ഇന്നോവ വാങ്ങാൻ വെച്ചിരുന്ന പൈസ മാറ്റിവെച്ചോ, 19.95 ലക്ഷത്തിന് പുത്തൻ 7-സീറ്റർ എസ്‌യുവി പുറത്തിറക്കി മഹീന്ദ്ര

ഇന്ത്യയിലെ ഇലക്‌ട്രിക് എസ്‌യുവി സെഗ്മെൻ്റിലേക്ക് ആദ്യത്തെ സെവൻ സീറ്റർ മോഡൽ അവതരിപ്പിച്ച് മഹീന്ദ്ര. BE 6, XEV 9e തുടങ്ങിയ വമ്പൻമാർ തുടങ്ങിവെച്ച ആരവം മറ്റൊരു തലത്തിലെത്തിക്കുവാനായി വിപണിയിലേക്ക് എത്തിയിരിക്കുന്നത് XEV 9S എന്ന മോഡലാണ്. അടുത്തിടെയായി ടീസറുകളിലൂടെ ഹൈപ്പുയർത്തിവെച്ചിരിക്കുന്ന വാഹനം ശരിക്കും XUV700 എസ്‌യുവിയുടെ വൈദ്യുത പതിപ്പാണെന്ന് വേണം പറയാൻ. എന്നാൽ അതിനേക്കാൾ ഫീച്ചറുകൾ കുത്തിനിറച്ചാണ് പുതിയ XEV 9S ഇവിക്ക് കമ്പനി രൂപം കൊടുത്തിരിക്കുന്നത്. ഒപ്പം കിടിലൻ വില നിർണയം കൂടിയായപ്പോൾ ഇലക്‌ട്രിക് വാഹന നിരയിലെ മഹീന്ദ്രയുടെ എതിരാളികളായ ടാറ്റയും എംജിയും ഹ്യുണ്ടായിയുമെല്ലാം വിറച്ചിട്ടുണ്ടാവുമെന്ന് ഉറപ്പാണ്.

ആറോളം വേരിയൻ്റുകളിൽ വരുന്നതിനാൽ 19.95 ലക്ഷം രൂപ മുതൽ 29.45 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XEV 9S ഇലക്ട്രിക് എസ്‌യുവിക്ക് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതായത് XEV 9e എസ്‌യുവിയേക്കാൾ പ്രാരംഭവ വില 1.95 ലക്ഷം രൂപ കുറവാണെന്ന് സാരം. ഇന്ത്യയിലെ ആദ്യത്തെ 7 സീറ്റർ മാസ് മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവി ഇത്ര കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കാനായത് വാഴ്ത്തപ്പെടേണ്ട കാര്യം തന്നെയാണ്.

Mahindra XEV 9S 7-Seater Electric SUV Launched Price Starts From Rs 19 95 Lakh

ഇനി മഹീന്ദ്ര XEV 9S ഇവിയുടെ വേരിയൻ്റ് തിരിച്ചുള്ള കൃത്യമായുള്ള വില കൂടി പറഞ്ഞുതരാം. പായ്ക്ക് വൺ 59 kWh ബേസ് മോഡലിന് 19.95 ലക്ഷവും പായ്ക്ക് വൺ 79 kWh പതിപ്പിന് 21.95 ലക്ഷവും പായ്ക്ക് ടു 79 kWh വേരിയൻ്റിന് 24.45 ലക്ഷവും പായ്ക്ക് ടു 79 kWh മോഡലിന് 25.45 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം 7-സീറ്റർ ഇലക്ട്രിക് എസ്‌യുവിയിലെ പായ്ക്ക് ത്രീ 79 kWh പതിപ്പിന് 27.35 ലക്ഷവും പായ്ക്ക് ത്രീ എബൗവ് ടോപ്പ് എൻഡ് വേരിയൻ്റിന് 29.45 ലക്ഷവുമാണ് വില വരുന്നത്. 2022-ൽ പരിചയപ്പെടുത്തിയ XUV.e8 കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര XEV 9S ഇവി ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ XUV700 പോലെ തോന്നുമെങ്കിലും വൃത്തിയുള്ളതും ആധുനികവുമായ രൂപം കൈവരിക്കാൻ വാഹനത്തിനായിട്ടുണ്ടെന്ന് വേണം പറയാൻ.

