കയ്യടിക്കെടാ... ജനങ്ങളെ പിഴിഞ്ഞുള്ള ലാഭം വേണ്ട! ജനുവരിയിൽ കാറുകളുടെ വില വർധിപ്പിച്ചേക്കില്ലെന്ന് മഹീന്ദ്ര

പുതുവർഷത്തോട് അനുബന്ധിച്ച് വാഹനം വാങ്ങാനെത്തുന്നവർക്ക് വലിയ ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം അണിനിരത്തി വണ്ടിക്കമ്പനികൾ ഷോറൂമിലേക്ക് ആകർഷിക്കാറുണ്ട്. എന്നാൽ ഇതോടൊപ്പം എല്ലാക്കൊല്ലവും ജനുവരിയിൽ കാറുകൾക്കും ബൈക്കുകൾക്കുമെല്ലാം വില കൂടുന്നൊരു (Price Hike) ട്രെൻഡും നിലനിൽക്കുന്നുണ്ട്. നിർമാണ ചെലവിലുണ്ടാവുന്ന വർധനവ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വാഹന നിർമാതാക്കൾ ഇത്തരത്തിൽ വില വർധനവ് പൊതുവേ നടപ്പിലാക്കാറുള്ളത്. ഇത്തവണയും ഇതുണ്ടാവുമോയെന്ന സംശയത്തിലാണ് ആളുകൾ ഇപ്പോൾ. എന്നാൽ രാജ്യത്തെ മുൻനിര ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mahindra) ഇത്തവണ ചിലപ്പോൾ ഈ ട്രെൻഡ് ഒന്ന് മാറ്റിപ്പിടിച്ചേകുമെന്നാണ് സൂചന.

നിർമാണ ചെലവിൽ, പ്രത്യേകിച്ച് അസംസ്കൃത വസ്തുക്കളിൽ വ്യക്തവും ഗണ്യമായതുമായ വർധനവ് ഉണ്ടായില്ലെങ്കിൽ 2026 ജനുവരി മുതൽ വാഹന വില വർധിപ്പിക്കില്ലെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര സൂചിപ്പിച്ചതായി റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ് ടൈംസ് നൗ ന്യൂസ്. കേന്ദ്ര സർക്കാരിൻ്റെ സമീപകാല നികുതി പരിഷ്ക്കരണങ്ങളുമായി പൊരുത്തപ്പെടാൻ കമ്പനി ഉദ്ദേശിക്കുന്നതായി കമ്പനിയുടെ ഓട്ടോ, കാർഷിക മേഖലകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജുരിക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Mahindra Will Not Increase Car Prices In January 2026

ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടർന്നുള്ള വിശാലമായ നയ പരിതസ്ഥിതിയെക്കുറിച്ച് മഹീന്ദ്രയ്ക്ക് ബോധമുണ്ടെന്ന് ജെജൂരിക്കർ കൂട്ടിച്ചേർത്തു. വില ഉയർത്തുക എന്ന ലാഭകരമായ ലക്ഷ്യം മുൻനിർത്തി ഈ നീക്കത്തെ ദുർബലപ്പെടുത്തുന്ന ഒന്നും ഞങ്ങൾ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലായാലും നിർമാണ ചെലവിൽ വളരെ പ്രകടവും സ്പഷ്ടവുമായ ഉയർച്ച ഉണ്ടായാൽ മാത്രമേ മഹീന്ദ്ര മോഡലുകൾക്കായുള്ള വിലകൾ ഉയർത്തുകയുള്ളൂവെന്നും ജെജുരിക്കർ പറഞ്ഞു.

മിക്ക വാഹന നിർമാതാക്കളും സാധാരണയായി പുതുവർഷത്തിൻ്റെ തുടക്കത്തിൽ വില ഉയർത്തുന്നത് പതിവായ നടപടിയാണ്. എന്നാൽ ജിഎസ്‌ടി വെട്ടിക്കുറച്ചതിനാൽ ഈയൊരു വില വർധനവിൽ നിന്നും പ്രമുഖരെല്ലാം മാറി നിൽക്കാൻ സാധ്യതയുണ്ട്. മഹീന്ദ്ര ഈയൊരു നടപടി സ്വീകരിക്കുകയാണെങ്കിൽ മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, കിയ, ഹോണ്ട, എംജി തുടങ്ങിയ ബ്രാൻഡുകൾക്കും ഇതൊരു പ്രചോദനമാവും.

