1 കിലോമീറ്റർ ഓടാൻ 1.2 രൂപ മതി, ഇന്നോവയുടെ അന്തകനാവാൻ മഹീന്ദ്രയുടെ 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവി

എല്ലാവരും ഇലക്‌ട്രിക് വാഹനം വാങ്ങുന്നതിൻ്റെ പ്രധാന ഉദ്ദേശം ചെലവ് കുറഞ്ഞ രീതിയിൽ യാത്രകൾ ചെയ്യുക എന്നത് തന്നെയാണ്. പെട്രോളിനും ഡീസലിനുമെല്ലാം വില ഉയർന്ന് നിൽക്കുമ്പോൾ ചെലവ് ഇരട്ടിയിലുമധികം ആവും. 106 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോളടിച്ചാൽ കാറിന് ശരാശരി 14-15 ആയിരിക്കും മൈലേജ് കിട്ടുക. ഇത്തരം വാഹനങ്ങളേക്കാൾ എന്തുകൊണ്ടും ലാഭം ഇവികളാണെന്ന് ആളുകൾ മനസിലാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യക്കായി മഹീന്ദ്ര അവതരിപ്പിച്ച ഫാമിലി 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിയായ XEV 9S ഇവിയും തരംഗമാവുമെന്ന് ഉറപ്പാണ്. അതിൻ്റെ പ്രധാന കാരണം എന്താണെന്ന് ചോദിച്ചാൽ പരിപാലനച്ചെലവാണ്.

ഒരു കിലോമീറ്റർ ഓടാൻ ഈ വലിയ വാഹനത്തിന് വെറും 1.2 രൂപ മതിയെന്നാണ് കമ്പനി പറയുന്നത്. അതേസമയം XEV 9S ഇവിയുടെ മെയിൻ്റനെൻസ് കോസ്റ്റ് കിലോമീറ്ററിന് ഏകദേശം 40 പൈസയും മാത്രമാണ് ചെലവ് വരിക. അതായത് ടൊയോട്ട ഇന്നോവ പോലുള്ള വാഹനങ്ങൾ വാങ്ങാനിരിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമായിരിക്കും മഹീന്ദ്രയുടെ പുതിയ 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവി. ഒരേ ബജറ്റിൽ വാങ്ങാനാവുന്നതിനാൽ മുടക്കുമുതൽ അധികം വേണമെന്ന ആശങ്കയും വേണ്ട.

Mahindra XEV 9S Electric SUV Running Cost Only Rs 1 2 Per KM

INGLO ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ നിർമിച്ച XEV 9S ഇവി 59 kWh, 70 kWh, 79 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇവയെല്ലാം ആജീവനാന്ത ബാറ്ററി വാറണ്ടിയോടെയാണ് വരുന്നത് എന്നത് കൂടിയറിയുമ്പോൾ സംഗതി അടിപൊളിയാവുന്നുമുണ്ട്. ഒപ്പം നൂതനമായ LFP സെൽ കെമിസ്ട്രി ഉപയോഗിക്കുന്നതിനാൽ നല്ലപോലെ ഈട് നിൽക്കുകയും ചെയ്യും. 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിക്ക് 500 കിലോമീറ്റർ വരെ റിയർ വേൾഡ് ഡ്രൈവിംഗ് റേഞ്ചും കമ്പനി അവകാശപ്പെടുന്നുണ്ടേ.

ചാർജിംഗും അതിവേഗത്തിൽ തന്നെ പൂർത്തിയാക്കാനും മഹീന്ദ്രയുടെ പുത്തൻ വൈദ്യുത വാഹനത്തിനാവും. DC ഫാസ്റ്റ് ചാർജിംഗിന് ഏകദേശം 20 മിനിറ്റിനുള്ളിൽ ബാറ്ററി 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ബോൺ ഇലക്ട്രിക് എസ്‌യുവി സമ്മാനിക്കുക. ഇതിലെ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിൻ 210 kW വരെ പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Mahindra XEV 9S Electric SUV Running Cost Only Rs 1 2 Per KM