Mahindra XEV 9S 7-Seater Electric SUV Launched Price Starts From Rs 19 95 Lakh

ക്ലോസ്ഡ്-ഓഫ് ഗ്രിൽ, കണക്റ്റഡ് ഡിആർഎല്ലുകൾ, ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, നീണ്ട ബോണറ്റ് എന്നിവയാണ് 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയുടെ മുൻവശത്തെ ആകർഷകമാക്കുന്ന കാര്യങ്ങൾ. വശക്കാഴ്ച്ചയിൽ നോക്കുമ്പോൾ XUV700 അല്ലേയിതെന്ന് തോന്നിയേക്കാം. പിൻഭാഗം ലളിതമായാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും സ്മോക്ക്ഡ് എൽഇഡി ടെയിൽ ലാമ്പുകളും റീഡിസൈൻ ചെയ്‌ത ബമ്പറും ഇടംപിടിച്ചിട്ടുണ്ട്.

മഹീന്ദ്രയുടെ INGLO അധിഷ്ഠിത മോഡലുകളെപ്പോലെ XEV 9S ഇവിയിലും കമ്പനിയുടെ 'ബട്ടർഫ്ലൈ' എംബ്ലം കാണാനാവും. വലിപ്പത്തിൻ്റെ കാര്യത്തിൽ 2,762 mm വീൽബേസുള്ള വാഹനത്തിന് 1,745 mm ഉയരവും 219 mm ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. മൂന്നാം നിര മടക്കിവെച്ചാൽ, 527 ലിറ്റർ ബൂട്ട് സ്‌പേസ് ഉണ്ടെന്നും ഫ്രങ്കിന് 150 ലിറ്റർ വരെ ലഗേജ് വഹിക്കാൻ കഴിയുമെന്നും ബ്രാൻഡ് പറയുന്നു. അങ്ങനെ പുറംകാഴ്ച്ചയിൽ പ്രീമിയം വാഹനമായി മാറാൻ പുതിയ ഇവിക്കും സാധിച്ചിട്ടുണ്ട്.

Mahindra XEV 9S 7-Seater Electric SUV Launched Price Starts From Rs 19 95 Lakh

പുതിയ ത്രീ-റോ ഇലക്‌ട്രിക് എസ്‌യുവിയിലും ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ടാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഫുൾ-വിഡ്ത്ത് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേയും ഫ്രണ്ട് സീറ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ടാം നിര യാത്രക്കാർക്കായുള്ള അധിക സ്‌ക്രീനുകളും XEV 9S ഇവിയെ ആഡംബരപൂർണമാക്കുന്നു. ടോപ്പ് വേരിയൻ്റുകളിൽ ഒരു ഓഗ്‌മെൻ്റഡ് റിയാലിറ്റി HUD കൂടി ലഭിക്കും. എല്ലാ വേരിയൻ്റുകളിലും സ്ലൈഡിംഗ്, റീക്ലൈനിംഗ് രണ്ടാം നിര സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവയും കമ്പനി കൊടുത്തിട്ടുണ്ട്.

ടോപ്പ് വേരിയൻ്റുകളെ വേറെ ലെവലാക്കുവാനായി ഫ്രണ്ട് സീറ്റുകൾ ക്രമീകരിക്കുന്നതിന് ബോസ് മോഡ്, കണക്റ്റഡ്-കാർ സവിശേഷതകൾ, ബ്രിംഗ്-യുവർ-ഓൺ-ഡിവൈസ് (BYOD) ഫീച്ചർ എന്നിവയും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. ADAS, ഓട്ടോ പാർക്കിംഗ് കേപ്പബിലിറ്റി, ഡ്രോസിനെസ് ഡിറ്റക്ടർ എന്നിവയും ഇലക്ട്രിക് എസ്‌യുവിയിൽ ഉണ്ട്. മഹീന്ദ്ര ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയും ഇവിയിൽ വാഗ്ദാനം ചെയ്യുന്നു.

XEV 9S ഇവിയിൽ മഹീന്ദ്ര മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇവയെല്ലാം 175kW ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി വരുന്നതിനാൽ ചാർജിംഗ് ഒരു തലവേദനയാവില്ല. എൻട്രി ലെവൽ പായ്ക്ക് വൺ എബൗ വേരിയന്റിൽ 59 kWh, 79 kWh ഓപ്ഷനുകളുണ്ട്. മിഡ് വേരിയൻ്റിൽ 70 kWh ബാറ്ററിയും ലഭിക്കും. 7.2kW, 11.2kW ചാർജറുകൾക്ക് യഥാക്രമം 50,000 രൂപയും 75,000 രൂപയുമാണ് വില.

More from DriveSpark

Article Published On: Thursday, November 27, 2025, 10:38 [IST]
English summary
Mahindra xev 9s 7 seater electric suv launched price starts from rs 19 95 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X