ഒറ്റയടിക്ക് 20,000 രൂപ വെട്ടിക്കുറച്ചു, മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവി ഇനി കുറഞ്ഞ വിലയിൽ വാങ്ങാമല്ലോ

വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതുതലമുറ മോഡലുകളിലൂടെ വിസ്‌മയം തീർക്കുന്ന ബ്രാൻഡിന്റെ എല്ലാ വാഹനങ്ങൾക്കും ഇന്ത്യയിൽ ആവശ്യക്കാരുണ്ടെന്നതാണ് സത്യം. രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലെ XUV 3XO എന്ന മോഡലാണ് മിഡിൽ ക്ലാസുകാരുടെ ജനപ്രിയ മഹീന്ദ്ര എസ്‌യുവി. XUV300 പേരുമാറി XUV 3XO ആയതോടെയാണ് സെഗ്മെന്റിലെ എതിരാളികൾക്ക് വരെ പേടി സ്വപ്‌നമായി മാറിയത്. പുതിയ ലുക്കും പുത്തൻ ഫീച്ചറുകളുമെല്ലാമായി എത്തിയതോടെ വണ്ടി ഹിറ്റാവുകയും ചെയ്‌തു.

പോയ മാസം XUV 3XO എസ്‌യുവിയുടെ 7,089 യൂണിറ്റുകളാണ് മഹീന്ദ്രയ്ക്ക് നിരത്തിലെത്തിക്കാൻ സാധിച്ചത്. ഇപ്പോഴിതാ കൂടുതൽ ആളുകളെ വാഹനത്തിലേക്ക് ആകർഷിക്കുന്നതിനായി ഞെട്ടിക്കുന്ന തീരുമാനമെടുത്തിരിക്കുകയാണ് കമ്പനി. വേറൊന്നുമല്ല എല്ലാത്തരം കാറുകൾക്കും വില കൂടുന്നതിനിടയിൽ തങ്ങളുടെ കോംപാക്‌ട് എസ്‌യുവിയുടെ വില കുറച്ച് മാതൃകയായിരിക്കുകയാണ് മഹീന്ദ്ര.

Mahindra XUV 3XO AX5 Variants Get Price Cut

അതും ഒറ്റടയിക്ക് 20,000 രൂപയോളം വെട്ടിക്കുറച്ചാണ് മഹീന്ദ്രയുടെ മാസ് എൻട്രി. എന്നാൽ XUV 3XO എസ്‌യുവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വിലയിൽ മാത്രമാണ് കമ്പനി കുറച്ചിരിക്കുന്നത്. AX5 പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ മുമ്പത്തേക്കാൾ 20,000 രൂപ കുറവ് വരുത്തിയിരിക്കുന്നത്. മിഡ്-വേരിയന്റായതിനാൽ തന്നെ കൂടുതൽ ആളുകൾക്ക് ഇനി വണ്ടി താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവും.

മഹീന്ദ്ര XUV 3XO ലൈനപ്പിൽ REVX M, REVX M (O), REVX A എന്നീ മൂന്ന് പുതിയ വകഭേദങ്ങൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിലക്കുറവ് വരുന്നത്. AX5, AX5L ട്രിമ്മുകൾക്കിടയിലാണ് REVX A സ്ഥാനം പിടിച്ചിരിക്കുന്നത്. AX5L ശ്രേണിയിലേക്ക് കടക്കാതെ AX5 പതിപ്പിനേക്കാൾ കൂടുതൽ ഫീച്ചറുകൾ കുത്തിനിറച്ചാണ് ഇവ വിപണനത്തിന് എത്തിയിരിക്കുന്നത്. ഈ പുനഃക്രമീകരണത്തിന്റെ ഫലമായി AX5 മോഡലിലെ വില പരിഷ്ക്കരണം വേരിയന്റുകൾക്കിടയിൽ വ്യക്തമായ വിടവ് സൃഷ്ടിക്കുന്നതിനുള്ള നീക്കമായിരിക്കാം.

Mahindra XUV 3XO AX5 Variants Get Price Cut

ഇതൊഴികെ മറ്റ് വേരിയന്റുകളുടെ വിലയിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല കേട്ടോ. മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവിയുടെ വില കുറഞ്ഞ വിവരം കാർവാലെയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയന്റുകളിലായി വിൽപ്പനയ്ക്ക് എത്തുന്ന XUV 3XO എസ്‌യുവിക്ക് നിലവിൽ 7.99 ലക്ഷം രൂപ മുതൽ 15.80 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര XUV 3XO വിപണിയിൽ എത്തുന്നത്. ഇതിൽ 1.2 പെട്രോൾ 115 bhp പവറിൽ 200 Nm torque തരുമ്പോൾ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ എഞ്ചിൻ 130 bhp കരുത്തിൽ 250 Nm torque നൽകാൻ പ്രാപ്‌തമാണ്.

Mahindra XUV 3XO AX5 Variants Get Price Cut

അതേസമയം മഹീന്ദ്രയുടെ കുട്ടി എസ്‌യുവിയിലെ 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ആളുകൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാനാവുക.

ഇക്കഴിഞ്ഞ ദിവസം മഹീന്ദ്ര അവതരിപ്പിച്ച XUV 3XO എസ്‌യുവിയുടെ REVX സീരീസ് മോഡലുകളെ കുറിച്ച് പറയുകയാണെങ്കിൽ. 8.94 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയുമായി എത്തുന്ന വേരിയന്റുകൾ M, M (O), REVX A എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ വാങ്ങാനാവും. 1.2 ലിറ്റർ എംസ്റ്റാലിയൻ TCMPFi പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഡീസൽ വേരിയന്റുകളിൽ വാഹനം വാങ്ങാനാവില്ലെന്നും ബ്രാൻഡ് പറയുന്നു.

Mahindra XUV 3XO AX5 Variants Get Price Cut

മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ RevX M, M(O) എന്നിവയ്‌ക്കായി 1.2 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. അതേസമയം RevX A പതിപ്പിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുള്ള 1.2 ലിറ്റർ TGDi ടർബോ-പെട്രോൾ സജ്ജീകരിച്ചിരിക്കുന്നു. എന്തായാലും സ്കോഡ കൈലാക് പോലുള്ള എതിരാളികളോട് മുട്ടാൻ പുത്തൻ വേരിയന്റുകളുടെ വരവും വില കുറവ് പ്രഖ്യാപിച്ചതും മൈലേജാവുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Monday, July 21, 2025, 17:10 [IST]
English summary
Mahindra xuv 3xo ax5 variants get price cut details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X