സ്ഥിരമായി 380 Nm ടോർക്ക് ഔട്ട്‌പുട്ട് നൽകുന്നതിനാൽ ഡ്രൈവിംഗും അടിപൊളിയായിരിക്കുമെന്ന് വേണം പറയാൻ. വെറും 7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന മഹീന്ദ്ര XEV 9S ഇവിയുടെ ടോപ്പ് സ്‌പീഡ് 202 കിലോമീറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നു. ഉയർന്ന വേരിയൻ്റുകളിൽ ഇൻ്റലിജന്റ് അഡാപ്റ്റീവ് സസ്‌പെൻഷനാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം എല്ലാ വകഭേദങ്ങളിലും മൾട്ടി-സ്റ്റെപ്പ് റീജനറേറ്റീവ് ബ്രേക്കിംഗ്, വൺ-പെഡൽ ഡ്രൈവ്, ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ എന്നീ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്.

മുൻ നിരയിലും രണ്ടാം നിരയിലുമെല്ലാം നല്ല ലെഗ് സ്പേസുള്ളതിനാൽ എത്രദൂരം വേണമെങ്കിലും സുഖസുന്ദരമായി യാത്ര ചെയ്യാനും സാധിക്കുന്നതാണ്. സ്റ്റോറേജ് സ്പേസിൻ്റെ കാര്യത്തിലും ആള് വേറെ ലെവലാണ്. 150 ലിറ്റർ ഫ്രങ്ക് സീറ്റും 527 ലിറ്റർ വരെ ബൂട്ട് സ്പേസും വാഹനത്തിലുണ്ട്. മൂന്നാം നിരയിൽ 50:50 സ്പ്ലിറ്റ് സീറ്റുകൾ, രണ്ടാം നിരയിൽ വെൻ്റിലേറ്റഡ് സീറ്റുകൾ, ബോസ് മോഡ്, സ്ലൈഡിംഗ് ആൻഡ് റീക്ലൈനിംഗ് ഫംഗ്ഷൻ, വിൻഡോ സൺഷെയ്ഡുകൾ, നോയ്‌സ് ഇൻസുലേഷനായി ലാമിനേറ്റഡ് അക്കൗസ്റ്റിക് ഗ്ലാസ് എന്നിവയും ഇവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Mahindra XEV 9S Electric SUV Running Cost Only Rs 1 2 Per KM

ഓരോ വേരിയൻ്റിലും ഡാഷ്‌ബോർഡിലുടനീളം 12.3 ഇഞ്ച് ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണമാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യന്നത്. സ്‌നാപ്ഡ്രാഗൺ 8155 അല്ലെങ്കിൽ കൂടുതൽ ശക്തമായ 8295 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 5G കണക്റ്റിവിറ്റി, ഇൻ-ബിൽറ്റ് OTT ആപ്പുകൾ, വീഡിയോ കോളിംഗ്, ഡ്രൈവ് വീഡിയോ റെക്കോർഡിംഗ്, Me4U ആപ്പ് വഴിയുള്ള റിമോട്ട് സവിശേഷതകളെ വരെ സപ്പോർട്ട് ചെയ്യും.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ഹൈ-സ്റ്റിഫ്നെസ് ബോഡി സ്ട്രക്ച്ചർ, ബ്രേക്ക്-ബൈ-വയർ സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയെല്ലാമാണ് സുരക്ഷ വർധിപ്പിക്കാനായി കൊടുത്തിരിക്കുന്നത്. വേരിയൻ്റിനെ ആശ്രയിച്ച് ആറോ ഏഴോ എയർബാഗുകൾ, റഡാറും ക്യാമറ സജ്ജീകരണവുമുള്ള L2+ ADAS, ലെയ്ൻ സെൻ്ററിംഗ് അസിസ്റ്റ്, എമർജൻസി സ്റ്റിയറിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ക്രോസ്-ട്രാഫിക് അലേർട്ടുകൾ മുതലായവയും XEV 9S ഇവിയിൽ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, December 1, 2025, 6:00 [IST]
English summary
Mahindra xev 9s electric suv running cost only rs 1 2 per km
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X