ഇന്നോവ ബുക്ക് ചെയ്യാൻ വരട്ടെ, നല്ല റേഞ്ചുള്ള പുത്തൻ 7-സീറ്റർ ഫാമിലി ഇലക്‌ട്രിക് എസ്‌യുവിയുമായി മഹീന്ദ്ര

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണി കൈപ്പിടിയിലാക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra). ആദ്യം പുറത്തിറക്കിയ ചില മോഡലുകൾ വൻ ഫ്ലോപ്പായെങ്കിലും ബോൺ ഇലക്‌ട്രിക് എസ്‌യുവികളായ BE 6, XEV 9e തുടങ്ങിയ ന്യൂജെൻ പിള്ളേർ ഇവി സെഗ്മെന്റ് തൂക്കിയിട്ടുണ്ട്. നല്ല പ്രതികരണങ്ങൾ നേടി കുതിക്കുന്നതിനിടയിൽ പുത്തനൊരു വണ്ടി കൂടി ഇന്ത്യക്കാർക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടീസർ വീഡിയോകളിലൂടെ ഹൈപ്പുയർത്തി വെച്ചിരിക്കുന്ന XEV 9S സെവൻ സീറ്റർ ഇലക്ട്രിക് എസ്‌യുവിയാണ് അടുത്തതായി രംഗപ്രവേശം ചെയ്യുന്നത്.

ഇപ്പോഴിതാ മോഡലിന്റെ പുതിയൊരു ടീസറും പങ്കുവെച്ച് വരാനിരിക്കുന്ന 7-സീറ്റർ ഇവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുകയാണ് മഹീന്ദ്ര. ഫീച്ചറുകൾ കുത്തിനിറച്ച ഇന്റീരിയർ, അപ്മാർക്കറ്റ് ക്യാബിൻ എക്സ്പീരിയൻസ് എന്നിവയെക്കുറിച്ചാണ് പുതിയ ടീസർ പറഞ്ഞുവെക്കുന്നത്. നവംബർ 27-ന് ബെംഗളൂരുവിൽ നടക്കുന്ന ബ്രാൻഡിന്റെ സ്‌ക്രീം ഇലക്ട്രിക് പരിപാടിയിലായിരിക്കും വാഹനത്തിന്റെ അരങ്ങേറ്റമുണ്ടാവുക.

Mahindra XEV 9S Seven Seater Electric SUVs New Teaser Out With More Details

ബോൺ ഇലക്ട്രിക് INGLO സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മഹീന്ദ്രയുടെ ആദ്യത്തെ ഫുള്ളി ഇലക്ട്രിക് ത്രീ-റോ എസ്‌യുവിയായിരിക്കും XEV 9S. XEV 9e, BE 6 എന്നിവയേക്കാൾ പ്രീമിയമായ അകത്തളമായിരിക്കും ഈ സെവൻ സീറ്റർ വാഹനത്തിൽ കമ്പനി ഒരുക്കുക. മഹീന്ദ്രയുടെ മറ്റ് ഫ്ലാഗ്ഷിപ്പ് ഇവികളിൽ കാണുന്ന അതേ ഉയർന്ന നിലവാരമുള്ള ഓഡിയോ സജ്ജീകരണമായ ഹർമാൻ കാർഡൺ സൗണ്ട് സിസ്റ്റം ഈ എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കും.

പവർ വിൻഡോകൾക്കായുള്ള സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, സ്ലീക്ക് ഡോർ പാഡുകൾ, ടോഗിൾ-സ്റ്റൈൽ സ്വിച്ചുകൾ എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരണവും പുതിയ ടീസർ വീഡിയോ നൽകുന്നുണ്ട്. മെമ്മറി സെറ്റിംഗുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർ-അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഒന്നും രണ്ടും നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫങ്ഷൻ എന്നിവയും മഹീന്ദ്രയുടെ XEV 9S ഇവിയിൽ ഉണ്ടാവും.

Mahindra XEV 9S Seven Seater Electric SUVs New Teaser Out With More Details

മുൻ ടീസറുകളിൽ കണ്ടതുപോലെ XEV 9S മഹീന്ദ്രയുടെ ഡിജിറ്റൽ-ഫസ്റ്റ് ഡിസൈൻ ഭാഷ്യമാണ് പിന്തുടരുന്നത്. ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, സെൻട്രൽ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഒരു പ്രത്യേക പാസഞ്ചർ എന്റർടൈൻമെന്റ് സ്‌ക്രീൻ എന്നിവയുൾപ്പെടെയുള്ള ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണം ഇന്റീരിയറിനെ വേറിട്ടുനിർത്തും. ബാക്ക്‌ലിറ്റ് മഹീന്ദ്ര ലോഗോയുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് എന്നിവയാണ് പുതിയ 7-സീറ്റർ ഇലക്ട്രിക് എസ്‌യുവിയിലെ മറ്റ് ഫീച്ചറുകൾ.

വയർലെസ് ചാർജിംഗ്, 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS സ്യൂട്ട്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 7 എയർബാഗുകൾ എന്നി പോലുള്ള സന്നാഹങ്ങളും വരാനിരിക്കുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാം. XEV 9e, BE 6 എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന അതേ 59kWh, 79kWh LFP ബാറ്ററി പായ്ക്കുകൾ തന്നെയാവും പുതിയ XEV 9S ഇവിയിലും ഉപയോഗിക്കുകയെന്നാണ് അനുമാനം.

ഈ മോഡലുകൾ സിംഗിൾ-മോട്ടോർ ആണെങ്കിലും പെർഫോമൻസ് മികവ് വർധിപ്പിക്കുന്നതിനായി XEV 9S എസ്‌യുവിയിൽ മഹീന്ദ്ര ഒരു ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് വേരിയന്റ് അവതരിപ്പിച്ചേക്കാം. സിംഗിൾ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ റേഞ്ച്, അൾട്രാ-ഫാസ്റ്റ് DC ചാർജിംഗ് ശേഷി എന്നിവയും മോഡലിനുണ്ടാവുമെന്നാണ് സൂചന. മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായതിനാൽ തന്നെ 22 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയും പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 14, 2025, 12:47 [IST]
English summary
Mahindra xev 9s seven seater electric suvs new teaser out with more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X