരിക്കുകളില്ലാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നതാണ് ഏറ്റവും പ്രധാനം. വാഹനം അപകടത്തിൽ പെടുമ്പോൾ യഥാർഥത്തിൽ കാറിന്റെ ഫ്രെയിമോ ഷാസിയോ ആണ് ആഘാതം ആഗിരണം ചെയ്യുന്നത്.

Mahindra Thar Tata Altroz Accident

ഷാസി ശക്തമല്ലെങ്കിൽ ഉറപ്പുള്ളതായി കാണപ്പെടുന്ന ബോഡി പാനൽ കൊണ്ട് യാതൊരു ഉപയോഗവുമില്ല കേട്ടോ. ബോഡി പാനലുകളുടെ വഴക്കം നോക്കി ഒരിക്കലും കാറിന്റെ നിർമാണ നിലവാരം വിലയിരുത്താനും പാടില്ല. ഈ അപകട സമയത്ത് ആൾട്രോസിന്റെയും ഥാറിന്റെയും ബോഡി പാനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അപകടം മൂലമുണ്ടായ ആഘാതത്തെ നേരിടാൻ രണ്ട് വാഹനങ്ങളുടെ ഫ്രെയിമുകളും ഷാസികളും ശക്തമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 24, 2025, 17:53 [IST]
English summary
Mahindra thar tata altroz accident viral video full details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X