Mahindra Will Not Increase Car Prices In January 2026

ജിഎസ്‌ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി വെട്ടിച്ചുരുക്കിയതിനാൽ 2025 സെപ്റ്റംബർ 22 മുതൽ കാർ നിർമാതാക്കളെല്ലാം മോഡൽ നിരയിലാകെ വില കുറച്ചിരുന്നു. ഈയൊരു കാരണത്തിനാൽ ഉത്സവ സീസണിൽ കാര്യമായ നേട്ടം കൊയ്യാനും ബ്രാൻഡുകൾക്ക് സാധിച്ചിട്ടുണ്ട്. എന്തായാലും ജനുവരിയിലെ വില പരിഷ്ക്കാരം നടപ്പിലാക്കിയില്ലെങ്കിൽ ഓഫറുകളും ആനുകൂല്യങ്ങളും വാരിക്കോരി നൽകി നിലവിലെ സ്റ്റോക്കുകൾ എളുപ്പത്തിൽ വിറ്റഴിക്കാനും കമ്പനികൾക്കാവും.

നിലവിൽ ഇലക്‌ട്രിക് വാഹന വിപണിയിൽ കൂടി പ്രത്യേക ശ്രദ്ധ കൊടുക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇക്കഴിഞ്ഞ ദിവസം XEV 9S എന്ന പുതിയ 7-സീറ്റർ മോഡലിനെ അവതരിപ്പിച്ചിരുന്നു. BE 6, XEV 9e എന്നിവയ്ക്ക് ശേഷം ബോൺ ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ പണികഴിപ്പിക്കുന്ന ബ്രാൻഡിൻ്റെ മൂന്നാമത്തെ ഇവിയാണിത്. 19.95 ലക്ഷം രൂപ മുതൽ 29.45 ലക്ഷം രൂപ വരെയാണ് ഈ പുതുപുത്തൻ മൂന്നുവരി വൈദ്യുത കാറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Mahindra Will Not Increase Car Prices In January 2026

XEV 9S ഇലക്ട്രിക് എസ്‌യുവിയിൽ 59 kWh, 70 kWh, 79 kWh ബാറ്ററി പായ്ക്കുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ അനുസരിച്ച് ബാറ്ററിയിൽ വ്യത്യാസമുണ്ടാവും. അതായത് എൻട്രി ലെവൽ പായ്ക്ക് വൺ എബൗ വേരിയന്റിൽ 59 kWh, 79 kWh ഓപ്ഷനുകളുണ്ട്. മിഡ് വേരിയൻ്റിൽ 70 kWh ബാറ്ററിയും ലഭിക്കും. ഇവി 175kW ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി വരുന്നതിനാൽ ചാർജിംഗുമായി ബന്ധപ്പെട്ട വ്യാകുലതകളൊന്നും വേണ്ട.

പായ്ക്ക് വൺ 59 kWh ബേസ് മോഡലിന് 19.95 ലക്ഷവും പായ്ക്ക് വൺ 79 kWh പതിപ്പിന് 21.95 ലക്ഷവും പായ്ക്ക് ടു 79 kWh വേരിയൻ്റിന് 24.45 ലക്ഷവും പായ്ക്ക് ടു 79 kWh മോഡലിന് 25.45 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 7-സീറ്റർ ഇലക്ട്രിക് എസ്‌യുവിയിലെ പായ്ക്ക് ത്രീ 79 kWh പതിപ്പിന് 27.35 ലക്ഷവും പായ്ക്ക് ത്രീ എബൗവ് ടോപ്പ് എൻഡ് വേരിയൻ്റിന് 29.45 ലക്ഷവുമാണ് വില വരുന്നത്. 2022-ൽ പരിചയപ്പെടുത്തിയ XUV.e8 കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര XEV 9S ഇവി ഡിസൈൻ ചെയ്‌തിരിക്കുന്നത്.

More from DriveSpark

Article Published On: Sunday, November 30, 2025, 10:50 [IST]
English summary
Mahindra will not increase car prices in january 2026 report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X